ഇ–വേസ്റ്റില്‍നിന്ന് ഭൂചലന മുന്നറിയിപ്പ്
text_fieldsകൊല്ലം: ഭൂമികുലുക്കമുണ്ടായാല്‍ പ്രകമ്പന മുന്നറിയിപ്പ് നല്‍കുന്ന ‘സീസ്മിക് പ്രഡിക്ടര്‍’ ഇ-വേസ്റ്റില്‍നിന്ന് വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍. എറണാകുളം പുല്ലുവഴി ജയകേരളം എച്ച്.എസ്.എസിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ ഹുസൈന്‍ അന്‍സാരിയും എസ്. ഗോകുലുമാണ് സാങ്കേതികവിദ്യക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമാണ് ഹുസൈന്‍.
കഴിഞ്ഞ മേയില്‍ കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം നടത്തിയ ഭൂകമ്പ പ്രവചന ഗവേഷണത്തിന്‍െറ ആവശ്യകതയിലൂന്നിയ പ്രഭാഷണമാണ് ഉപകരണം നിര്‍മിക്കാന്‍ പ്രചോദനമായതെന്ന് ഇവര്‍ പറഞ്ഞു. ഭൂകമ്പമോ സൂനാമിയോ ഉണ്ടായാല്‍ വീടിന് സമീപമോ മണ്ണിനടിയിലോ സ്ഥാപിച്ചിട്ടുള്ള സീസ്മിക് പ്രഡിക്ടറില്‍നിന്ന് ഇലക്ട്രോണിക് സംവിധാനം വഴി വീടിനകത്ത് മുന്നറിയിപ്പ് ശബ്ദം നല്‍കും. പ്രകമ്പനത്തിന്‍െറ തീവ്രതക്കനുസരിച്ച് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങണം. പ്രഡിക്ടറിലെ ചാര്‍ട്ട് പേപ്പറില്‍നിന്ന് പ്രകമ്പന തീവ്രത സൂചിപ്പിക്കുന്ന ഗ്രാഫ് ലഭിക്കും. ഇലക്ട്രിക്കല്‍ സംവിധാനം വഴിയും ഇലക്ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴിയും മുന്നറിയിപ്പ് നല്‍കാന്‍ കഴിയും.
ഇ- വേസ്റ്റില്‍ നിന്നാണ് പ്രഡിക്ടറിന്‍െറ 90 ശതമാനം സാമഗ്രികളും സംഘടിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോമര്‍, റെഗുലേറ്റര്‍, ട്രാന്‍സിസ്റ്റര്‍, റെസിസ്റ്റര്‍, ഹീറ്റ് സിങ്ക്, ഡി.സി മോട്ടോര്‍, ബസര്‍ പ്ളേറ്റ്, ഇലക്ട്രിക്കല്‍ വയറുകള്‍, എല്‍.ഇ.ഡി എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 15000-25000 രൂപ ചെലവില്‍ ഭൂകമ്പ മേഖലകളില്‍ സീസ്മിക് പ്രഡിക്ടര്‍ നിര്‍മിക്കാനാവുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.