സുല്‍ത്താന്‍െറ ഓര്‍മയില്‍ വൈലാലില്‍ സഹൃദയ സംഗമം
text_fieldsകോഴിക്കോട്: രാമനാട്ടുകര ഗവ. യു.പി. സ്കൂളിലെ സാനിയയും അഭിരാമും ഈ അനുഭവം മറക്കില്ല. ഇഷ്ട എഴുത്തുകാരന്‍െറ ഓര്‍മകള്‍ നിറഞ്ഞ വൈലാലില്‍ ആദ്യമായി എത്തിയതായിരുന്നു അവര്‍. വൈക്കം മുഹമ്മദ് ബഷീറിന്‍െറയും ഭാര്യ ഫാബി ബഷീറിന്‍െറയും ചരമദിനമായിരുന്നു ചൊവ്വാഴ്ച.
ഉച്ചയോടെ എത്തിയ ഇവര്‍ സാംസ്കാരിക ദിനത്തിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. പാഠപുസ്തകത്തില്‍ പഠിച്ച ‘പാത്തുമ്മയുടെ ആടി’ലെയും ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നി’ലെയും ‘മുച്ചീട്ടുകളിക്കാരന്‍െറ മകളി’ലെയും കഥാപാത്രങ്ങളെ അവര്‍ കൂടുതല്‍ അടുത്തുമറിഞ്ഞു.
ബഷീറിന്‍െറ ഇഷ്ട ഇടമായ മാങ്കോസ്റ്റിന്‍െറ ചുവട്ടില്‍ ഒത്തുകൂടി. ഫോട്ടോയെുടത്തു. വൈലാലിലെ രണ്ടരയേക്കര്‍ സ്ഥലത്തെ തെങ്ങുകളും വൃക്ഷ ലതാദികളും പുല്ലും പുഴുവും പഴുതാരയും എല്ലാം അവര്‍ക്ക് എന്നേ അറിയാവുന്ന പോലെയായിരുന്നു. കുട്ടികളായിരുന്നു ബഷീര്‍ അനുസ്മരണ ചടങ്ങിന് എത്തിയവരില്‍ ഏറെയും.
എഴുത്തുകാരായ സുഭാഷ്ചന്ദ്രന്‍, രാമനുണ്ണി, പോള്‍കല്ലാനോട്, സാംസ്കാരിക പ്രവര്‍ത്തകരായ കെ.എസ്. വെങ്കടാചലം, അഡ്വ. എം. രാജന്‍, ടി.വി. ബാലന്‍, അയല്‍ക്കാരും ബഷീറിന്‍െറ പഴയ സുഹൃത്തുക്കളും വായനക്കാരുമെല്ലാം വൈലാലില്‍ എത്തിച്ചേര്‍ന്നു. എല്ലാറ്റിനും കാര്‍മികരായി മകന്‍ അനീസ് ബഷീറും മകള്‍ ഷാഹിനയും ഉണ്ടായിരുന്നു. ഫാബി ബഷീറിന്‍െറ അനിയത്തിമാരായ സഫിയാബി, റൂഹാലത്ത്, റംലത്ത് എന്നിവരും വീട്ടിലത്തെിയവരെ സ്വീകരിച്ചു. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ അന്തരിച്ചത്. ഫാബി ബഷീര്‍ വിടവാങ്ങിയത് 2015 ജൂലൈ 15നും. എന്നാല്‍, അറബി കലണ്ടറനുസരിച്ചാണ് ബഷീറിന്‍െറയും ഫാബി ബഷീറിന്‍െറയും ചരമദിനങ്ങള്‍ ഒരുമിച്ചുവന്നത്. ഫാബി ബഷീറിന്‍െറ ആദ്യ ചരമവാര്‍ഷികവുമായിരുന്നു ചൊവ്വാഴ്ച.
പെരുന്നാള്‍ തലേന്ന് എന്ന പ്രത്യേകതയും ഇക്കുറിയുണ്ടായിരുന്നു. അനീസ് ബഷീറിന്‍െറ മകന്‍ അസീം മുഹമ്മദ് ബഷീറാണ് സാംസ്കാരിക സായാഹ്നത്തിന് സ്വാഗതം പറഞ്ഞത്. മനുഷ്യരില്‍ അപൂര്‍വമായി സംഭവിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നായിരുന്നു ബഷീറിന്‍െറ ജീവിതമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ക്ഷുദ്രജീവികള്‍ മുതല്‍ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിച്ച മഹാനായിരുന്നു ബഷീര്‍.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്‍െറ ഓര്‍മ നിലനില്‍ക്കും എന്നതിന്‍െറ തെളിവാണ് ചരമദിനത്തില്‍ വീട്ടിലത്തെുന്ന കുട്ടികള്‍. എഴുത്തിനെ അത്യുദാരമായ വഴികളിലേക്ക് നയിച്ച എഴുത്തുകാരനായിരുന്നു ബഷീര്‍. ‘ശബ്ദങ്ങള്‍’ പോലുള്ള രചനകളെ നിശിതമായി വിമര്‍ശിച്ചവര്‍ പോലും പിന്നീട് ബഷീറിന്‍െറ ആരാധകരായി മാറിയത് ഇതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി. രാമനുണ്ണി, പോള്‍ കല്ലാനോട് തുടങ്ങിയവരും സംസാരിച്ചു. തുടര്‍ന്ന് ഇഫ്താറും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.