ആനന്ദ്: അധികാരത്തിെൻറ ഭീകരത മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരൻ
text_fieldsതിരുവനന്തപുരം: ഭാഷാപിതാവിെൻറ പേരിലുള്ള പുരസ്കാരം ഇത്തവണ തേടിയെത്തുന്നത് എ ന്തുകൊണ്ടും അർഹമായ കരങ്ങളിൽ. മലയാളസാഹിത്യത്തിൽ വേറിട്ട ആഖ്യാനവുമായി രംഗപ്രവ േശം ചെയ്ത ആനന്ദ് 1960കളുടെ ഒടുവിൽ രൂപംകൊണ്ട ആധുനികതാ പ്രസ്ഥാനത്തിെൻറ മുൻനിരയിൽ നിന്ന എഴുത്തുകാരനാണ്.
മലയാളി വായനക്കാരന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ തുറന്നെഴുതി എന്നതാണ് ആനന്ദിെൻറ രചനകളുടെ പ്രത്യേകത. മുപ്പത്തിനാലാം വയസ്സിലാണ് ആനന്ദ് ആദ്യ നോവല്‍ ആള്‍ക്കൂട്ടം പ്രസിദ്ധീകരിച്ചത്. നാലുവര്‍ഷത്തോളം പ്രസിദ്ധീകരണശാലയുടെ അകത്തളത്തില്‍ ആള്ക്കൂട്ടത്തിെൻറ കൈയെഴുത്തുപ്രതി പൊടിപിടിച്ചു കിടന്നെന്നാണ് കഥ. പ്രസിദ്ധീകരിച്ചപ്പോഴാവട്ടെ അത് മലയാള സാഹിത്യത്തിൽ ആഘോഷമായി മാറി. തുടര്‍ന്ന് മരണസര്‍ട്ടിഫിക്കറ്റ്, ശവഘോഷയാത്ര എന്നീ രചനകളിലൂടെ ആനന്ദ് ചിരപ്രതിഷ്ഠ നേടി.
ആനന്ദിെൻറ എക്കാലത്തെയും മികച്ച സൃഷ്ടിയാണ് ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’. അധികാരത്തിെൻറ ഭീകരത മലയാളിയെ ബോധ്യപ്പെടുത്തിയ രചനയാണിത്. പാകിസ്താനിലാണ് ഈ നോവൽ പ്രസിദ്ധീകരിക്കേണ്ടതെന്ന അഭിപ്രായം വരെയുണ്ടായി. ഗോവർധനെൻറ യാത്രകള്‍, വ്യാസനും വിഘ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍, ജൈവമനുഷ്യൻ തുടങ്ങിയ രചനകളെല്ലാം മലയാളസാഹിത്യത്തിലെ അമൂല്യകൃതികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.