Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകവി അയ്യപ്പനൊത്തുള്ള...

കവി അയ്യപ്പനൊത്തുള്ള മറക്കാനാവാത്ത ആ രാത്രി

text_fields
bookmark_border
കവി അയ്യപ്പനൊത്തുള്ള മറക്കാനാവാത്ത ആ രാത്രി
cancel

കവി അയ്യപ്പ​െന കുറിച്ച്​ ആദ്യമായി കേൾക്കുന്നത്​ പ്രീഡിഗ്രി ഒന്നാം വർഷമാണ്​. വീടില്ലാത്ത കവി. സദാലഹരി ബാധിച്ച മനസും ശരീരവുമായി തിരുവനന്തപുരം പാളയം പബ്ലിക്​ ലൈബ്രറി കാൻറീനി​​െൻറ മുന്നിലെ സിമൻറ്​ ബഞ്ചിൽ ഉണ്ടാകും എന്നതെല്ലാം കേട്ടപ്പോൾ നാട്ടിലെ കവിയരങ്ങിന്​ ക്ഷണിക്കാനായി ഒരു വൈകുന്നേരം മറ്റൊരാൾക്കൊപ്പം അവിടെ എത്തി കാൻറീനി​​െൻറ മുന്നിൽ പലയിടത്തും പരതി. പക്ഷെ ആളിവിടെ തൊട്ടുമുമ്പുവരെ ഉണ്ടായിരുന്നു എന്ന മറുപടി കേട്ട്​ സന്​ധ്യവരെ നിന്നു നിരാശയോടെ മടങ്ങി. പിന്നീട്​ പലതവണ ആ കവിതകൾ വായിച്ചു മനസ്​ ആധിപിടിക്കുകയോ കവിതയുടെ ആഴങ്ങളിൽ ഇറങ്ങിചെല്ല​ുകയോ ചെയ്​തു. വീടില്ലാത്തവനോട്​ വീടിനൊരു പേരിടാൻ മക്കളില്ലാത്തവനോട്​ കുട്ടിക്കൊരു പേരിടാൻ കൂട്ടുകാരാ നീ ചൊല്ലവെ രണ്ടുമില്ലാത്ത ഒരുവ​​െൻറ നെഞ്ചിലെ തീയ്​ കണ്ടുവോ..? എന്നും മരിച്ചുപോയവ​​െൻറ അഞ്ചുരൂപ നോട്ടിലായിരുന്നു എ​​െൻറ കണ്ണും എന്നുമുള്ള കവിതക​െളല്ലാം നെഞ്ചിൽ മുറിവുകൾ സൃഷ്​ടിച്ചു. അവയെല്ലാം മന:പാഠമായി.

2004 ൽ മഞ്ചേരിയിൽ സഹൃദയ നടത്തിയ ഒരു സാഹിത്യക്യാമ്പിലായിരുന്നു അയ്യപ്പ​​െൻറ കവിതകളെ സ്​നേഹിക്കുന്ന കുറച്ച്​ ചെറുപ്പക്കാരെ കണ്ടപ്പോഴാണ്​ അയ്യപ്പ​​െൻറ ജില്ലക്കാരനായിരുന്നിട്ടും ഞാൻ പ​ുള്ളിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന്​ ഒാർത്തുപോയത്​. എന്നിട്ടും രണ്ടുവർഷം കഴിഞ്ഞാണ്​ ആദ്യമായി കാണാൻ പറ്റിയത്​. അത്​ കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം മാസ്​ക്കറ്റ്​ ഹോട്ടലിൽ സംഘടിപ്പിച്ച സാഹിത്യസെമിനാറിൽ മദ്യപിച്ച്​ ഉൻമാദാവസ്ഥയിൽ പൂത്തുലയുന്ന കവി. ഒരു സൂപ്പർ സ്​റ്റാറിനെ കാണുംപോലെ ഞാൻ അകലെ നിന്നും അടുത്തുചെന്നും ആവേശത്തോടെ നോക്കി. അദ്ദേഹം തിരക്കിൽ നിന്നും മാറി നിൽക്കുന്ന സമയത്ത്​ പോയി പരിചയപ്പെട്ടു. പരിചയപ്പെട്ടപ്പോൾ തന്നെ എന്നെ കെട്ടിപിടിച്ചു ‘അനിയ ഒരു നൂറു രൂപ താ’ന്നു പറഞ്ഞ​ു. ഞാൻ കാശ്​ കൊടുക്കാൻ തയ്യാറായിരുന്നു. പിന്നെ ബഹുമാനത്തോടെ അയ്യപ്പേട്ടാ എ​​െൻറ വീട്ടിലേക്ക്​ വരാമോ എന്ന്​ ചോദിച്ചു. പുള്ളിയും സമ്മതിച്ചു. പക്ഷെ ഞാൻ പറയുന്ന ‘ബ്രാൻഡ്​’ വാങ്ങിത്തരണം എന്നായിരുന്നു ഉപാധി. എനിക്ക്​ വലിയ സന്തോഷമായി.


ഇന്നത്തെ കാലത്ത്​ നിവിൻപോളിയെയോ ദുൽഖർ സൽമാനെയോ പരിചയപ്പെടുന്ന ഒരു ആരാധക​​െൻറ ആവേശമായിരുന്നു എനിക്കന്ന്​. അങ്ങനെ വൈകുന്നേരത്തോടെ അയ്യപ്പനെയും കയറ്റി എ​​െൻറ പാഷൻ ബൈക്ക്​ നാട്ടിലേക്ക്​ പുറപ്പെട്ടു. പക്ഷെ ഇടക്കുവച്ച്​ അയ്യപ്പ​​െൻറ അവസ്ഥ കണ്ട്​ വീട്ടിലേക്ക്​ കൊണ്ടുപോയാൽ പ്രശ്​നമാകുമോ എന്ന പേടിയുണ്ടായി. വെള്ളമടിച്ച്​ കുഴഞ്ഞുമറിഞ്ഞ ഒരാളെയും കൊണ്ട്​ വീട്ടിലേക്ക്​ ചെന്നുകയറിയാൽ ഏതൊരു വീട്ടിലും നല്ല സ്വീകരണമായിരിക്കില്ലല്ലോ കിട്ടുന്നത്​. പക്ഷെ അയ്യപ്പ​െനയും കൊണ്ട്​ പകുതി ദൂരം വന്നും കഴിഞ്ഞു. ഇനി തിരിച്ചുകൊണ്ടാക്കാമെന്നുവച്ചാൽ അത്​ മോശവുമാണ്​. അങ്ങനെ ആത്​മമിത്രമായ പ്രമീഷിനെ വിളിച്ചു എവിടെ എങ്കിലും ഒരു ​േലാഡ്​ജ്​ കിട്ടുമോ എന്ന്​ ചോദിച്ചു. അപ്പോഴാണ്​ നീ എ​​െൻറ വീട്ടിൽ കൊണ്ടുവാ എന്നവൻ പറയുന്നത്​. പിന്നെ ഒന്നുമാലോചിച്ചില്ല. അവിടെ ചെല്ലു​േമ്പാൾ അയൽക്കാരെല്ലാം അയ്യപ്പനെ കാത്തിരിക്കുന്നു. അവർക്ക്​ അയ്യപ്പനെ അറിയുകയൊന്നുമില്ല. പക്ഷെ വലിയൊരു കവി വരുന്നുവെന്ന്​ അവൻ അമ്മയോട്​ പറഞ്ഞപ്പോൾ വിവരം അയലത്തുകാരിലെത്തുകയായിരുന്നു. അവിടെ ചെന്നപ്പോൾ വലിയ വരവേൽപ്പ്​.

അന്ന്​ സെൽഫിയൊന്നും ഇല്ലാത്ത കാലമായിരുന്നെങ്കിലും വീട്ടിലെ കാമറയിൽ കുറച്ച്​ ചിത്രങ്ങളുമെടുത്തു. പ്രമീഷി​​െൻറ സുഹൃത്തുക്കൾ അയ്യപ്പന്​ ആവശ്യപ്പെട്ട ബ്രാൻറ്​ വാങ്ങിക്കൊടുക്കുകയും ചെയ്​തു. പ്രമീഷി​​െൻറ അനിയനും മാമൻമാർക്കും എല്ലാം ഒരുപാട്​ പാട്ടുകൾ പാടിക്കൊടുക്കുകയും തമാശകൾ പറയുകയും ഒക്കെ ചെയ്​തു. ഗംഭീര ഭക്ഷണം ഉണ്ടാക്കി അമ്മ വിളിച്ചപ്പോൾ പക്ഷെ അയ്യപ്പേട്ടൻ മുഖം തിരിച്ചു. എ​​െൻറ ഭക്ഷണം മദ്യമാണ്​. എന്ന്​ പറഞ്ഞ്​ വീണ്ടും ആളുകളെ ചിരിപ്പിച്ചു. നിർബന്​ധിപ്പോൾ ഒരു പിടി വറ്റ്​ വാരി വായിൽ വച്ച​േശഷം ‘ഇനി എനിക്ക്​ മദ്യം വേണം’ എന്ന്​ പുള്ളിക്കാരൻ ബഹളം തുടങ്ങി. അപ്പാൾ മണി രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. ഞാനും പ്രമീഷും വല്ലാതായി. അവ​​െൻറ മാമൻമാർ ഉറക്കമായിരുന്നു. അവർ കേട്ടാൽ മോശമാണ്​. സോഷ്യലാണെങ്കിലും അൽപ്പ സ്വല്​പ്പ മദ്യപാനത്തിൽ എതിർപ്പ്​ ഇല്ലാത്തവരാണെങ്കിലും അയ്യപ്പേട്ട​​െൻറ പാതിരാത്രിയിലെ മുറവിളി കേട്ടാൽ എന്തുവിചാരിക്കും.


പക്ഷെ പുള്ളിക്കാരൻ ബഹളം കൂട്ടിക്കൊണ്ടിരുന്നു. ഞാൻ പ്രമീഷി​​െൻറ മുഖത്തേക്ക്​ നോക്കാൻ മടിച്ചു. പക്ഷെ പ്രമീഷ്​ പ​​ുഞ്ചിരിയോടെ നേരം വെളുക്ക​െട്ട സാർ എന്നുപറഞ്ഞ്​ ആശ്വാസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവനും അവ​​െൻറ വീടും എന്നും അതിഥികളെ പരിചരിക്കുന്നതിലും ‘സഹിക്കുന്ന’തിലും എന്നും മുന്നിലായിരുന്നല്ലോ. ആ രാത്രി ഒരു കാളരാത്രിയായിരുന്നു. പുലർച്ചെയാണ്​ കക്ഷി ഉറങ്ങിയത്​. രാവിലെ ഏഴരയോടെ എണീച്ച്​ എനിക്ക്​ മദ്യം വേണമെന്ന്​ പറഞ്ഞു വീണ്ടും കലിപ്പായി. എന്തായാലും എട്ടരമണിയോടെ അവിടെ നിന്ന്​ പ്രാതലും കഴിച്ച്​ ഞാൻ കക്ഷിയെയും കൂട്ടി ബൈക്കിൽ പുറപ്പെട്ടു. ഇടക്കുവെച്ച്​ ഒരു പട്ടി മുന്നിൽച്ചാടി. അയ്യപ്പേട്ട​​െൻറ ബഹളം എ​​െൻറ ബൈക്ക്​ പോലും അൽപ്പം സ്​പീഡിലും ടെൻഷനിലുമായിരുന്നു. പട്ടി തെറിച്ചുപോകുന്നതും ബൈക്ക്​ തെന്നി ഒരു വശത്തേക്ക്​ പോകുന്നതും കണ്ടു നെഞ്ചിൽ ഇടിവെട്ടി. നിമിഷങ്ങൾക്കൊണ്ട്​ രണ്ട്​ കാലുംനീട്ടിപ്പിടിച്ച്​ ബാലൻസ്​ ചെയ്യാനുള്ള ഒരു ശ്രമം നടത്തുകയും ഹാൻറിൽ വല​േത്തക്ക്​ തിരിക്കുകയും ചെയ്​തു. വീണ്ടും ബൈക്ക്​ വലത്തേക്ക്​ പാളുന്നു. ഒരു മുപ്പത്​ മീറ്റ​റോളമുള്ള ഇൗ അഭ്യാസ പ്രകടനത്തിനുശേഷം ബൈക്കി​​െൻറ ബാലൻസ്​ കിട്ടി. ദൈവത്തിന്​ നന്ദി പറഞ്ഞുകൊണ്ട്​ ദീർഘനിശ്വാസത്തോടെ ഞാൻ ബൈക്ക്​ നിർത്തി കണ്ണടച്ചിരുന്നു. അത്രക്കും ഭയന്നിരുന്നു. അത്രയും വലിയൊരു അപകടത്തിൽ നിന്നാണ്​ ഞങ്ങൾ രക്ഷപ്പെട്ടത്​.

സാധാരണഗതിയിൽ പട്ടിയെ ബൈക്ക്​ ഇടിച്ചാൽ ​യാത്രിക​ൻ തലയടിച്ച്​ വീഴുകയാണ്​ പതിവ്​. ചിലപ്പോൾ കാലപുരിക്ക്​ പോകുകയും ചെയ്യും. കൺമുന്നിലെ അപകടാവസ്ഥയെ തരണം ചെയ്​ത സന്തോഷമൊന്നും അയ്യപ്പനെ ബാധിച്ചിട്ടില്ല. പുള്ളി മദ്യം വേണമെന്ന്​ പറഞ്ഞ്​ വീണ്ടും അലമ്പായി തുടങ്ങി. പല അരാജക വാദികളുടെയും അവസ്ഥന്തരങ്ങൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ​ക്ഷെ ഇങ്ങനെയൊന്ന്​ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. ബൈക്ക്​ മണ്ണന്തലയെത്തിയപ്പോൾ ഞാൻ ഇറങ്ങി ബിവറേജ്​ ഷോപ്പി​​െൻറ ക്യൂവിൽ ചെന്നുനിന്നു. ആരെങ്കിലും കാണുമോ എന്ന ഭയമുണ്ടായിരുന്നു. കാൽക്കുപ്പി മദ്യം വാങ്ങി. അടുത്തുള്ള പെട്ടിക്കടയിൽ ചെന്ന്​ അവിടെയുള്ള ഒരു അമ്മച്ചിയോട്​ ‘എ​​െൻറ മാമനാണ്​ ഇതെന്നും കുടിച്ചില്ലെങ്കിൽ വിറയൽ ഉണ്ടാകുമെന്നും അമ്മച്ചി ഇൗ കടയിൽ വച്ച്​ അദ്ദേഹം മദ്യപിച്ചോ​െട്ട’ എന്നും അപേക്ഷിച്ചു. മനസിലഞ്ഞ അവർ അനുവദിച്ചു.

പ്രമീഷ്

സോഡ പൊട്ടിച്ച്​ അതിലൊഴിച്ച്​ അയ്യപ്പേട്ടൻ രണ്ടുമൂന്ന്​ നിമിഷം കൊണ്ട്​ കുപ്പി തീർത്തു. അമ്മച്ചിക്ക്​ നന്ദി പറഞ്ഞ്​ ബൈക്ക്​ പുറപ്പെട്ടു. തിരുവനന്തപുരത്ത്​ എവി​െയോ ഇറക്കി ഞാൻ രക്ഷപ്പെട്ടു. ആ കാളരാത്രി ഞാൻ മറക്കില്ല. അതിനുശേഷം അയ്യപ്പേട്ടൻ എന്നെ തിരക്കി പലതവണ ആഫീസിൽ വന്നു. സഹപ്രവർത്തകനിൽ നിന്ന്​ കടംവാങ്ങി 20 രൂപ വരെ നൽകിയ 2006 ലെ ആ നാളുകൾ. ചിലപ്പോൾ ഞാൻ നിന്ദ​േയാടെ സംസാരിച്ചിട്ടുണ്ട്​. എ​​െൻറ പുസ്​തക പ്രകാശന ചടങ്ങി​​െൻറ ക്ഷണക്കത്ത്​ കൊടുത്ത ശേഷം അത്​ തിരിച്ചുവാങ്ങി നിങ്ങൾ വരണ്ട എന്ന്​ കർക്കശത്തോടെ പറഞ്ഞത്​ ഒാർക്കുന്നു. അപ്പോൾ രണ്ടുമൂന്നുപേർ ഒപ്പമുണ്ടായിരുന്നു. ഉൺമ മോഹനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു എന്നാണോർമ്മ. അതെന്താ ഷമീറെ എന്ന്​ കുഴഞ്ഞ നാവുകൊണ്ട്​ ചോദ്യം വന്നു. കുടിച്ച്​ വന്ന്​ ബഹളം ഉണ്ടാക്കിയാൽ പുസ്​തക പ്രകാശനം കുളമാകും എന്ന്​ മറുപടി കൊടുത്ത്​ ഞാൻ നീരസത്തോടെ മടങ്ങി. പക്ഷെ അയ്യപ്പേട്ടൻ കുടിക്കാതെ പെങ്ങ​െളയും കൂട്ടി എ​​െൻറ പുസ്​തക പ്രകാശന ചടങ്ങിന്​ വന്നു.

ചടങ്ങ്​ കഴിഞ്ഞശേഷം എന്നോട്​ പണം വാങ്ങി മദ്യപിക്കാൻ പോകുകയും ചെയ്​തു. അദ്ദേഹം മരിച്ച്​ ഒരു വർഷം പൂർത്തിയായ അന്ന്​ സഹപ്രവർത്തകൻ ശ്രീകുമാർ പ്രാവച്ചമ്പലം (ശബ്​ദം സിനിമയുടെ സംവിധായകൻ) അയ്യപ്പ​​െൻറ അപ്രകാശിത കവിത ഒാഫീസിൽ കൊണ്ടുവന്നു. പെങ്ങളുടെ വീട്ടിൽപോയി ഡയറിയിൽ നിന്നും ഫോ​േട്ടാ സ്​റ്റാറ്റ്​ എടുത്തതാണ്​. ആ കവിത എഴുതിയ ആ ഡയറിത്താളിൽ കുറച്ച​ുപേരുടെ ഫോൺനമ്പർ ഉണ്ടായിരുന്നു. അതിൽ ആദ്യം അയ്യപ്പേട്ട​​െൻറ ഏറ്റവും പ്രിയപ്പെട്ട സെബാസ്​റ്റ്യ​​െൻറ നമ്പർ ആയിരുന്നു. രണ്ടാമത്തെത്​ എ​​െൻറ ഫോൺ നമ്പരും. ദൈവമോ..അയ്യപ്പേട്ട​ൻ എന്നെ ഒരു സ്​നേഹിതനായി കരുതിയിരുന്നെന്ന്​ അ​േപ്പാഴാണ്​ എനിക്ക്​ മനസിലായത്​. ഇപ്പോൾ അയ്യപ്പൻ മരിച്ചിട്ട്​ വർഷം കുറച്ച്​ കഴിഞ്ഞു. മീറ്റ്​ ടു വിൽ അദ്ദേഹത്തിനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. സ​ുരാസുവി​​െൻറ ഭാര്യ അംബുവേടത്തി മു​െമ്പാരിക്കൽ എ​േന്നാട്​ സംസാരിച്ച കൂട്ടത്തിൽ തനിക്ക്​ അയ്യപ്പനിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞതും ഇൗ അവസരത്തിൽ ഒാർത്തുപോകുന്നു. അന്ന്​ ഉറക്കത്തിൽ നിന്ന്​ ഉണർന്ന്​ സ​ുരാസുവിനെ വിളിച്ചെഴുന്നേൽപ്പിച്ച്​ കാര്യം പറഞ്ഞപ്പോൾ സുരാസു ആ നിമിഷം അയ്യപ്പനെ മുറിയിൽ നിന്നും തല്ലിയോടിച്ചുവത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmetooayyappan
News Summary - ayyappan- metoo- literature
Next Story