ജയലളിതയുടെ പുസ്തകപ്രേമം
text_fieldsഅമ്മയുടെ നിർബന്ധത്തിന് വഴങ്ങി സിനിമാരംഗത്തേക്ക് കടന്നുവന്ന ജയലളിത എഴുത്തും വായനയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഇംഗ്ളീഷ് പുസ്തകവും വായിച്ചുകൊണ്ടിരിക്കുന്ന ജയലളിതയെ ആയിരുന്നു പണ്ട് ഷൂട്ടിങ് സെറ്റുകളിൽ പലരും കണ്ടിരുന്നത്. അവിടെ നിന്നും ലോകം അംഗീകരിക്കുന്ന ഭരണാധികാരിയായി വളർന്നിട്ടും ആ ശീലത്തിന് മാത്രം ഒരു മാറ്റവും വന്നില്ല. തിരക്കകൾക്കിടയിലും ഇംഗ്ളീഷ് പുസ്തകം അവർ എപ്പോഴും കൈയിൽ കരുതി. യാത്രയിലും മറ്റും അവരുടെ കൂട്ട് പുസ്തകങ്ങളായിരുന്നു. വീട്ടിൽ അപൂർവഗ്രന്ഥങ്ങളടക്കം വൻ പുസ്തക ശേഖരമുണ്ടായിരുന്നു അവർക്ക്.
ഇംഗ്ളീഷ് ഭാഷയിലുള്ള ജയലളിതയുടെ പ്രാവീണ്യമാണ് എം.ജി.ആറിനെപ്പോലും ആകർഷിച്ച ഘടകങ്ങളിലൊന്ന്. തമിഴിൽ നന്നായി എഴുതിയിരുന്ന ജയലളിത പല മാഗസിനുകളിലും തായ് എന്ന തൂലികാനാമത്തിലാണ് എഴുതിയത്. തമിഴിൽ ഒരു നോവലും ഒട്ടേറെ ചെറുകഥകളും കവിതകളും അവർ രചിച്ചിട്ടുണ്ട്.
ഒരു തമിഴ് മാസികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്ന ജയലളിതയുടെ ആത്മകഥ എം.ജി.ആർ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് അവരുടെ ജീവിതകഥ 'അമ്മ' എന്ന പേരിൽ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്.
തമിഴിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളും ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.