ഐതീഹ്യ കഥകളാൽ കൊട്ടാരം തീർത്ത ശങ്കുണ്ണി
text_fieldsകൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പേര് മലയാളികളുടെ മനസ്സിൽ ഏറെ ആഴത്തിൽ പതിഞ്ഞിരിക്കുന്നതാണ്. ഇൗ പേരിനൊപ്പം തന ്നെ മനസ്സിലേക്ക് ഓടിയെത്തുന്ന മറ്റൊരു പേര് ഐതീഹ്യ മാല എന്നതാണ്. നിരവധി കഥകൾ മലയാളത്തിന് സമ്മാനിച്ചിട്ടു ണ്ടെങ്കിലും ഐതീഹ്യമാലയാണ് ശങ്കുണ്ണിയെ മലയാള മനസ്സിൽ ചിര പ്രതിഷ്ഠിതനാവാൻ സഹായിച്ചതെന്ന് നിസ്സംശയം പറയാം. ആസ്വാദക ഹൃദയങ്ങളെ കഥകളുടെ ഭാവനാത്മക ലോകത്തേക്ക് സ്വപ്ന സഞ്ചാരം നടത്താൻ കൂട്ടിക്കൊണ്ടുപോയ കൊട്ടാരത്ത ിൽ ശങ്കുണ്ണിയുടെ 82ാമത് ഓർമ ദിനമാണ് ജൂലൈ 22.
1909 മുതൽ 1934 വരെ ഏകദേശം 25 വർഷക്കാലം കൊണ്ട് കേരളത്തിൽ പ്രചാരത്തില ുണ്ടായിരുന്ന ഐതീഹ്യങ്ങളെല്ലാം സമ്പാദിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി തയാറാക്കിയ ഗ്രന്ഥമാണ് ഐതീഹ്യമാല. ഐതിഹ ്യമാലയുടെ കർത്താവെന്ന നിലയിലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി വിഖ്യാതനായത്. ചെമ്പകശ്ശേരി രാജാവ് മുതൽ തിരുവട്ടാ റ്റാദി കേശവൻ വരെ ഐതീഹ്യമാലയിലെ 126 കഥകളും മലയാളി മനസ്സിനെ കീഴടക്കിയതാണ്. 126 ഐതിഹ്യങ്ങൾ എട്ടു ഭാഗങ്ങളിലായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ജീവചരിത്രങ്ങളും ദേശചരിത്രങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ഐതിഹ്യങ്ങൾ വർണിച്ചിരിക്കുന്നത്.
യൂറോപ്യന്മാർക്ക് മുമ്പുള്ള കേരളീയ ജീവിതത്തിൻെറ നേർചിത്രം ഈ കഥകളിൽ നമുക്ക് വായിച്ചെടുക്കാം. ആയിരത്തൊന്നു രാവുകളുടേയും ഈസോപ്പ് കഥകളുടേയും ഗണത്തിലേക്ക് ചേർത്തുവെക്കാവുന്ന രചനയാണ് ഐതിഹ്യമാല. കഥാപാത്രങ്ങളെയും സാഹചര്യങ്ങളേയും അതിശയോക്തി കലർത്തി അവതരിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന രചനാ വൈഭവമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി പരീക്ഷിച്ച് വിജയിപ്പിച്ചത്. നൂറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ പ്രചാരം നേടിയ കഥകളാണ് ഐതിഹ്യങ്ങൾ. ഇപ്രകാരം എന്നർത്ഥം വരുന്ന ‘ഇതി’, പ്രസിദ്ധം എന്നർത്ഥം വരുന്ന ‘ഹം’ എന്നീ രണ്ട് വാക്കുകൾ കൂട്ടിച്ചേരുന്നതാണ് ഐതീഹ്യം.
1855 ഏപ്രിൽ നാലിന് കോട്ടയത്തെ കോടിമതയിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ശങ്കുണ്ണിയുടെ ജനനം. അമ്മ നങ്ങയ്യ. വാസുദേവൻ എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻെറ പേരും സമാനമായതിനാൽ ആദ്യം തങ്കു എന്നും പിന്നീട് ഇത് ശങ്കു എന്നും വിളിച്ചു. ഈ പേരിനൊപ്പം ഉണ്ണി എന്ന ജാതിപ്പേരു കൂടി ചേർത്ത് ശങ്കുണ്ണി എന്ന പേരിൽ പ്രസിദ്ധനാവുകയായിരുന്നു. കവി, വൈദ്യൻ എന്നീ മേഖലകളിലും ൈവദഗ്ദ്യം തെളിയിച്ച വ്യക്തിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിച്ചു തുടങ്ങിയ ശങ്കുണ്ണി 1893ൽ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിൽ മലയാളം അധ്യാപകനായി. പച്ചമലയാള പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ശങ്കുണ്ണി.
ആശാൻമാരുെട വീടുകളിൽ നിന്നായിരുന്നു ശങ്കുണ്ണിയുടെ പ്രാഥമിക വിദ്യാഭ്യാസം.17ാമെത്ത വയസ്സിൽ മണർകാട്ട് ശങ്കര വാര്യരിൽ നിന്ന് സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്കര ആര്യൻ നാരായണം മുസതിൽ നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്ര യോഗം,ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങി പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു.36ാം വയസ്സിൽ ഭദ്രാഹരണം മണിപ്രവാളം രചിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻെറ നിർബന്ധത്താലായിരുന്നു രചന. പിന്നീട് കേശവദാസ ചരിതവും കൊട്ടാരത്തിൽ ശങ്കുണ്ണിയുെട തൂലികയിൽ നിന്ന് പിറന്നു. കൊച്ചി, തിരുവിതാംകൂർ, ബ്രിട്ടീഷ് മലബാർ രാജാക്കൻമാരിൽ നിന്ന് അനവധി പുരസ്കാരങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി നേടിയിട്ടുണ്ട്. 1904ൽ കൊച്ചിരാജാവ് ‘കവിതിലകം’ എന്ന സ്ഥാനം നൽകി ശങ്കുണ്ണിയെ ആദരിച്ചു.
മണിപ്രവാള കൃതികൾ, പരിഭാഷകൾ, നാടകങ്ങൾ, കൽപിത കഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടി പാട്ട്, തുള്ളൽ പാട്ട്, വഞ്ചി പാട്ട്, ഗദ്യ പ്രബന്ധങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 60 കൃതികളാണ് ശങ്കുണ്ണി രചിച്ചത്. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് 1997ലാണ് ഇവ പ്രസിദ്ധീകരിച്ചത്. വിക്രമോർവദേശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമാവതാരം, ശ്രീരാമ പട്ടാഭിഷേകം, സീത വിവാഹം, കിരാതസുനു ചരിതം, ഭൂസുരഗോഗ്രഹണം എന്നിവ ശങ്കുണ്ണിയുടെ പ്രശസ്ത ആട്ട കഥകളാണ്.
ശങ്കുണ്ണി മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നു. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന് ശേഷം ആദ്യ ഭാര്യ മരണമടഞ്ഞു. തുടർന്ന് വീണ്ടും വിവാഹിതനായി. ഇൗ ബന്ധത്തിൽ കുഞ്ഞുങ്ങളില്ലാത്തതിനാൽ മൂന്നാമത് വിവാഹം കഴിക്കുകയായിരുന്നു. കഥകളുടെയും കവിതകളുടെയും നാടകങ്ങളുടെയും മായിക പ്രപഞ്ചം വായനക്കാർക്ക് മുമ്പിൽ സൃഷ്ടിച്ച കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന അതുല്യ പ്രതിഭ 1937 ജൂലൈ 22ന് ഓർമയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.