Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസാഹിത്യരംഗത്ത്...

സാഹിത്യരംഗത്ത് ആശങ്കയുണർത്തിയ വർഷം

text_fields
bookmark_border
സാഹിത്യരംഗത്ത് ആശങ്കയുണർത്തിയ വർഷം
cancel

2017 സാഹിത്യചരിത്രത്തിലും പ്രധാന സംഭവങ്ങൾ ബാക്കിവെച്ചാണ് പടിയിറങ്ങുന്നത്. നല്ല പുസ്തകങ്ങളും വായനകളും പുരസ്ക്കാരങ്ങളും നൽകി സന്തോഷിപ്പിച്ച വർഷം വിവാദങ്ങളുടേയും മതമൗലികവാദികളുടെ ഭീഷണികളുടെ കാര്യത്തിലും  പുറകിലായിരുന്നില്ല. മറ്റ് മേഖലകളിലെന്ന പോലെ ഫാഷിസത്തിന്‍റെ വലിയ തോതിലുള്ള കടന്നുകയറ്റത്തിന് ഈ വർഷം സാക്ഷ്യം വഹിച്ചു. ഗൗരി ലങ്കേഷിന്‍റെ വധം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ നെഞ്ചിലേറ്റ വെടിയുണ്ടകളായിരുന്നു. എഴുത്തുകാരനായ കാഞ്ച ഐലയ്യക്ക് നേരെ നടന്ന കൈയേറ്റവും അറസ്റ്റും ഇതിന്‍റെ മറ്റൊരു മുഖമാണ്. എഴുതിയ നോവലിന്‍റെയും ലേഖനത്തിന്‍റെയും പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടേണ്ടി വന്നു കെ.പി രാമനുണ്ണിക്ക്. സൈബർ ആക്രമണത്തെ തുടർന്ന് പവിത്രൻ തീക്കുനി കവിത പിൻവലിച്ചു. ഇതെല്ലാം കേരളത്തിന് നൽകുന്ന സന്ദേശങ്ങൾ ആശങ്കയുണർത്തുന്നതാണ്.

വിവാദങ്ങൾ

കാഞ്ച ഐലയ്യക്ക് നേരെ കൈയേറ്റവും അറസ്റ്റും

തെലങ്കാനയിലെ കോറുത്​ല ടൗണിൽ ദലിത്​ എഴുത്തുകാരൻ കാഞ്ച ഐലയ്യക്ക് നേരെ ഹിന്ദുത്വവാദികൾ ഭീഷണിയുമായി ​കൈയേറ്റത്തിന് ശ്രമിച്ചു. കാറ്​ വളഞ്ഞ ഹിന്ദുസംഘടനാ പ്രവർത്തകർ അദ്ദേഹത്തോട്​ വ​ന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തുടരണമെങ്കിൽ വന്ദേമാതരം ചൊല്ലണം അല്ലെങ്കിൽ ഇന്ത്യ വിടണമെന്നായിരുന്നു അവരു​ടെ ഭീഷണി. പ്ലക്കാർഡുകളും കാവികൊടിയുമായി കാറ്​ വളഞ്ഞ പ്രവർത്തകർ ​െഎലയ്യക്കെതിരെ മു​ദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും മു​ട്ടയേറ്​ നടത്തുകയും ചെയ്​തു. പൊലീസ്​ എത്തി​യാണ് അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.

kancha Ilayya
കാഞ്ച ഐലയ്യ

കാഞ്ച ​െഎലയ്യയുടെ ‘വൈ​ശ്യ​ർ സാ​മൂ​ഹി​ക കൊ​ള്ള​ക്കാ​ർ’  എന്ന പുസ്​തകം ആര്യ വൈശ്യർ എന്ന സമുദായത്തെ താറടിക്കുന്നതാണ്​ ​എന്നാരോപിച്ചാണ്​ അദ്ദേഹത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്​. കാഞ്ച ഐലയ്യക്കെതിരെ​ വധഭീഷണിയും മുഴക്കിയിരുന്നു. പുസ്​തകം നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും സ്വ​ത​ന്ത്ര​ചി​ന്ത​യെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ത​ട​യാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​  കോ​ട​തി അത്​ തള്ളുകയായിരുന്നു. തുടർന്നാണ് ബന്ദുൾപ്പടെയുള്ള പ്രതിഷേധവുമായി ഇവർ മുന്നോട്ടുപോയത്. 

ദിവസങ്ങൾക്ക് ശേഷം കര്‍ഷകരുടെ കൺവെൻഷനിൽ പങ്കെടുക്കാൻ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് വാദം. എന്നാല്‍ ആക്രമണസാധ്യത മുന്നില്‍കണ്ട് സംരക്ഷണം ആവശ്യപ്പെട്ട തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഐലയ്യ പ്രതികരിച്ചു. 

അക്കാദമി അവാർഡ് വേണ്ടെന്ന് ഇ​ൻ​ക്വിലാബിന്‍റെ മകൾ
 
പ്ര​മു​ഖ ത​മി​ഴ്​ ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യ ഇ​ൻ​ക്വി​ലാ​ബി​ന്​ ​കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡ്​ കു​ടും​ബം നി​ര​സി​ച്ചു.  ത​മി​ഴ്​ ക​വി​ത വി​ഭാ​ഗ​ത്തി​ലാ​ണ്​ ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച​ത്.

poet Inquilab
ഇൗങ്കിലാബ്​

‘‘എ​ഴു​ത്തി​​​​​​​​​​​​െൻറ ​പേ​രി​ൽ അ​വാ​ർ​ഡ്​ സ്വീ​ക​രി​ക്കി​ല്ലെ​ന്ന​ത്​ പി​താ​വി​​​​​​​​​​​​െൻറ തീ​രു​മാ​ന​മാ​യി​രു​ന്നു. വ​ർ​ഗീ​യ​ത​ക്കും ജാ​തി വി​വേ​ച​ന​ത്തി​നും എ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​റി​​​​​​​​​​​​െൻറ അ​വാ​ർ​ഡ്​ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും സ്വീ​ക​രി​ക്കു​മാ​യി​രു​ന്നി​ല്ല. ഇൗ ​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​വാ​ർ​ഡി​ന്​ വ​ർ​ഗീ​യ​മു​ഖ​മു​ള്ള​തി​നാ​ൽ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ മ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന്​ നി​ര​ന്ത​രം വ​ന്നി​രു​ന്ന പൊലീസി​ൻറെ ഫോ​ൺ​ വി​ളി​ക​ളാ​ണ്​ അ​ദ്ദേ​ഹം അ​വാ​ർ​ഡു​ക​ളാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്​’’ -ഇ​ൻ​ക്വി​ലാ​ബ്​​ ട്ര​സ്​​റ്റി​​​​​​​​​​​​െൻറ മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി കൂ​ടി​യാ​യ അ​മി​ന പ​റ​ഞ്ഞു. 

കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

kp ramanunni
കെ.പി. രാമനുണ്ണി

കെ.​പി. രാ​മ​നു​ണ്ണി​ക്ക് അജ്ഞാതരുടെ ഭീഷണിക്കത്ത് ലഭിച്ചു. ‘മാ​ധ്യ​മ’​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ൺ 16 മു​ത​ൽ 22 വ​രെ ​ ‘പ്രി​യ​പ്പെ​ട്ട ഹി​ന്ദു​ക്ക​ളോ​ടും മു​സ്​​ലിം​ക​ളോ​ടും ഒ​രു വി​ശ്വാ​സി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന പ​ര​മ്പ​ര​ക്കെ​തി​രെ​യാ​ണ്​ ഭീ​ഷ​ണി​ക്ക​ത്ത്​. ആ​റു​മാ​സ​ത്തി​ന​കം മ​തം മാ​റി​യി​ല്ലെ​ങ്കി​ൽ കൈ​യും കാ​ലും വെ​ട്ടു​മെ​ന്നാ​ണ്​ മേ​ൽ​വി​ലാ​സ​മെ​ഴു​താ​ത്ത ക​ത്തി​ലെ  ഭീ​ഷ​ണി. അല്ലെങ്കിൽ പ്രൊഫ. ജോസഫിന്‍റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു.

പവിത്രൻ തീക്കുനിയുടെ കവിതക്കെതിരെ ഫേസ്ബുക്കിൽ പ്രതിഷേധം

pavithran-theekuni
പവിത്രൻ തീക്കുനി

ഫേസ്ബുക്കിൽ പവിത്രൻ തീക്കുനി പോസ്റ്റ് ചെയ്ത ‘പർദ’ എന്ന കവിത പിൻവലിച്ചു. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന വിമർശനം മൂലമാണ് അദ്ദേഹം കവിത പിൻവലിച്ചത്. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചതെന്ന് പവിത്രൻ തീക്കുനി വിശദീരിച്ചു. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് കവിത പിന്‍വലിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു കുറിപ്പും ഫേസ്ബുക്കിലിട്ടു. പിന്നീട് വിശദീകരണക്കുറിപ്പും അപ്രത്യക്ഷമായി. എന്തായാലും കവിത വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് പിന്നീട് കവി മാധ്യമപ്രവർത്തകരെ അറിയിച്ചു.

വായന അതിര് കടന്ന ശീലമാണ്: ശ്രീറാം വെങ്കിട്ടരാമൻ

മൂന്നാറിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിൽ അധികാരികളുടെ താൽപര്യത്തിന് വഴങ്ങിക്കൊടുക്കാത്തതിന് സ്ഥലംമാറ്റത്തിന് വിധേയനായ ഡെപ്യൂട്ടി കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ, ‘വായന അതിരുകടന്ന ശീലമാണ്​’ എന്ന പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. ഒരു പുസ്തകത്തിന് വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനെക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണ് ശ്രീറാം പറഞ്ഞത്.

sreeram--madhavan
എൻ.എസ്​ മാധവനും  ശ്രീറാം വെങ്കിട്ടരാമനും

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നു. ഐ.എ.എസ് പരീക്ഷക്ക് കോപ്പി അടിച്ചതിന് പിടിയിലായ മലയാളിയാണ് സഫീര്‍ കരീമിന്‍റെ പേര് പറഞ്ഞാണ് എൻ.എസ് മാധവൻ ശ്രീറാം വെങ്കിട്ടരാമൻ മറുപടി പറഞ്ഞത്. 'പുസ്തകം വായിക്കാതെ സഫീർ കരീമിന് പഠിക്കണമെന്നാണ് പറയുന്നത്' എന്നാണ് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. 

sakaria
സക്കറിയ

സ്ത്രീവിരുദ്ധതയെ മുഖ്യധാരയിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നടിയെ ആക്രമിച്ച സംഭവം സാഹിത്യരംഗത്തും നിരവധി അഭിപ്രായപ്രകടനങ്ങൾക്ക് വേദിയായി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും സാഹിത്യകാരൻ സക്കറിയയും ദിലീപിനെ അനുകൂലിച്ചത് സാഹിത്യപ്രേമികളെ ഞെട്ടിച്ചു. അടൂരിന്‍റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം 'ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു' എന്ന തലക്കെട്ടിൽ എൻ.മാധവൻകുട്ടി ട്വീറ്റ് ചെയ്തു. ചിലരുടെ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനും പ്രതിക്കും വേണ്ടിയുമാണെന്ന് ആർക്കാണ് അറിയാത്തത് എന്ന് ദിലീപ് അനുകൂല പോസ്റ്റുകളെ വിമർശിച്ചുകൊണ്ട് എൻ.എസ് മാധവൻ  ചോദിച്ചു.

Asokan-Charuvil
അശോകൻ ചരുവിൽ

മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റം വിവാദമായിരിക്കെ  പിണറായി വിജയനെ അനുകൂലിച്ച അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായി. പ്രസംഗത്തിന്‍റെ വാര്‍ത്ത കൊടുക്കുന്നതിന് കൈക്കൂലി ചോദിച്ചതിനെക്കുറിച്ചും കടക്കൂ പുറത്തെന്ന് താൻ അലറിയതിനെക്കുറിച്ചുമാണ് ഫേസ്ബുക് പോസ്റ്റ്. സംഭവം വിവാദമായപ്പോൾ കേരളത്തിലെ പത്രപ്രവർത്തകരെക്കുറിച്ചല്ല താൻ ഉദ്ദേശിച്ചതെന്ന് എഴുത്തുകാരൻ വിശദീകരണവും നൽകി.

പുരസ്ക്കാരങ്ങൾ

കസുവോ ഇഷിഗുറോവിന്  നോബല്‍ സമ്മാനം

kasuvo-ishiguro
കസുവോ ഇഷിഗുറോ

സാഹിത്യത്തിനുള്ള 2017ലെ നോബൽ സമ്മാനം കാസുവോ ഇഷിഗുറോക്ക് ലഭിച്ചു. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. 1989 ൽ ബുക്കർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  റിമൈന്‍സ് ഓഫ് ദ ഡേ, നെവര്‍ ലെറ്റ് മി ഗോ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് നോബല്‍ സമ്മാനം. റിമൈന്‍സ് ഓഫ് ദ ഡേ സിനിമയായിട്ടുണ്ട്.  എട്ട് ഗ്രന്ഥങ്ങളും നിരവധി തിരക്കഥകളും രചിച്ചിട്ടുണ്ട്. നാഗസാക്കിയില്‍ ജനിച്ച  ഇദ്ദേഹം അഞ്ചാം വയസു മുതല്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് താമസം.

ജോർജ് സോൻഡേർസിന് മാൻബുക്കർ പ്രൈസ്

george-suanders
ജോർജ് സോൻഡേർസ്​

അമേരിക്കൻ സാഹിത്യകാരൻ ജോർജ് സോൻഡേർസിന് ബുക്കർ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോൻഡേർസിന്‍റെ നോവലായ ‘ലിങ്കൺ ദ ബാർഡോ’ എന്ന നോവലിനാണ് മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്ക​ൻറെ ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’.

കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം

ഹിന്ദി സാഹിത്യകാരി കൃഷ്​ണ സോബ്​തിക്ക്​ 53ാമത്​ ജ്ഞാനപീഠ പുരസ്​കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ്​ 11 ലക്ഷം രൂപയും പ്രശസ്​തിപത്രവും ഫലകവുമടങ്ങുന്ന പുരസ്​കാരം. ​ആധുനിക ഹിന്ദി സാഹിത്യത്തിലെ സ്​ത്രീ നോവലിസ്​റ്റുകളിൽ ഏറ്റവും ശ്രദ്ധേയയാണ്. വിഭജനത്തിനു മുമ്പും ​ശേ

ഷവുമുള്ള കാലഘട്ടങ്ങ​ളിൽ ജീവിച്ച അവർ ​പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളുടെ അസംസ്​കൃതമായ തനിമയുടെ കരുത്ത്​ പുനരാവിഷ്​കരിച്ചു.

krishna-sobthi.
കൃഷ്​ണ സോബ്​തി

പാകിസ്​താനിലെ ഗുജറാത്ത്​ പ്രവിശ്യയിൽ 1925ലാണ്​ ജനനം. വിഭജനത്തെ തുടർന്നാണ്​ ഡൽഹിയിലെത്തിയത്​. നോവൽ ‘സിന്ദഗി നാമ’ ​1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരം നേടി. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന മൗനത്തിൽ പ്രതിഷേധിച്ച എഴുത്തുകാർക്കൊപ്പം ചേർന്ന്​​ ഇരു ബഹുമതികളും അവർ തിരിച്ചുനൽകി. 2010ൽ പ്രഖ്യാപിക്കപ്പെട്ട പത്മഭൂഷണും അവർ നിരസിച്ചു. ടിൻ പഹദ്​, ക്ലൗഡ്​ സർക്കിൾസൺ ഫ്ലവേഴ്​സ്​ ഒാഫ്​ ഡാർക്ക്​നസ്​, ലൈഫ്​, ഹം ഹഷ്​മത്​ ബാഗ്​, ദർവാരി, മിത്ര മസാനി, മനൻ കി മാൻ എന്നിവ പ്രധാന കൃതികൾ. ഇന്തോ- ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്​നാഥാണ്​ ഭർത്താവ്​.

എഴുത്തച്ഛൻ പുരസ്ക്കാരം സച്ചിദാനന്ദന്

എഴുത്തച്ഛൻ പുരസ്കാരം കെ. സച്ചിദാനന്ദന് ലഭിച്ചു. ഒന്നര ലക്ഷമായിരുന്ന പുരസ്കാരം ഈ വർഷം മുതലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കു സച്ചിദാനന്ദൻ അർഹനായിട്ടുണ്ട്. 1946 മേയ് 28ന് തൃശൂർ ജില്ലയിൽ ജനിച്ച സച്ചിദാനന്ദൻ 50ഓളം പുസ്തകങ്ങൾ രചിച്ചു. "മറച്ചു വച്ച വസ്തുക്കൾ' എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും സച്ചിദാനന്ദൻ അർഹനായി.

Sachidanadan
സച്ചിദാനന്ദൻ

1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് സച്ചിദാനന്ദൻ.

കെ.പി. രാമനുണ്ണിക്കും കെ.എസ്​. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്​കാരം

ramanunjni-venkidachalam
കെ.പി രാമനുണ്ണി                                                       കെ.എസ്​. വെങ്കിടാചലം

കെ.പി. രാമനുണ്ണിക്കും കെ.എസ്​. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്​കാരം. കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തി​​​​​​​​​​​​​​​െൻറ പുസ്​തകം’ ആണ്​ മലയാള നോവൽ വിഭാഗത്തിൽ​ തെരഞ്ഞെടുക്കപ്പെട്ടത്​. 

വെങ്കിടാചലത്തിന്​ തർജമവിഭാഗത്തിലാണ്​ പുരസ്​കാരം ലഭിച്ചത്​. തമിഴ്​ സാഹിത്യകാരനായ ജയകാന്ത​​​​​​​​​​​​​​​െൻറ ‘തെരഞ്ഞെടുത്ത ചെറുകഥകൾ’ എന്ന കൃതിയുടെ ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പേരിലുള്ള മലയാളവിവർത്തനത്തിനാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയാണ്​ പുരസ്​കാരം. വിവർത്തനങ്ങൾക്ക്​ 50,000 രൂപയും വെങ്കലഫലകവുമാണ്​ പുരസ്​കാരം. 

വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മക്ക്

prabhavarma
പ്രഭാവർമ

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം.

ഓടക്കുഴല്‍ അവാര്‍ഡ് എം.എ. റഹ്മാന്

M-A-Rahman
എം.എ. റഹ്​മാൻ

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡിന് എം.എ. റഹ്മാന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിക്കാണ് പുരസ്‌കാരം. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇടപെട്ട് നടത്തിയ പ്രതിരോധ പോരാട്ടങ്ങളുടെ നാള്‍വഴിയാണ് പുസ്തകം. പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്‍ററി ഫിലിം സംവിധായകന്‍ കൂടിയാണ് എം.എ. റഹ്മാന്‍. 

വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്

T-D-Ramakrishnan

ഈ വര്‍ഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ടി.ഡി. രാമകൃഷ്​ണ​​​​​​​​​​​​​​​​​​െൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ നോവലിന്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ക്ക്  മലയാറ്റൂർ പുരസ്‌കാരം, മാവേലിക്കര വായന പുരസ്‌കാരം, കെ. സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച തമിഴ്- മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും ‘നല്ലി ദിശൈ എട്ടും’ അവാർഡും നേടിയിട്ടുണ്ട്. 

വിയോഗങ്ങൾ

പുനത്തിൽ കുഞ്ഞബ്ദുള്ള

മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. 

punathil-kunjabdulla
പുനത്തിൽ കുഞ്ഞബ്​ദുള്ള

സ്മാരകശിലകള്‍, മരുന്ന്, അലിഗഡിലെ തടവുകാർ, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിങ്ങനെ നിരവധി നോവലുകളും ചെറുകഥകളും യാത്രാവിവരണങ്ങളും കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പുനത്തിൽ.

വി.സി ഹാരിസ്

v-c-hari
വി.സി. ഹാരിസ്​

എഴുത്തുകാരന്‍ ഡോ വി.സി ഹാരിസ് അന്തരിച്ചു. ഡോ ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സാഹിത്യ നിരൂപകന്‍, ചലച്ചിത്ര ഗവേഷകന്‍, നാടക, സിനിമാ അഭിനേതാവ്, സംവിധായകന്‍, വിവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakarialiterature newsPavithran TheekuniMALAYALM NEWSk p Ramanunniliterature 2017Kancha Illayya
News Summary - Literature 2017
Next Story