ഹസൻ സാദത്ത് മന്‍േറാ എന്തിനാണ് ബോംബേ വിട്ട് പാക്കിസ്ഥാനിലേക്ക് പോയത്...?
text_fields1940കളിൽ സദാത് ഹസൻ മന്‍േറാ ബോംബെ ചലച്ചിത്ര ലോകത്തെ തിരക്കഥാകൃത്തായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് മഹാനായ നടൻ അശോക് കുമാറും നിർമാതാവ് സുവിക് വച്ചയും ചേർന്ന് ‘ബോംബെ ടാക്കീസ്’ ഏറ്റെടുത്തപ്പോൾ അതിലെ പല പ്രധാന തസ്തികകളും അവർ മുസ്ലിംകൾക്ക് നൽകി. വർഗീയ സംഘർഷത്തിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷത്തിൽ ആശ്വാസ നടപടിയാകട്ടെ എന്ന നിലക്കായിരുന്നു ഇത്. ഇൗ തീരുമാനത്തിന്റെ പേരിൽ വച്ചക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു.
പക്ഷേ, കുമാറും വച്ചയും അത് പുച്ഛിച്ച് തള്ളി. സുഹൃത്തുക്കളുടെ അത്തരം മഹനീയമായ തീരുമാനങ്ങളൊന്നും മന്‍േറായെ തണുപ്പിച്ചില്ല. തന്റെ ഹിന്ദു സുഹൃത്ത് ശ്യാമിന് തന്നോട് കടുത്ത പകയുണ്ടെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു അത്. റാവൽപിണ്ടിയിൽ നടന്ന വർഗീയ സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട സിഖ് കുടുംബത്തിെൻറ കഥ കേട്ടതോടെയാണ് ശ്യാമിന് മന്‍േറായോട് വെറുപ്പുണ്ടായത്. ഇതാണ്, താൻ ഏറെ ഇഷ്ടപ്പെട്ട ബോംബെ വിട്ട് പാകിസ്താനിലേക്ക് പോകാനുള്ള മന്‍േറായുടെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇക്കാര്യം മന്‍േറാ തെൻറ ഒാർമക്കുറിപ്പിൽ പറയുന്നുണ്ട്.
‘മുസ്ലിംകൾ നടത്തിയ അക്രമങ്ങൾ കേട്ടപ്പോൾ തനിക്ക് എന്നെ കൊല്ലണമെന്ന് തോന്നിയോ’ എന്ന് ശ്യാമിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്. ‘ഇപ്പോഴങ്ങനെയില്ല പക്ഷേ, അവരുടെ കഥകൾ കേട്ട നിമിഷം ഞാൻ നിങ്ങളെ കൊല്ലുമായിരുന്നു’ എന്നാണ്. ഇത് കേട്ടപ്പോൾ, വിഭജനമുണ്ടാക്കിയ വർഗീയതയുടെ ഭീകരാന്തരീക്ഷവും അതിെൻറ മനഃശാസ്ത്ര പശ്ചാത്തലവും മന്‍േറാക്ക് മനസ്സിലായി. വർഗീയ ചിന്ത ബോധത്തിനും സൗഹൃദത്തിനും പൂർണമായും കരിനിഴൽ വീഴ്ത്താമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നൈതികമോ, സൗഹാർദപരമോ ആയ ഒന്നും ആ ശൂന്യനിമിഷം ബാക്കിയാക്കുന്നില്ല.
സൗഹൃദത്തിന് കാരണമായ, മനുഷ്യത്വത്തിെൻറ എല്ലാ അർഥതലങ്ങളും അപ്പോൾ കൊഴിഞ്ഞുവീഴുന്നു. വർഗീയത എന്ന രോഗം എത്ര ഭയാനകമാണ് എന്നാണ് ആ സുഹൃത്തിെൻറ വികാര വിചാരങ്ങൾ വ്യക്തമാക്കിയത്. ഇൗ തിരിച്ചറിവ് മന്‍േറായെ ബോംബെയോട് വിട പറയാൻ നിർബന്ധിച്ചു. പരസ്പര വിശ്വാസം തീവ്രചിന്തകളുടെ ചുഴിയിൽ അകപ്പെട്ടുപോകുന്ന കാഴ്ച.
അഭിമാനത്തിനുവേണ്ടി നഷ്ടം സഹിക്കാൻ വിഭജനത്തിന് മുമ്പും ശേഷവും ഹിന്ദുക്കളും മുസ്ലിംകളും തയാറായിരുന്നു. സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിച്ചത്. സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാനും മുറിവുകളുണക്കാനുമുള്ള വഴികൾ അതിന് കണ്ടെത്താനായില്ല.
മുസ്ലിം-ഹിന്ദു ബന്ധം അങ്ങേയറ്റം വഷളായ സന്ദർഭത്തിന് വിരുദ്ധമായിരുന്നു മന്‍േറായുടെ അശോക് കുമാറുമായുള്ള ആത്മബന്ധം. മതത്തിെൻറ പേരിലുള്ള കൊലകൾ അതിെൻറ പാരമ്യതയിൽ നിൽക്കുന്ന ദിവസങ്ങളൊന്നിനെക്കുറിച്ച് മേൻറാ എഴുതുന്നുണ്ട്. (കൃത്യമായ തിയതി പറയുന്നില്ല. പക്ഷേ,അത് 1947 ആഗസ്റ്റിന് ശേഷമായിരിക്കണം). മന്‍േറാ ‘ബോംബെ ടാക്കീസി’ൽ നിന്ന് അശോക് കുമാറിനോടൊത്ത് മടങ്ങുകയായിരുന്നു. അശോക് കുമാറിെൻറ വീട്ടിൽ ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. മന്‍േറായെ വീട്ടിൽ വിടാമെന്ന് കുമാർ പറഞ്ഞു. വരുന്ന വഴി, മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്തുകൂടി അവർക്ക് പോകേണ്ടി വന്നു. അവിടെ ഒരു വിവാഹ ഘോഷയാത്ര കടന്നുപോകുന്നുണ്ടായിരുന്നു. ഇത് കണ്ട്, മന്‍േറാ ഭയന്നു. അദ്ദേഹം മുറിഞ്ഞ വാക്കുകളിൽ ദൈവത്തെ വിളിച്ചു. ഏതെങ്കിലും തരത്തിൽ അക്രമം ഉണ്ടായാൽ, ആ കുറ്റബോധവും പേറി ജീവിതം മുഴുവൻ കഴിയേണ്ടിവരുമെന്ന് അദ്ദേഹം ഒാർത്തു. അശോക് കുമാറിെന ആരെങ്കിലും ആക്രമിച്ചാൽ, രാജ്യം ഒരിക്കലും തന്നോട് പൊറുക്കില്ലെന്ന് ഭയന്നു. അതിനിടെ, ആൾക്കൂട്ടത്തിലൊരാൾ അശോക് കുമാറിനെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിെൻറ പേര് വിളിച്ചുപറയുകയും ചെയ്തു. മന്‍േറാ ഷോക്കടിച്ച പോലായി. ഇനിയുണ്ടാകാൻ പോകുന്ന സംഘർഷം ഒഴിവാക്കാൻ തെൻറ പേര് പറയാൻ മേൻറാ തയാറെടുത്തു. രണ്ടുപേർ കാറിനടുത്തേക്ക് ഒാടിയെത്തി. മന്‍േറായെ അവർ അവഗണിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു: ‘അശോക്ഭായ്, ഇൗ വഴി പോകണ്ട. തിരിഞ്ഞ് അപ്പുറത്തെ വഴിയിലൂടെ പോയ്ക്കൊള്ളൂ’.
ലോലമെങ്കിലും സുപ്രധാനമായ ഇൗ കഥ നമ്മുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. ഹിന്ദു-മുസ്ലിം സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലും സൗഹൃദത്തിെൻറ ബലത്തിലാണ് മന്‍േറായുമായി ഒരു മുസ്ലിം പ്രദേശത്തുകൂടി ഡ്രൈവ് ചെയ്ത് പോകുന്നത്. സൗഹൃദം പരസ്പര വിശ്വാസത്തിനും പരസ്പര വിശ്വാസം ബന്ധങ്ങളുടെ ഉൗഷ്മളതക്കും കാരണമാകുന്നു. സംഘർഷത്തിനിടയിലും ബോംബെയിലെ മുസ്ലിം ആൾക്കൂട്ടം അശോക് കുമാറിനോട് സൗഹൃദത്തോടെ പെരുമാറുന്നു. അതിന് കാരണം പോപ്പുലർ സിനിമ വഴി അശോക് കുമാർ ആർജിച്ച ബഹുമാനം മാത്രമാകില്ല. മറിച്ച്, ബോംബെ, ചലച്ചിത്ര ലോകത്തെക്കുറിച്ച് ജനമനസിലുള്ള ബോധം കൂടിയാകാം. അത് ഹിന്ദിയും ഉർദുവും ഒരുമിച്ച് പടർന്ന് പന്തലിച്ച സംസ്കാരമാണ്. അവിടെ മുസ്ലിംകളും ഹിന്ദുക്കളും ഒരുപോലെ നടീ നടൻമാരും സംഗീത സംവിധായകരും പാെട്ടഴുത്തുകാരും ഗായകരുമായി.
ഒരൊറ്റ ഉദാഹരണം: സഹീർ ലുധിയാൻവിയുടെ ഏറ്റവും പ്രശസ്തമായ വരികൾക്ക് ഇൗണമിട്ടത് സച്ചിൻ ദേവ് ബർമൻ ആണ്. ഗുരുദത്തിെൻറ ‘പ്യാസ’ക്ക് വേണ്ടി. പാട്ടുകൾ പാടിയതാകെട്ട, മുഹമ്മദ് റാഫിയും ഗീത ദത്തും. ബോംബെ ചലച്ചിത്ര ലോകത്തിെൻറ ചരിത്രം നമ്മുടെ ഫോക്ക്, ജനപ്രിയ സാംസ്കാരിക ചരിത്രത്തിെൻറ പ്രതിഫലനമാണ്. അവിടെ, മതവും സംസ്കാരവും അനശ്വര പ്രണയ കഥകൾക്കും സൗഹൃദങ്ങൾക്കുമെല്ലാം വഴിമാറുകയാണുണ്ടായത്.
-മനാഷ് ഫിറാഖ് ഭട്ടാചാര്യയുടെ പുതിയ പുസ്തകം: Looking For the Nation: Towards Another Idea of Indiaയിലെ ഒരു അധ്യായത്തിൽ നിന്ന്. പ്രസാധകർ: Speaking Tiger
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.