ആരോഗ്യ സംസ്കാരത്തെക്കുറിച്ചു ചിന്തിച്ച അഹിംസവാദി
text_fieldsപട്ടാമ്പി സംസ്കൃത കോളജിൽ വിദ്യാർഥിയായിരിക്കെ ആറ്റൂർ രവിവർമയുടെയും കെ.ജി. ശങ്കര പ്പിള്ളയുടെയും പ്രിയ ശിഷ്യനായിരുന്നു പി.എൻ. ദാസ്. സാംസ്കാരിക ലോകത്ത് മാറ്റമുണ്ടാക്ക ിയ, കെ.ജി. ശങ്കരപ്പിള്ളയുടെ മുൻകൈയിൽ ഇറങ്ങിയ പ്രസക്തി മാസികയുടെ എഡിറ്ററായിരുന്ന ദാസ് ദീപാങ്കുരൻ എന്ന തൂലികയിലൂടെ ആ കടമ ഭംഗിയായി നിറവേറ്റി. അടിയന്തരാവസ്ഥയിൽ കൊടിയ മർദനവും പൊലീസിെൻറ ഉരുട്ടൽ ഉൾപ്പെടെയുള്ള മുറകൾക്കും വിധേയനായി ജയിൽവാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മാനവികാശയങ്ങളോട് എന്നും ആഭിമുഖ്യമുണ്ടായിരുന്ന ദാസിന് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമായി നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ല. പൊലീസ് നിരീക്ഷണത്തിലായിരുന്ന വേണു ഉൾപ്പെടെയുള്ളവരുമായുള്ള സൗഹൃദമാണ് ജയിൽവാസത്തിലേക്കും പൊലീസ് പീഡനത്തിലേക്കും നയിച്ചത്.
പിന്നീട് അദ്ദേഹത്തിെൻറ നേതൃത്വത്തിലിറങ്ങിയ ‘വൈദ്യശസ്ത്രം’ മലയാളത്തിലെ ആദ്യത്തെ ഹോളിസ്റ്റിക് മാസികയായിരുന്നു. പാരിസ്ഥിതിക-ആരോഗ്യ വിഷയങ്ങളെ മുൻനിർത്തിയുള്ള മാസിക ഏറെ സ്വീകാര്യത നേടി. ‘സമഗ്ര ആരോഗ്യവും സമഗ്ര വൈദ്യവും’ എന്ന ആശയത്തിലൂടെ മനുഷ്യന് ഉപകാരപ്പെടുന്ന സകല ആരോഗ്യ ചിന്തകളെയും മാസികയിലൂടെ വിശകലനം ചെയ്തു. അഹിംസാത്മകമായി ജീവിക്കുകയും അഹിംസാത്മകമായ ജീവിതം പ്രതീക്ഷിക്കുകയും ചെയ്തു. മനുഷ്യന് എങ്ങനെ ആശ്വാസം കൊടുക്കാൻ പറ്റുമോ അതിനേതെല്ലാം ജൈവിക ഉപാധികളുണ്ടോ അതെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. പ്രകൃതിചികിത്സയിലൂടെയും മറ്റുമായി നിരവധി പേരെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി കേട്ടിട്ടുണ്ട്.
ഏതു രോഗാവസ്ഥയിലും മനസ്സമാധാനത്തോടെ ജീവിതത്തെ നേരിടാൻ സഹായിക്കുക എന്നത് പ്രധാനമാണ്. പി.എൻ. ദാസിെൻറ ആരോഗ്യ ചിന്തകൾ അത്തരത്തിലുള്ളതായിരുന്നു. ജ്ഞാനചിന്തയും പ്രകൃതിചികിത്സയും യൂറിൻ തെറപ്പിയും ജീവിതത്തിൽ മനുഷ്യർക്ക് എങ്ങനെ സഹായകമാകുന്നു എന്ന് അദ്ദേഹം പരീക്ഷിച്ചു. കേരളീയ സാംസ്കാരികാന്തരീക്ഷത്തിൽ ജിദ്ദു കൃഷ്ണമൂർത്തിയെയും ഓഷോയെയും പരിചയപ്പെടുത്തിയതിൽ പി.എൻ. ദാസിെൻറ പങ്ക് ചെറുതല്ല. പി.എൻ. ദാസിെൻറ പ്രഭാഷണങ്ങൾ അദ്ദേഹത്തിെൻറ അന്തർ ജ്ഞാനത്തിെൻറ വെളിച്ചംകൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.