കവിതാ കോപ്പിയടി: മാപ്പ് വേണ്ട, മറുപടി മതിയെന്ന് എസ്. കലേഷ്
text_fieldsതിരുവനന്തപുരം: കവിതാ കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി കവി എസ്. കലേഷ്. തെൻറ കവിതയുടെ വേര് വെട്ടി വഴിയിൽ ഉപേക്ഷിച്ചത് ആരാണെന്ന കാര്യത്തിൽ തനിക്ക് മറുപടി ലഭിക്കണമെന്ന് കലേഷ് വ്യക്തമാക്കി. മാപ്പല്ല, മറുപടിയാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ‘‘ആരാണ് എെൻറ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു.’’ എന്നാണ് കലേഷിെൻറ ഫേസ്ബുക്ക് പോസ്റ്റ്. കോപ്പിയടി വിവാദത്തിൽ കവി എസ്. കലേഷിനോട് ക്ഷമ ചോദിച്ച് എഴുത്തുകാരി ദീപ നിഷാന്ത് രംഗത്തെത്തിയിരുന്നു.
2011ൽ എഴുതി പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച കവിത മോഷ്ടിച്ചെന്നായിരുന്നു കവി എസ്. കലേഷിെൻറ ആക്ഷേപം. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ കലേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. താൻ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ’എന്ന കവിത ചെറിയ വ്യത്യാസങ്ങളോടെ ദീപ നിശാന്ത് തേൻറതാക്കിയെന്നാണ് കലേഷിെൻറ ആരോപണം.
എന്നാൽ പിന്നീട് സാംസ്കാരിക പ്രഭാഷകൻ എം.ജെ. ശ്രീചിത്രനാണ് കവിത തേൻറതാണെന്ന് പറഞ്ഞുകൊണ്ട് ദീപ നിഷാന്തിന് നൽകിയതെന്ന് ആരോപണമുയർന്നു. എന്നാൽ ഇക്കാര്യം ശ്രീചിത്രൻ നിഷേധിച്ചു. കവിതാ രചന കാമ്പസ് കാലത്ത് അസാനിപ്പിച്ച ആളാണ് താൻ. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ലെന്നും അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണെന്നും കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും താൻ കലേഷിനോട് മാപ്പു പറയുന്നതായും ശ്രീചിത്രൻ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് കവിത നൽകിയത് ശ്രീചിത്രനാണെന്നും വിവാദമായപ്പോൾ അദ്ദേഹം കൈകഴുകി ശുദ്ധനാവുകയാണെന്നും ദീപ നിഷാന്ത് ആേരാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.