എസ്.കെ പൊറ്റക്കാട്; കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടിയലഞ്ഞ പരദേശി
text_fields''പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം, വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ട ങ്ങൾ, നീല വില്ലീസിെൻറ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട് ടി നടക്കുന്ന ഒട്ടകപക്ഷികൾ'' -നൈൽ ഡയറിയിൽ എസ്.കെ പൊറ്റക്കാട് കുറിച്ച വരികളാണിത്.
ഒറ്റക്കാഴ ്ചയിൽ മനസ്സിൽ പതിയാത്ത ഇത്തരം അനേകം കാഴ്ചകളെയാണ് എസ്.കെ അക്ഷരം കൊണ്ട് വരച്ചിട്ടത്. അതു തന്നെയാണ് എസ്.കെ പൊറ്റെക്കാട് എന്ന സാഹിത്യകാരെൻറ വിജയവും. കാഴ്ചയുടെ കാണാപ്പുറങ്ങളിലേക്ക് കൗതുകത്തോടെ കടന്നു ചെല്ലുക യും പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളെ അതിഭാവുകത്വത്തിെൻറ പിന്തുണയേതുമില്ലാതെ ആസ്വാദക മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയുമെന്ന എഴുത്തിെൻറ മായാജാലമാണ് എസ്.കെയുടെ ഒാരോ വരികളിലും കാണാനാവുക. സഞ്ചാര സാഹിത്യത്തിൽ മാത്രമല്ല, നോവലുകളിലും ചെറുകഥകളിലുമെല്ലാം അദ്ദേഹം അക്ഷരങ്ങളാൽ തീർത്ത മായിക ലോകത്തിനള സമാനതകളില്ല.
കുരുടന്‍ മുരുകന്‍, കൂനന്‍ കണാരന്‍, ഓമഞ്ചി ലാസര്‍, ജാനു, ദേവകി, അപ്പുണ്ണി, ആമിനത്താത്ത, കേളുമാഷ്, കൃഷ്ണക്കുറുപ്പ് തുടങ്ങി അദ്ദേഹത്തിെൻറ ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത് അദ്ദേഹത്തിെൻറ ജീവസ്സുറ്റ എഴുത്തിലൂടെയായിരുന്നു.
''മർത്യനു മർത്യനെപ്പോലെയിത്ര
നിർദയനായൊരു ശത്രുവില്ലാ-
മർദ്ദനവൈദവമിതരത്തിൽ
ക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല''
ഒരു ദേശത്തിെൻറ കഥയിൽ ശ്രീധരൻ എന്ന കഥാപാത്രത്തെ കൊണ്ട് എസ്.കെ ഇങ്ങനെ ചൊല്ലിക്കുന്നു. ശ്രീധരെൻറ ഉള്ളിലെ കവിയെ എസ്.കെ ഇത്തരത്തിൽ പല കവിതാ ശകലങ്ങളിലൂടെയും പുറത്തെത്തിക്കുന്നുണ്ട്. എന്നാൽ മനുഷ്യെൻറ ഉള്ളിലെ ക്രൂര മനസ്സിനെ ഉറക്കെ വിളിച്ചു പറയുകയെന്ന എഴുത്തുകാരെൻറ കടമ കൂടിയാണ് അദ്ദേഹം നിർവഹിച്ചത്.
നിലയ്ക്കാത്ത യാത്രകൾ കൊണ്ട് സാഹിത്യലോകത്തിന് ഏറെ സംഭാവനകൾ നൽകിയ എസ്.കെ പൊറ്റക്കാട് കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. സഞ്ചാരസാഹിത്യത്തെ മലയാളത്തിൽ വളർത്തിയെടുത്തതു തന്നെ എസ്.കെ പൊറ്റക്കാട് ആണെന്ന് പറയാം. ലോകം വിരൽത്തുമ്പിലെത്തുകയും യാത്രാ മാർഗങ്ങളും അവസരങ്ങളും ധാരാളം ലഭിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. അതുകൊണ്ടു തന്നെ ഈ സൗകര്യങ്ങൾ വളരെ കുറഞ്ഞ കാലത്ത് ദിവസങ്ങളും മാസങ്ങളുമെടുത്ത് നാടായ നാടുകളെല്ലാം കറങ്ങി, അറിവുകളും അനുഭവവുമാർജ്ജിച്ച് സഞ്ചാര സാഹിത്യത്തിൽ എസ്.കെ തീർത്ത ലോകമാണ് അദ്ദേഹത്തെ ആരാധ്യനാക്കുന്നത്.
മലയാളത്തിലെ 'ജോൺഗന്തർ' എന്നും 'എംപയർ സ്റ്റേറ്റ് ബിൽഡിങ് 'എന്നൊക്കെയാണ് സാഹിത്യലോകം അദ്ദേഹത്തിന് നൽകിയ വിശേഷണങ്ങൾ.' നിത്യസഞ്ചാരി എന്ന വിശേഷണത്തിന് അർഹനായിരുന്നു എസ്.കെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകളിലേക്കുള്ള പ്രയാണം കൂടിയാണത്.
1913 മാർച്ച് 14നാണ് ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് എന്ന എസ്.കെ പൊറ്റക്കാട് കോഴിക്കോടിെൻറ മണ്ണിലേക്ക് പിറന്നു വീണത്. നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായിരുന്ന അദ്ദേഹം ജ്ഞാനപീഠ പുരസ്കാര ജേതാവുമാണ്. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട് ഇംഗ്ലീഷ് സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളജിൽ നിന്ന് ഇൻറർമീഡിയറ്റ് നേടി അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് യാത്രകളിൽ താൽപര്യം ജനിച്ചത്.
1941ൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത അദ്ദേഹം 1942ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട ചില രഹസ്യ പ്രവർത്തനങ്ങളെ തുടർന്ന് പൊലിസിനെ ഒളിച്ച് ബോംബെയിലേക്ക് യാത്ര തിരിച്ചു.1944ൽ കാശ്മീർ, ഹിമാലയ പ്രദേശങ്ങളെല്ലാം സന്ദർശിച്ച് 1945ലാണ് അദ്ദേഹം തിരികെ കോഴിക്കോട് എത്തിയത്. പിന്നീട് കോഴിക്കോട് പുതിയ റയിൽ 'ചന്ദ്രകാന്തം' എന്ന വീട് പണിത് അവിടെ താമസമാക്കി.1949ൽ 18 മാസം നീണ്ട യൂറോപ്പ് - ആഫ്രിക്കൻ പര്യടനം തുടങ്ങി.1980ൽ മധ്യപൂർവേഷ്യയിലും യാത്ര ചെയ്തു. ഓരോ പ്രദേശങ്ങളിലെയും ജീവിതത്തിെൻറ തുടിപ്പുകളായിരുന്നു അദ്ദേഹത്തിെൻറ യാത്ര വിവരണങ്ങളിൽ പ്രതിഫലിച്ചിരുന്നത്. കേവലമായ കാഴ്ചക്കപ്പുറമുള്ള അനുഭവങ്ങളിലേക്ക് എസ്.കെയുടെ അക്ഷരങ്ങൾ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി.
1947ൽ പുറത്തിറങ്ങിയ കാശ്മീർ ആയിരുന്നു എസ്.കെയുടെ ആദ്യ യാത്രവിവരണം. പാതിരാ സൂര്യെൻറ നാട്ടിൽ, യൂറോപ്പിലൂടെ, ലണ്ടൻ നോട്ട് ബുക്ക്, സിംഹ ഭൂമി, ബാലിദ്വീപ്, നൈൽ ഡയറി തുടങ്ങി ഒരുപാട് സഞ്ചാരസാഹിത്യങ്ങൾ അദ്ദേഹത്തിെൻറ തൂലികയിൽ നിന്ന് പിറന്നു. 1937ൽ പുറത്തിറങ്ങിയ 'വല്ലികാദേവി'യാണ് പൊറ്റക്കാടിെൻറ ആദ്യ നോവൽ. 1942 ലെ 'നാടൻ പ്രേമം' എന്ന നോവലും അദ്ദേഹത്തിേൻറതായി പുറത്ത് വന്നു. 1948ൽ പുറത്തു വന്ന 'വിഷകന്യകയും' 1960ൽ പുറത്തിറങ്ങിയ 'ഒരു തെരുവിെൻറ കഥ'യും പിന്നീട് പുറത്തു വന്ന നോവലുകളാണ്. 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'ഒരു തെരുവിെൻറ കഥ' സ്വന്തമാക്കി. 1971ൽ പുറത്തുവന്ന 'ഒരു ദേശത്തിെൻറ കഥ'യാണ് എസ്.കെ പൊറ്റെക്കാടിെൻറ ഏറെ പ്രസിദ്ധമായ നോവൽ. 1973ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 'ഒരു ദേശത്തിെൻറ കഥ'യെ തേടിയെത്തിയിരുന്നു. 1980ൽ സാഹിത്യലോകം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ചു.
വായനക്കാരനെ ഭാവനയുടെ പുതിയ മേച്ചിൽപുറങ്ങളിേലക്ക് നയിച്ച എഴുത്തുകാരനാണ് എസ്.കെ പൊറ്റക്കാട്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ട, ഒട്ടനവധി പേരെ യാത്ര ചെയ്യാൻ േപ്രരിപ്പിച്ച എസ്.കെ ഒടുവിൽ ഭൂമിയിലെ എല്ലാ യാത്രകളും അവസാനിപ്പിച്ച് 1982 ആഗസ്റ്റ് ആറിന് ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം യാത്ര തിരിച്ചു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.