ചെമ്മനം ചാക്കോ തന്തയ്ക്ക് വിളിച്ചതില്‍ വിഷമമില്ളെന്ന് ‘ലിംഗവിശപ്പി’ന്‍െറരചയിതാവ് വിഷ്ണുപ്രസാദ്
text_fieldsഒരു കവിത കേരളത്തിലെ കാമ്പസിലും ക്ളാസ്മുറികളിലും സര്‍ക്കാര്‍ ആഫീസുകളിലും മലയാളം അറിയാവുന്നവരില്‍ പലരുടെയും കൂട്ടായ്മകളില്‍ ചര്‍ച്ചാവിഷയമാകുകകയാണ്. സാധാരണ ഇല്ലാത്ത ഒരു പതിവാണത്. കവിതയും കഥയും ഒക്കെ അതിന്‍െറ നഷ്ടപ്രതാപങ്ങളില്‍ മുഴുകി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ വാര്‍ത്ത ഏതാണ്ട് അവിശ്വസനീയവുമാണ്. എന്നാല്‍ സത്യമതാണ്. മലയാളത്തിലെ അറിയപ്പെടുന്ന കവിയായ വിഷ്ണുപ്രസാദിന്‍െറ ‘ലിംഗവിശപ്പ് ’എന്ന കവിത ‘സമകാലിക മലയാളം’ വാരികയില്‍ അടുത്തിടെയാണ് പ്രസിധീകരിച്ചത്.
ഏതാണ്ട് മൂന്നുവര്‍ഷമെങ്കിലും ആകും അദ്ദേഹത്തിന്‍െറ ഒരു കവിത മുഖ്യധാര പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് വന്നിട്ട്. മാധ്യമം വാരികയില്‍ ആയിരുന്നു അന്ന് ‘നട്ടുച്ചകളുടെ പാട്ട്’ എന്ന കവിത വന്നത്. അതിന് ശേഷം ഇടക്ക് ഒരു സമാന്തര പ്രസിദ്ധീകരണത്തിലും ഒരു കവിത വന്നിരുന്നു. ഇപ്പോള്‍ സദാചാരത്തിന്‍െറ കെട്ട് പൊട്ടിച്ച് പിറന്ന ഈ കവിത ചിലരെ ശരിക്കും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം നിരവധി പേരെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. കവിതയെയും അതുയര്‍ത്തിയ കോലാഹലങ്ങളെയും കുറിച്ച് കവി വിഷ്ണുപ്രസാദ് സംസാരിക്കുന്നു.
ചോദ്യം: താങ്കളുടെ കവിത ഇതാദ്യമല്ല സദാചാര വാദികളെ പ്രകോപിപ്പിക്കുന്നത്...അവരെ പ്രകോപിപ്പിക്കാന്‍ വേണ്ടി എഴുതുന്നതാണോ..അതോ അത് സംഭവിച്ച് പോകുന്നതാണോ..
എന്‍െറ കവിതകള്‍ ആരെയും തൃപ്തിപ്പെടുത്താനോ, ആരെയെങ്കിലും പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. അത് എന്‍െറ നിലപാടുകളാണ്. കേവലമായ നേട്ടങ്ങള്‍ക്കോ, വിവാദങ്ങള്‍ക്കോ വേണ്ടി എഴുതുക എന്നത് എന്‍െറ രീതിയുമല്ല. വല്ലപ്പോഴും എഴുതുകയാണ് എന്‍െറ രീതി. അതുകൊണ്ടാണ് മുഖ്യധാര പ്രസിദ്ധീകരണത്തില്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കവിത എഴുതുന്നത്. നിരന്തരം എഴുതുകയും അത് അച്ചടിമാധ്യമത്തിലേക്ക് അയക്കുകയും അതിന്‍െറ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നതും എന്‍െറ ശീലവുമല്ല. ഇതിന് മുമ്പും സദാചാര വാദികളെ ഹാലിളക്കിയ ചില കവിതകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ‘കഴപ്പ്’, ‘സ്വയം ഭോഗികളുടെ തീവണ്ടി’ തുടങ്ങിയ കവിതകളാണ് അവ. മുഖത്ത് നോക്കി പറയുക എന്നുള്ളത് സത്യസന്ധതയുടെ ലക്ഷണമാണ്. എന്നാല്‍ കവിതയിലും അങ്ങനെ തന്നെ പറയണം എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് ‘ലിംഗ വിശപ്പ്’ എന്ന കവിത ഞാനെഴുതിയത്.
കേരളത്തില്‍ അടിച്ചമാര്‍ത്തപ്പെട്ട ലൈംഗികത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും കൊണ്ട് നടക്കുന്നതും പുരുഷന്‍മാരാണെന്ന് ഞാന്‍ കരുതുന്നു. നിരവധി മലയാള ിപുരുഷന്‍മാര്‍ അടുത്ത കാലത്തായി അടിച്ചമര്‍ത്തുന്ന ലൈംഗികതയുടെ നെരിപ്പോട് അനുഭവിക്കുന്നു എന്ന് ഞാന്‍ വിശ്വാസിക്കുന്നു. അവരില്‍ പലരും സ്ത്രീകളെ കാണുമ്പോള്‍ തന്നെ അവരെ ഭോഗിക്കാന്‍ ആശിക്കുന്നു. നോട്ടത്തിലോ ചിന്തകളിലോ മാത്രം അവര്‍ അതെല്ലാം ഒതുക്കുന്നു. എന്നാല്‍ കാമം തോന്നിയാല്‍ അത് തുറന്ന് പറയാന്‍ പല പുരുഷന്‍മാര്‍ക്കും ഭയമാണ്. നമ്മുടെ സാമൂഹ്യമായ കെട്ടുപാടുകള്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
സമൂഹത്തിന്‍െറ ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ പുരുഷന്‍മാരെ അതില്‍നിന്നും വിലക്കുകയും ചെയ്യുന്നു. ഭയം കലര്‍ന്ന ശാസനകളും ശിക്ഷാവിധികളും നേരിടേണ്ടി വരുമോ എന്ന് പേടിച്ച് ഒരു പുരുഷനും തന്‍െറ ഉള്ളിലെ ലൈംഗിക താല്‍പ്പര്യങ്ങള്‍ ഒരു സ്ത്രീയോടും തുറന്നു പറയുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ സ്വന്തം ലൈംഗികതയെ അടിച്ചമര്‍ത്തി പുറത്തുചാടാത്ത വിധത്തില്‍ ബന്ധിച്ചിടുന്ന പുരുഷന്‍െറ വികാരമാണ് വിചാരമാണ് ഞാന്‍ കവിതയാക്കിയത്.
ചോദ്യം: കവിതയുടെ നേര്‍ക്കുള്ള ‘അഭിപ്രായ’പൂമാലകളും ‘അഭിപ്രായ’ ചീമുട്ടയേറുകളും എങ്ങനെയൊക്കയായിരുന്നു.
ഉത്തരം: ഈ കവിത ഏറെപ്പേര്‍ വായിച്ചു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. കവിതയുടെ സാമ്പ്രദായിക വായനക്കും അപ്പുറത്ത് വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലും ഈ കവിത എത്തിചേര്‍ന്നു; വായിക്കപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ഫെയിസ്ബുക്കിലും കാമ്പസുകളിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതിലും ആഹ്ളാദമുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഒക്കെ വളരെ താല്‍പ്പര്യത്തോടെ കവിത ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും അഭിപ്രായം എഴുതുകയും ചെയ്തു. ചിലര്‍ക്ക് കവിത ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല എന്നും മനസിലായി. അവര്‍ കലിതുള്ളുന്നുണ്ട്. കവിതയില്‍ അശ്ളീലം എന്നൊക്കെ പറഞ്ഞ് കോലാഹലമുണ്ടാക്കുന്നവരും ഉണ്ട്. അവരോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണെന്നാണ്.
നവംബര്‍ ഒന്നിന് എറണാകുളത്ത് ഇന്ദുമേനോന്‍ ഒക്കെ പങ്കെടുത്ത ഒരു പൊതു ചടങ്ങില്‍ മലയാളത്തിന്‍െറ പ്രിയ കവി ചെമ്മനം ചാക്കോ എന്‍െറ ഈ കവിതയുടെ ആദ്യ രണ്ട് വരികളും അവസാന വരികളും വായിച്ചശേഷം കവിതയുടെ തന്തക്ക് വിളിച്ചതായി അറിഞ്ഞു. അതിലും വിഷമമില്ല. അദ്ദേഹത്തിന്‍െറ കവിതകളെ വളരെ ആസ്വാദിച്ച് വായിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്‍െറ അഭിപ്രായത്തെ മാനിക്കുകയും ചെയ്യുന്നു.
എന്നാല്‍ എന്‍െറ കവിത ചെമ്മനംചാക്കോയെ പ്രകോപിപ്പിച്ചാല്‍ അത് ചെമ്മനംചാക്കോയുടെ വിജയമല്ല. അത് എന്‍െറ കവിതയുടെ വിജയമാണെന്ന് കരുതുന്നു. അതേ വേദിയില്‍ സംസാരിച്ച കവി കുഴൂര്‍ വില്‍സന്‍ ചെമ്മനത്തിന് മറുപടി നല്‍കിയതായും അറിഞ്ഞു. കവിത ശരിക്കും വായിച്ച് മനസിലാക്കാതെയാണ് ചെമ്മനത്തിന്‍െറ അഭിപ്രായ പ്രകടമെന്ന് കുഴൂര്‍ വല്‍സന്‍ പറഞ്ഞതയായി അറിഞ്ഞു.
ചോദ്യം: അടിച്ചമര്‍ത്തപ്പെട്ടതും ദാഹം കലര്‍ന്നതുമായ ലൈംഗികത കേരളത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ചില സ്ത്രീകള്‍ക്കാണെന്ന് നിരീക്ഷണങ്ങള്‍ ഉണ്ടല്ളോ?
ഉത്തരം: എനിക്ക് പുരുഷന്‍റ കാര്യമെ അറിയുള്ളൂ. സ്ത്രീയല്ലാത്തതുകൊണ്ട് അവരുടെ ഭാഗത്തുനിന്നും ചിന്തിക്കാനും കഴിയില്ല. എന്നാല്‍ കേരളത്തിലെ സ്ത്രീകളില്‍ അമിതമായ ലൈംഗിക ദാഹം ഉള്ളതായി എനിക്ക് തോന്നുന്നില്ല. എങ്കില്‍ ഇത്രയധികം മാനഭംഗങ്ങളും പീഡനങ്ങളും കേരളത്തില്‍ ഉണ്ടാകില്ല. ചിലയിടത്ത് ചില സ്ത്രീകള്‍ കുട്ടികളെയൊക്കെ ഉപയോഗിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാകം. എന്നാല്‍ രതി ഒരു ദാഹമായി കൊണ്ട് നടന്ന് പുരുഷന്‍മാരെ ബലംപ്രയോഗിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ തീരെ കുറവാണ്. നമ്മള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴുതിമാറരുത് എന്നാണ് എന്‍െറ ആവര്‍ത്തിച്ചുള്ള അഭിപ്രായം.
ചോദ്യം: അമിതമായ ലൈംഗിക ദാഹമാണോ, പുരുഷനെ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ പൊതുചടങ്ങിനിടക്ക് ഒരു എം.പി യില്‍ നിന്നും സിനിമാ നടിക്ക് ഉണ്ടായ ലൈംഗികാതിക്രമണം ഒക്കെ താങ്കള്‍ പറഞ്ഞ ധാരണകളുടെ തെളിവാണോ..?
ഉത്തരം: എം.പി മാത്രമല്ല കേരളത്തില്‍ ലൈംഗിക ദാഹം അനുഭവിക്കുന്ന എത്രയോ പുരുഷന്‍മാരുണ്ട്. എന്നാല്‍ എല്ലാ പുരുഷന്‍മാരും അങ്ങനെയല്ല. രതി ദാഹമുള്ള പുരുഷന്‍മാര്‍ ഒരു അവസരത്തിനായി എപ്പോഴും കാത്തിരിക്കും . ലൈംഗിക കുറ്റങ്ങള്‍ നടത്തുകയും ചെയ്യും. വിശക്കുന്നവര്‍ ഭക്ഷണം മോഷ്ടിക്കും. ഞാന്‍ ഇതിനെ ന്യായീകരിക്കുന്നില്ല. ഒരാള്‍ മറ്റൊരാളുടെ ശരീരത്തിലേക്ക് അതിക്രമിച്ച് കയറുന്നത് തെറ്റാണ് എന്ന് ഞാന്‍ വിശ്വാസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇരയുടെ പ്രശ്നങ്ങളെ പോലെ തന്നെ വേട്ടക്കാരന്‍െറ പ്രശ്നങ്ങളും ശരിയായ വിധത്തില്‍ സമൂഹം മനസിലാക്കണമെന്നും ഞാന്‍ മനസിലാക്കുന്നു. വേട്ടക്കാരനെ അങ്ങനെ ആക്കി തീര്‍ക്കുന്ന സാമൂഹ്യ പ്രശ്നങ്ങളാണ് എന്‍െറ കവിതില്‍ പറയാന്‍ ശ്രമിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.