എനിക്ക് ഒട്ടും തിരക്കില്ലായിരുന്നു- അരുന്ധതി റോയ്
text_fieldsഇനി നോവൽ രചനയിലേക്കു തിരികെവരില്ലേയെന്ന ഉദ്വേഗം നിറഞ്ഞ ചോദ്യത്തിനുള്ള മറുപടിയാണ് അരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപിനെസ്’. രണ്ടാമത്തെ സൃഷ്ടിക്ക് എന്തിന് രണ്ടു പതിറ്റാണ്ടെന്നതുൾപ്പെടെ വിഷയങ്ങൾക്ക് അരുന്ധതി മറുപടി പറയുന്നു.
ഒരിക്കൽകൂടി നോവൽ രചനയാകാമെന്ന തീരുമാനത്തിലെത്തിയത് എന്നാണ്?
10 വർഷത്തോളമായി ഞാൻ ഇതിെൻറ പണിപ്പുരയിലാണ്. ഇന്ന് പുസ്തകത്തിൽ കാണുന്നത് അന്ന് കുറിച്ചുവെക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഒരു നോവൽ എഴുതണമെന്ന തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ചെയ്തേ മതിയാകൂ എന്ന തരത്തിൽ ഒരു തീരുമാനം ഉള്ള ആളല്ല ഞാൻ. എപ്പോഴോ അതിനു നിർബന്ധിതയായി. അന്നുമുതൽ അതു രൂപമെടുത്തുതുടങ്ങി, അത്രമാത്രം. വലിയ ഗ്രന്ഥങ്ങൾക്കു വേണെമങ്കിൽ മുൻകൂർ കരാർ എടുക്കാമായിരുന്നു. പക്ഷേ, ഒന്നും ഉറപ്പായിരുന്നില്ല. എല്ലാം പരീക്ഷണമെന്നപോലെ സംഭവിച്ചു. വർഷങ്ങളെടുത്ത് പൂർത്തിയാക്കിയത് വിചാരിച്ചപോലെയായില്ലെന്നു തോന്നിയാൽ വേണ്ടെന്നുവെക്കാനും തയാറായിരുന്നു.
എഴുത്തുകാർ പറയാറുണ്ട്, ‘എനിക്ക് രചനക്കായി ഇരിക്കണം. ഒാരോ ദിവസവും 1,200 വാക്കുകളെങ്കിലും കുറിക്കണം...’?
10 വർഷമായി ഒരു പുസ്തകം എഴുതിയില്ലല്ലോ എന്ന തോന്നലും എഴുതാനിരുന്നെഴുതലും തമ്മിൽ വ്യത്യാസമുണ്ടെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അങ്ങനെ എഴുതാനിരുന്നുതന്നെ എഴുതണം, എനിക്ക്. പക്ഷേ, നേരത്തെ പറഞ്ഞ തോന്നൽ ഉണ്ടാകാറില്ല. നിങ്ങളെ മഥിക്കുന്ന, നിരന്തരം വേട്ടയാടുന്ന ചില വിഷയങ്ങളും കഥകളുമുണ്ടാകും. അതുചെയ്യാതെ തരമുണ്ടാകില്ല. പക്ഷേ, മറ്റൊരുതരം നിർബന്ധിതാവസ്ഥയാണ്.
‘ദ ഗോഡ് ഒാഫ് സമോൾ തിങ്സി’ൽനിന്ന് ‘മിനിസ്ട്രി’യിൽ എത്തുേമ്പാൾ മാനസികമായി അനുഭവപ്പെട്ട വ്യത്യാസം?
‘ദ ഗോഡ് ഒാഫ് സമോൾ തിങ്സ്’ രചനക്ക് എത്ര സമയമെടുത്തുവെന്ന ചോദ്യത്തിന് 37 വർഷമെന്നായിരുന്നു ആളുകൾക്ക് എെൻറ മറുപടി. കാരണം നോവലെന്നത് ഒരു ഉൽപന്നമല്ല എനിക്ക്. പെെട്ടന്ന് പിറക്കുന്നതിനൊക്കെയും ഞാൻ എതിരുമല്ല. അവ മനോഹരമാകാം. ‘ഗോഡ് ഒാഫ് സമോൾ തിങ്സ്’ എക്കൽപാളി ശില പോലെയാണ് എനിക്ക്. ഒന്നല്ല, അനേകമനേകം പാളികളായാണ് അവയുടെ കിടപ്പ്. അതുകൊണ്ട് സമയമേറെ എടുത്താണ് രചന പൂർത്തിയാക്കിയത്. മുകളറ്റത്തെ പാളിയിൽ മുങ്ങിനിവർന്ന് നിങ്ങൾക്കതിനെ വായിക്കാം. നടുവിലേതിൽ കിടന്നാകുേമ്പാൾ വായനാനുഭവം മാറും. ഏറ്റവും അടിയിലെത്തുേമ്പാൾ പിന്നെയും വേറിട്ടതാകും. ഒാരോ ഘട്ടത്തിലും കഥതന്നെ മാറും, ഒരു നഗരത്തിെൻറ ഭൂപടം പോലെ. അല്ലെങ്കിൽ, ഒരു നഗരത്തെ മനസ്സിലാക്കുംപോലെ. എനിക്ക് തിരക്കില്ലായിരുന്നു.
അരാഷ്ട്രീയമായ ഒരു നോവൽ താങ്കൾക്ക് സാധ്യമാണോ?
ഒരാൾക്കും അതാവുമെന്ന് തോന്നുന്നില്ല. അതൊരു മിഥ്യയാണെന്നു തോന്നുന്നു. കടങ്കഥയിൽപോലുമുണ്ടാകും രാഷ്ട്രീയം. വല്ലതും ഒഴിവാക്കി മാറ്റിനിർത്തുേമ്പാഴും അതിനെ നേരിടുേമ്പാഴും ഒരുപോലെ രാഷ്ട്രീയംതന്നെ.
കശ്മീരോ ഡൽഹിയോ ആകെട്ട, ഇന്ത്യയെ ആഴത്തിൽ മനസ്സിലാക്കാൻ ‘മിനിസ്ട്രി’ രചന സഹായിച്ചിട്ടുണ്ടോ?
തീർച്ചയായും. കഥ പോലെ പ്രധാനമാണെനിക്ക് കഥ പറയുന്ന രീതിയും. കശ്മീരിലോ, മധ്യേന്ത്യയിലെ വനാന്തരങ്ങളിലോ നടക്കുന്ന വല്ലതിനെക്കുറിച്ചും രചനയിലേർപ്പെടുേമ്പാൾ കഥ യാഥാർഥ്യമാകുന്നു. ഇവിടെ നടക്കുന്ന ഭീകരത പങ്കുവെക്കാൻ ചിലപ്പോൾ റിപ്പോർട്ടിെൻറ ഭാഷ വേണ്ടിവരും. ചിലപ്പോൾ അത് അടിക്കുറിപ്പാകും. അവിടുത്തെ അന്തരീക്ഷം, ആളുകൾ എന്തു ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നത്, ഭീതിയോടെ ജീവിക്കേണ്ടിവരുന്ന സാഹചര്യം തുടങ്ങിയവ കൃത്യമായി പറയാൻ കഥയേ നടക്കൂ.
‘ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ എന്നാണ് അവസാനമായി വീണ്ടും വായിച്ചത്?
അത് ഇനി വായിക്കേണ്ടതില്ല. ഏകദേശം മനഃപാഠമാണ്.
കൂടുതൽ സ്വാധീനിച്ച എഴുത്തുകാർ?
ഷേക്സ്പിയറും കിപ്ലിങ്ങുമായിരുന്നു തുടക്കത്തിൽ. പിന്നീടത് ജോൺ ബെർജറും ടോൾസ്റ്റോയിയേയും പോലുള്ളവരായി. എഡ്വേഡോ ഗലിയാനോയെപോലെ വേറെയും ചിലർ.
ഇപ്പോൾ വായിക്കുന്നത്?
ടോൾസ്റ്റോയിയെയാണ് ഞാൻ ഇപ്പോൾ വായിക്കുന്നത്. 10 വർഷത്തോളമായി അതൊരു ഭ്രാന്തായിരുന്നു. അടുത്തിടെ നൊബേൽ നേടിയ സ്വറ്റ്ലാന അലക്സിവിച്ച് പോലുള്ള റഷ്യൻ എഴുത്തുകാർ പലരും എെൻറ വായനയെ സജീവമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.