പെരുമാൾ ജീവിതം
text_fieldsരാജ്യത്തെ കാർന്നുതിന്നുന്ന അസഹിഷ്ണുതയുടെ ഇരയായിരുന്നു പെരുമാൾ മുരുകൻ. അതിനെ സു ധീരം തരണംചെയ്തു അദ്ദേഹം. ആദ്യം എഴുത്തിലൂടെയും പിന്നെ എഴുത്തുകാരെൻറ ‘മരണവാർത് ത’യിലൂടെയും മുരുകൻ നമുക്ക് മുന്നിലെത്തി. കോടതിവിധിയും ജനമനസ്സും അനുകൂലമായി നേ ടി, തലയുയർത്തി സൗമ്യം പ്രതീകമാക്കി നെഞ്ചുവിരിച്ച് അദ്ദേഹം വിനയത്തോടെ നിന്നു. എഴുത് തുകാരൻ എന്നു തോന്നിപ്പിക്കാത്ത ശരീരഭാഷയാണ് പെരുമാൾ മുരുകേൻറത്. 1966ൽ തമിഴ്നാട്ട ിലെ സേലം ജില്ലയിൽ തിരുച്ചെങ്കോട് എന്ന ഗ്രാമത്തിൽ ജനനം. തമിഴ് സാഹിത്യത്തിൽ ഡോക്ടറേ റ്റ്. ആത്തൂർ സർക്കാർ കോളജിൽ അദ്ദേഹവും ഭാര്യയും അധ്യാപകർ. ഒമ്പത് നോവലുകളും നാലു ച െറുകഥാ സമാഹാരങ്ങളും അഞ്ചു കവിതസമാഹാരങ്ങളും ഏതാനും പ്രാചീന ഗ്രന്ഥങ്ങളുടെ വിവർ ത്തനങ്ങളും ഒരു പ്രാദേശിക നിഘണ്ടുവും അദ്ദേഹത്തിെൻറ സാംസ്കാരിക സംഭാവനകളിൽപെടു ന്നു. നേട്ടങ്ങളെ ആഘോഷിക്കാനോ ആക്രമിക്കാനോ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല.
ക ൃഷിക്കാരുടെ ഇടയിൽനിന്ന് വിദ്യാഭ്യാസം നേടി ജീവിതത്തിെൻറ മറ്റൊരു വഴിയിലൂടെ വന്ന യാളാണ് പെരുമാൾ മുരുകൻ. കാർഷിക ജീവിതത്തിൽ ബഹളത്തിന് സ്ഥാനമില്ല. കർഷകർ ക്ഷമാശ ീലരാണ്. തെൻറ ജീവിതവും ചുറ്റുപാടുകളും മാറിയിട്ടുണ്ടെങ്കിലും ഈ മാനസികാവസ്ഥക്ക ് കോട്ടം തട്ടിയിട്ടില്ല. മേടമാസത്തിലെ വേനൽ മഴയിൽ വിത്തിട്ടാൽ ഒമ്പതുമാസത്തോളം കാ ത്തിരിക്കും അതാണ് കർഷകരുടെ രീതി. അതാണ് പെരുമാൾ മുരുകൻ തെരഞ്ഞെടുത്ത വഴിയും. കുട്ടി ക്കാലം, എഴുത്ത്, അതിജീവനം, നിലപാട് എന്നിവ പങ്കുവെക്കുകയാണ് എഴുത്തുകാരൻ. മലയാള സ ർവകലാശാലയിൽ നടന്ന അന്തർസർവകലാശാല സാഹിത്യോത്സവത്തിനെത്തിയ അദ്ദേഹം വാരാദ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.
- താങ്കളുടെ ജീവിത പശ്ചാത്തലത്തിൽനിന്ന് നമുക്ക് സംസാരിച്ചുതുടങ്ങാം
തമിഴ് പ്രാദേശികതയുടെ സകല സൗന്ദര്യങ്ങളും നിറഞ്ഞ തിരിച്ചെങ്ങോട് എന്ന ഗ്രാമത്തിലെ കൃഷിയിടത്തിെൻറ നടുവിലാണ് എെൻറ വീട്. സമീപത്തായി നാലോ അഞ്ചോ വീടുകൾ മാത്രമാണുള്ളത്. പുറത്തുനിന്നും വേറെ ഒരു ബന്ധവുമില്ലാത്തയിടം. തീർത്തും പരിചിതമായ ലോകത്തോട് മാത്രമായിരുന്നു ഞാൻ സംവദിച്ചിരുന്നത്. കൃഷിയും കാലിമേയ്ക്കലുമാണ് കുടുംബത്തിെൻറ പ്രധാന ഉപജീവന മാർഗം.
- ദാരിദ്യ്രം നിറഞ്ഞ ജീവിത ചുറ്റുപാടിനെ അതിജീവിച്ചത് എങ്ങനെയാണ്?
എെൻറ വീട്ടിൽ വിദ്യാസമ്പന്നരാരും ഉണ്ടായിരുന്നില്ല. വീട്ടിലെ മറ്റുള്ളവർക്കാർക്കും എഴുതാനും വായിക്കാനുമറിയില്ല. വീടിനടുത്ത് ഒരു സ്കൂൾ വന്ന ശേഷമാണ് സ്കൂളിലേക്ക് ഗ്രാമത്തിലെ കുട്ടികൾ പോകാൻ തുടങ്ങുന്നത്. അത് പഠിക്കാനല്ലായിരുന്നു. പഴകിയ ഭക്ഷണം മാത്രം കഴിക്കുന്ന കുട്ടികൾക്ക് നല്ല ചൂടുള്ള ഭക്ഷണത്തിന് വക കിട്ടിയിരുന്നു. അതുകൊണ്ട് മാതാപിതാക്കൾ കുട്ടികളെ ദിവസവും സ്കൂളിൽ പറഞ്ഞുവിട്ടു. ഉച്ചക്കഞ്ഞിയോടുള്ള കൊതികാരണം ഉത്സാഹപൂർവം ഓരോ ദിവസവും ഞാനും സ്കൂളിലേക്ക് ഓടിയെത്തി. ഒഴിവുദിവസങ്ങളിൽ ആടിനെ മേയ്ക്കാൻ പോവും. അച്ഛനോടൊപ്പം കൃഷിയും ചെയ്യും.
- എഴുത്തിലേക്ക് ആദ്യമായി ചിന്തിക്കുന്നതും മറ്റുള്ളവരിലേക്ക് എത്തുന്നതുമായ സന്ദർഭത്തെ ഓർത്തെടുക്കാമോ?
ചെറുപ്രായത്തിൽതന്നെ എഴുത്തു തുടങ്ങിയിട്ടുണ്ട്. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ഞാൻ കുറിച്ചുവെക്കാൻ തുടങ്ങുന്നത്. തോന്നിയതൊക്കെ എഴുതിവെക്കും. എന്തോ ഒരു ഭാരമിറക്കിെവച്ചപോലെയാണ് എഴുതിക്കഴിഞ്ഞാൽ തോന്നുക. അതിൽ മനഃസംതൃപ്തി കൊണ്ടു. മനസ്സിനൊരു പ്രത്യേക കുളിർമയായിരുന്നു അപ്പോൾ കിട്ടിയത്.
ആ കാലത്തുണ്ടായിരുന്ന ട്രിച്ചി റേഡിയോ സ്റ്റേഷനിൽ കുട്ടികൾക്കായി ഒരു പരിപാടിയുണ്ടായിരുന്നു. കുട്ടികൾ എഴുതുന്ന കവിത വായിക്കലായിരുന്നു പരിപാടി. അതിലേക്ക് ഞാനും കവിതകൾ അയച്ചു. അങ്ങനെ എെൻറ കവിത അതിലൂടെ പ്രക്ഷേപണം ചെയ്തു. തമിഴ്നാട് എെൻറ കവിത കേൾക്കുന്നത് അങ്ങനെയാണ്. ചെറുകവിതകളോട് തോന്നിയ അഭിനിവേശം വലിയ കവിതകളായി പിന്നീട് പരിണമിച്ചു. പിന്നീട് ഞാൻ എഴുതിക്കൊണ്ടേയിരുന്നു. കോളജിൽ പഠിക്കുമ്പോഴാണ് ചെറുകഥകൾ എഴുതുന്നത്. കവിതമാത്രം പോരെന്നു തോന്നിയപ്പോൾ കഥകളിലേക്ക് തിരിക്കുകയായിരുന്നു. കഥകൾ എഴുതിയപ്പോഴും മനസ്സിന് പൂർണത തോന്നിയില്ല. അങ്ങനെ നോവലിലേക്ക് കടന്നു. ഗവേഷണ വിദ്യാർഥിയായിരിക്കുമ്പോഴാണ് ആദ്യ നോവൽ ‘ഇരുവെയിൽ’ എഴുതുന്നത്. അന്ന് 25 വയസ്സായിരുന്നു പ്രായം.
‘‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ
മരിച്ചിരിക്കുന്നു. ദൈവമില്ലാത്തതിനാൽ അയാൾ
ഉയിർത്തെഴുന്നേൽക്കാൻ പോകുന്നില്ല.
പുനർജന്മത്തിൽ അയാൾക്ക് വിശ്വാസമില്ല.
ഒരു സാധാരണ അധ്യാപകനായി മാത്രമായിരിക്കും
ജീവിക്കുക. അയാളെ വെറുതെ വിടുക’’
- –ഫേസ്ബുക്കിൽ താങ്കൾ എഴുതിയ കുറിപ്പാണിത്. ഞെട്ടലോെടയാണ് എല്ലാവരും വായിച്ചത്. ആ സമയത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ഹിന്ദുത്വ ശക്തികളുടെയും ജാതിസംഘടനകളുടെയും ഭീഷണിയിൽ മനംനൊന്ത് എഴുതിയ കുറിപ്പായിരുന്നു അത്. ആ കറുത്ത ദിനങ്ങളെ ഞാനോർക്കാൻ ഇഷ്ടപ്പെടുന്നില്ല. നമുക്ക് സാഹിത്യത്തെക്കുറിച്ച് സംസാരിക്കാം.
- ഭീഷണിയും വിലക്കും വിവാദങ്ങളുമായിരുന്നു താങ്കളെ കൂടുതൽ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. മാതൊരുപാഗന് മുമ്പുള്ള പെരുമാൾ മുരുകെൻറ എഴുത്തുകൾ എന്തൊക്കെ?
മാതൊരുപാഗന് (അർധനാരീശ്വരൻ) മുമ്പ് എട്ട് നോവലുകൾ എഴുതിയിട്ടുണ്ട്. നാലു കവിതാസമാഹാരങ്ങളും പത്തോളം നോൺ ഫിക്ഷൻസുകളും പുറത്തിറക്കി. നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. നിഘണ്ടു നിർമാണത്തിനോട് എനിക്ക് പ്രത്യേക താൽപര്യമുണ്ട്. പ്രാദേശിക ഭാഷയിൽ നിഘണ്ടു തയാറാക്കിയിട്ടുണ്ട്.
- വിവാദങ്ങൾ കെട്ടതിനു ശേഷം താങ്കൾ വീണ്ടും എഴുതിത്തുടങ്ങിയിരിക്കുന്നു...?
രണ്ട് നോവലുകളാണ് വിവാദങ്ങൾക്കു ശേഷം എഴുതിയത്. ഒരു കവിതസമാഹാരവുമുണ്ട്. പൂനാച്ചി (പൂനാച്ചി അഥവാ കറുത്ത ആടിെൻറ കഥ), കഴിമുഖം (അഴിമുഖം) എന്നിവയാണ്. ഈ എഴുത്തുകളൊന്നും നേരത്തേ ആസൂത്രണം ചെയ്ത് സംഭവിക്കുന്നതല്ല. എെൻറ തോന്നലുകൾക്ക് വിവാദങ്ങൾക്കു ശേഷം തീ പിടിച്ചു. പുതിയ ടെക്നിക്കുകളും ഞാൻ കണ്ടെത്തി. ചിന്തകൾക്കു പ്രവാഹമുണ്ടായി. ആ സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിൽ ഇതൊന്നും എനിക്ക് സാധ്യമാവില്ലായിരുന്നു. ഇപ്പോൾ കുട്ടിക്കാലത്തെ അമ്മയുടെ ഓർമകളെക്കുറിച്ച എഴുത്തിലാണ്. ഈ വർഷാവസാനം പുറത്തിറങ്ങും.
എഴുത്തിലെ പ്രമേയം എന്തൊക്കെയാണ്.
- നിലപാടുകൾ തന്നെയാണോ എഴുത്തിൽ പ്രതിഫലിപ്പിക്കുക?
സമൂഹത്തിലെ ആചാരങ്ങൾ കാലപ്പഴക്കം ചെന്നതാണ്. ഈ കാലത്ത് അത്തരം കൽപിത മൂല്യങ്ങളെ മാറ്റിപ്പണിയേണ്ടതുണ്ട്. അതാണ് സാഹിത്യം. കാലങ്ങളായി ഇതുതന്നെയാണ് ലോകസാഹിത്യം ചെയ്തുകൊണ്ടിരിക്കുന്നത്. ദസ്തവയേവ്സ്കി, ടോൾസ്റ്റോയ് ഇവരൊക്കെ ആചാരബോധങ്ങളെ തകർത്തവരാണ്. അവർ നിരന്തരം ചോദ്യങ്ങളുയർത്തി. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മൂല്യങ്ങളെന്ന് നമ്മൾ പേരിട്ടു വളർത്തിയ പ്രതിഭാസങ്ങളെ ചോദ്യം ചെയ്യണം. അതിലെ പ്രശ്നങ്ങളെയാണ് നമ്മൾ അഡ്രസ് ചെയ്യേണ്ടത്. ഇതൊന്നും നേരത്തേ മുൻകൂട്ടി എഴുതുന്നതല്ല. പക്ഷേ, ഇതൊക്കെ സംഭവിക്കുന്നതാണ്. ഈ ജീവിതം അതേപടി പകർത്തുന്നതല്ല സാഹിത്യം. നമ്മളുയർത്തുന്ന പല ചോദ്യങ്ങളെയും ഇക്കാലയളവിലെ സമൂഹം വലിച്ചെറിയും. നമുക്കെതിരെ രൂക്ഷമായി അവർ പ്രതികരിക്കും. ആഘോഷിക്കും. കൊല്ലാൻ പാഞ്ഞടുക്കും. പക്ഷേ, പിൽക്കാലത്ത് വരുന്ന തലമുറ നമ്മൾ ശരിയാണെന്ന് രേഖപ്പെടുത്തിവെക്കും. 1930ൽ പെരിയാർ ‘പെണ്ണ് എന്തിനാണ് അടിമയാകുന്നത്’ എന്ന കവിത എഴുതിയിരുന്നു. അന്ന് ധാരാളം വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. പിന്നീട് അതിെൻറ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്.
- അവഹേളനങ്ങളും പരിഹാസങ്ങളും എങ്ങനെയാണ് അതിജീവിച്ചത്?
കേരളത്തിൽ എസ്. ഹരീഷിെൻറ ‘മീശ’ നോവൽ വിവാദമായപ്പോൾ കേരള ജനത മീശക്ക് നൽകിയ പിന്തുണ തമിഴ്നാട്ടിൽ എനിക്ക് കിട്ടിയില്ല. ഞാൻ എഴുത്ത് നിർത്തിയപ്പോൾ നിരവധിപേർക്ക് അതൊരു വിഷമമായി. എന്നാൽ, അവരെല്ലാവരും ഒറ്റയാന്മാരായിരുന്നു. എന്നെ എതിർത്തത് പക്ഷേ, സംഘടിച്ചിട്ടായിരുന്നു. സ്വന്തം നാട്ടിലാണ് ഈ ഭീഷണി നേരിട്ടത്. അവർക്കൊക്കെ പുറമേനിന്ന് ധാരാളം സഹായങ്ങൾ ലഭിച്ചിരുന്നു. മലയാളികൾ എനിക്ക് വലിയ പിന്തുണ നൽകി.
- പ്രതിഷേധങ്ങളെ എങ്ങനെയാണ് നേരിട്ടത്?
എല്ലാതരം ആേക്രാശങ്ങളെയും മൗനം കൊണ്ട് പ്രതിരോധിച്ചു.
- എഴുത്ത് നിർത്തി എന്തു ചെയ്യാനാണുദ്ദേശിച്ചിരുന്നത്?
വീണ്ടും എഴുത്തിലേക്ക് കടന്നുവരാനുള്ള സാഹചര്യം എന്തായിരുന്നു?
ആ സമയത്ത് മദ്രാസ് ഹൈകോടതിയിൽ തമിഴ്നാട് റൈറ്റേഴ്സ് േപ്രാഗ്രസിവ് അസോസിയേഷൻ ഒരു കേസ് ഫയൽ ചെയ്തു. 2016 ജൂണിൽ എഴുത്തിനു മനോബലം നൽകുന്ന വിധി വന്നു. 150 പേജുള്ള വിധിപ്രസ്താവത്തിൽ ജഡ്ജി എസ്.കെ. കൗൾ എഴുതണമെന്ന് പറഞ്ഞു. എഴുതണമെന്ന് ഞാനും വിചാരിച്ചു. ഇനി എഴുതാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും എന്ന് തോന്നിയപ്പോൾ ആ പേന വീണ്ടുമെടുത്തു. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.