സ്ത്രീകള്‍ മാറിയെങ്കിലും പുരുഷന്മാരുടെ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല –പ്രതിഭാ റോയ്
text_fields‘സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം മുമ്പത്തേക്കാള്‍ പെണ്‍കുട്ടികള്‍ സമൂഹത്തിലേക്കിറങ്ങിവരാന്‍ തുടങ്ങിയതാണ്. മുമ്പത്തേക്കാള്‍ കൂടുതല്‍ അവര്‍ തനിച്ചു സഞ്ചരിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ മാറിയിട്ടും പുരുഷന്മാരുടെ മനോഭാവം മാറിയില്ല. സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ പുതിയ കാര്യമല്ല, മഹാഭാരതത്തിലെ ദ്രൗപതിയുടെ കാലംതൊട്ടേ അവര്‍ ആക്രമിക്കപ്പെടുകയാണ്. ഇത് തീര്‍ച്ചയായും പ്രതിരോധിക്കപ്പെടേണ്ട ഒന്നാണ്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്മാരെ കൃത്യമായി പരിശീലിപ്പിക്കേണ്ടതുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും നല്ല സുഹൃത്തുക്കളായി പരസ്പരം ഇടപഴകി ജീവിക്കുന്ന ആദിവാസിഗോത്രങ്ങളിലൊന്നും എന്തുകൊണ്ട് പീഡനങ്ങളുണ്ടാവുന്നില്ല. അവര്‍ കുറെക്കൂടി സ്വതന്ത്രരാണ് എന്നുതന്നെ കാരണം.’ പറയുന്നത് ജ്ഞാനപീഠം അവാര്‍ഡ് ജേത്രിയും വിഖ്യാത ഒഡിഷ എഴുത്തുകാരിയുമായ പ്രതിഭ റോയ്.
ഇന്ത്യന്‍ ജനത കടുത്ത മൗലികവാദികളാണ്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും സംസാരിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം തെറ്റായി കാണുന്നവരാണ് നമ്മള്‍. സ്നേഹമില്ലാത്തിടത്താണ് വിദ്വേഷമുണ്ടാവുന്നത്, വിദ്വേഷത്തില്‍ നിന്ന് ആക്രമണോത്സുകതയും. ദൈവത്തിന്‍െറ പേരില്‍ രാജ്യത്ത് ആളുകളെ കൊന്നൊടുക്കുകയാണ്. ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ദൈവം ആവശ്യപ്പെട്ടിട്ടാണോ ഇതെല്ലാം ചെയ്യുന്നത്, ദൈവം വര്‍ഗീയവാദിയാണോ?-അവര്‍ ചോദിച്ചു. നമ്മള്‍ ആത്മീയതയുള്ളവരായിരിക്കണം. ദൈവത്തിനുവേണ്ടിയല്ല നാം ആരാധന നടത്തേണ്ടത്. മനുഷ്യനെ സേവിക്കുന്നതാണ് ദൈവസേവ. മനുഷ്യനോട് വിദ്വേഷം കാണിച്ച് നിങ്ങള്‍ക്കൊരിക്കലും ദൈവത്തോടടുക്കാന്‍ കഴിയില്ല. മനുഷ്യത്വത്തില്‍തന്നെ ദൈവികത കണ്ടത്തെുന്നിടത്താണ് യഥാര്‍ഥ ദൈവമുള്ളത്.
ദൈവത്തിനും മനുഷ്യനുമിടയില്‍ അതിര്‍വരമ്പുകളുണ്ടാവരുതെന്നാണ് എന്‍െറ വരാനിരിക്കുന്ന നോവല്‍ ‘ദി ലാസ്റ്റ് ഗോഡ്’ വാദിക്കുന്നത്. വംശം, ദേശം, ഭാഷ, മതം, രാഷ്ട്രീയം തുടങ്ങിയ എല്ലാ അതിര്‍വരമ്പുകളും മാനവികതയിലൂടെ ഇല്ലാതാവണം. അതിരുകളില്ലാത്ത ലോകമാണ് വേണ്ടത്. താനൊരിക്കലും ഒരു റാഡിക്കല്‍ ഫെമിനിസ്റ്റല്ളെന്നും അതിനെ അംഗീകരിക്കില്ളെന്നും പ്രതിഭ റോയ് പറഞ്ഞു.
‘ഞാനൊരു മാനവികതാവാദിയാണ്. കാരണം, സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആത്യന്തികമായി മനുഷ്യനുവേണ്ടിയാണ് പ്രവര്‍ത്തനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീകളും മനുഷ്യരാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ എന്നെ ഫെമിനിസ്റ്റായി ഒതുക്കേണ്ടതില്ല. മറിച്ച് ഹ്യൂമനിസമാണ് എന്‍െറ കര്‍മം. അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.