വയലാർ പുരസ്കാരം വി.ജെ. ജെയിംസിെൻറ 'നിരീശ്വര'ന്
text_fieldsതിരുവനന്തപുരം: 43ാമത് വയലാർ രാമവർമ സ്മാരക സാഹിത്യ പുരസ്കാരം വി.ജെ. െജയിംസിെ ൻറ 'നിരീശ്വരൻ' എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമി ച്ച ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എം.കെ. സാനു സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് വയലാർ രാമവർമ സ്മാരക ട്രസ്റ്റ് പ്രസിഡൻറായി ചുമതലയേറ്റ പെരുമ്പടവം ശ്രീധരൻ വാർത്തസമ്മേളനത്തിലാണ് പുരസ്കാരവിവരം അറിയിച്ചത്.
ഡോ. എ.കെ. നമ്പ്യാർ, ഡോ. അനിൽകുമാർ വള്ളേത്താൾ, ഡോ. കെ.വി. മോഹൻകുമാർ അടങ്ങുന്ന വിധി നിർണയസമിതി െഎകകണ്ഠ്യേനയാണ് കൃതി തെരഞ്ഞെടുത്തതെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. 255 പേരോട് ഇൗ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേര് നിർദേശിക്കാനാണ് അപേക്ഷിച്ചിരുന്നത്.
കൂടുതൽ പോയൻറ് ലഭിച്ച അഞ്ച് കൃതികൾ തെരഞ്ഞെടുക്കപ്പെട്ട 20 പേരുടെ പരിഗണനക്ക് അയച്ചു. ഇതിൽ ഏറ്റവും കൂടുതൽ േപായൻറ് ലഭിച്ച മൂന്ന് കൃതികൾ പുരസ്കാര നിർണയസമിതിക്ക് സമർപ്പിച്ചു. അതിൽനിന്നാണ് 'നിരീശ്വരൻ' തെരഞ്ഞെടുത്തത്. ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമൻ, ട്രസ്റ്റംഗങ്ങളായ പ്രഭാവർമ, സി. ഗൗരീദാസൻ നായർ, പ്രഫസർ. ജി. ബാലചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.