‘ദേ’ ഇൗ വർഷത്തെ വാക്ക്
text_fieldsഒരു വാക്കിലെന്തിരിക്കുന്നു..? എന്ന ചോദ്യത്തിന് ചരിത്രം, കഥ, പാരമ്പര്യം തുടങ്ങി പലതും അടങ്ങിയിരിക്കുന്നു എന്ന സന്ദേശമാണ് അമേരിക്കൻ ഇംഗ്ലീഷ് ഡിക്ഷ്ണറിയായ മെറിയം വെബ്സ്റ്റർ നൽകുന്നത്. അങ്ങനെ അവർ അംഗീകാരം നൽകുന്ന പദസമ്പത്തിലേക്ക് ഒരു ഇംഗ്ലീഷ് വാക്ക് കൂടി ഇടം പിടിച്ചിരിക്കുകയാണ്. ഈ വർഷത്തെ വാക്കായി മെറിയം വെബ്സ്റ്റർ തെരഞ്ഞെടുത്തത് ‘അവർ’ എന്ന് അർത്ഥം വരുന്ന ‘ദേ’(They) എന്ന സർവ്വ നാമമാണ്.
ഇതുപോലെ ഓരോ പ്രാവശ്യവും തെരഞ്ഞെടുത്ത 533 വാക്കുകളുടെ കൂട്ടത്തിലേക്ക് ദേ എന്ന വാക്കും കഴിഞ്ഞ സെപ്തംബറിൽ ഒൗദ്യോഗികമായി എഴുതി ചേർക്കപ്പെട്ടു. ഡീപ് സ്േറ്ററ്റ്, എസ്കേപ്പ് റൂം, ബെച്ച്ഡെൽ ടെസ്റ്റ്, ഡാഡ് ജോക്ക്, കളറിസം, തുടങ്ങിയവ സമാനമായി വിവിധ സമയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വാക്കുകളാണ്.
ദേ എന്ന വാക്കിനു വേണ്ടിയുള്ള ഇൻറർനെറ്റിലെ തെരച്ചിൽ 2019ൽ 313 ശതമാനമായി വർധിച്ചുവെന്നതാണ് ഈ വാക്കിനെ തരഞ്ഞെടുത്തതിന് മെറിയം വെബ്സ്റ്റർ നൽകുന്ന വിശദീകരണം. ഭാഷയിൽ സർവ സാധാരണമായി ഉപയോഗിച്ചു വരുന്നതാണ് സർവ നാമങ്ങളെന്നും ഗോ, ഡു, ഹാവ് പോലുള്ള വാക്കുകളെ പോലെ ദേ എന്ന വാക്കും ഡിക്ഷ്ണറി ഉപയോക്താക്കൾ ഒഴിവാക്കുകയാണ് ചെയ്യാറെന്നും സീനിയർ എഡിറ്റർ എമിലി ബ്ര്യൂസ്റ്റർ അഭിപ്രായപ്പെട്ടു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജനങ്ങൾ ദേ എന്ന വാക്ക് തെരയുന്നത് വലിയ തോതിൽ വർധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
‘ദേ’ എന്ന വാക്കിനെ കൂടാതെ, ‘ക്യുക്ക് പ്രൊ കോ’(quid pro quo) എന്നവാക്കാണ് ഇൻറർനെറ്റ് തെരച്ചിലിൽ മുൻപന്തിയിലെത്തിയ മറ്റൊരു വാക്ക്. 2018ൽ ‘ജസ്റ്റിസ്’ (justice) ആയിരുന്നു മെറിയം വെ്സ്റ്റർ ഡിക്ഷ്ണറി ആ വർഷത്തെ വാക്കായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.