Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമലയാളം മരിക്കാതെ...

മലയാളം മരിക്കാതെ നിര്‍ത്തുന്നത് പ്രവാസികള്‍ –ടി.പത്മനാഭന്‍

text_fields
bookmark_border
മലയാളം മരിക്കാതെ നിര്‍ത്തുന്നത് പ്രവാസികള്‍ –ടി.പത്മനാഭന്‍
cancel
camera_alt?????? ??????????????????? ????????????????? ???????? ???????????? ????????? ??.?????????? ??????????????. ??.??. ????????? ?????

ഷാര്‍ജ: മലയാള ഭാഷ മരിക്കാതെ നില്‍ക്കുന്നത്  ഗള്‍ഫ് രാജ്യങ്ങളിലാണെന്നും നാളെ മലയാളത്തിന്‍െറ ജീന്‍ ബാങ്ക് എവിടെയെങ്കിലും തുടങ്ങുന്നുണ്ടെങ്കില്‍ അത് ഗള്‍ഫിലായിരിക്കുമെന്നും പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വായനക്കാരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കരിമ്പിന്‍െറ ജീന്‍ബാങ്കുള്ളത് കണ്ണൂരിലാണ്. മലയാളത്തിന് അങ്ങിനെയൊന്ന് വേണ്ടിവന്നാല്‍ ഗള്‍ഫായിരിക്കും അതിന് പറ്റിയ സ്ഥലം.ലോകത്തെ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.അവിടത്തെ മലയാളികളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ ഗള്‍ഫ് പ്രവാസികളിലാണ് കൂടുതല്‍ ഭാഷാ സ്നേഹം കാണുന്നത്. യു.എ.ഇയില്‍ ഇത് 16ാം തവണയാണ്. അബൂദബിയെ തനിക്ക് ഏറെ ഇഷ്ടമാണ്.യു.എ.ഇ രാഷ്ട്രപിതാവായ ശൈഖ് സായിദ് മഹാനായ ഭരണാധികാരിയായിരുന്നു- ടി.പത്മനാഭന്‍ പറഞ്ഞു. കഥയെഴുത്തുകാരന്‍ മാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും  ചായാതെ ധീരമായി സത്യം വിളിച്ചുപറയുന്ന എഴുത്തുകാരന്‍ കൂടിയാണ് പത്മനാഭനെന്ന് കഥാകൃത്ത് പി.കെ.പാറക്കടവ് പറഞ്ഞു.

രാജ്യം കറുത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നത്.ഫാഷിസം അടുക്കളയില്‍ വരെ എത്തിയിരിക്കുന്നു. എന്തു കാണണം എന്തു കഴിക്കണം ഏതു പാട്ടു കേള്‍ക്കണം എന്നെല്ലാം മറ്റുള്ളവരാണ് തീരുമാനിക്കുക എന്നത് ഭീകരമാണ്- പാറക്കടവ് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book fest
Next Story