സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2016ലെ സമഗ്ര സംഭാവന പുരസ്കാരവും അവാർഡുകളും പ്രഖ്യാപിച്ചു. ഇയ്യേങ്കാട് ശ്രീധരൻ, സി.ആർ. ഒാമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പൻ എന്നിവർക്കാണ് സമഗ്ര സംഭാവന പുരസ്കാരം. 30,000 രൂപയും സാക്ഷ്യപത്രവും െപാന്നാടയും ഫലകവുമാണ് പുരസ്കാരം.
നോവൽ അവാർഡ് ടി.ഡി. രാമകൃഷ്ണെൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ക്കാണ്. കവിത അവാർഡിന് സാവിത്രി രാജീവിെൻറ ‘അമ്മയെ കുളിപ്പിക്കുേമ്പാൾ’ തെരഞ്ഞെടുക്കപ്പെട്ടു. എസ്. ഹരീഷിെൻറ ‘ആദം’ കഥക്കും ഡോ. സാംകുട്ടി പട്ടംകരിയുടെ ‘ലല്ല’ നാടക അവാർഡിനും അർഹമായി. സാഹിത്യ വിമർശനത്തിനുള്ള അവാർഡ് എസ്. സുധീഷിെൻറ ‘ആശാൻ കവിത: സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം’ എന്ന രചനക്കാണ്. ഫാ. വി.പി. ജോസഫ് വലിയവീട്ടിലിെൻറ ‘ചവിട്ടുനാടക വിജ്ഞാനകോശം’ വൈജ്ഞാനിക സാഹിത്യ അവാർഡിന് അർഹമായി.
ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ ഡോ. ചന്തവിള മുരളിയുടെ ‘എ.കെ.ജി: ഒരു സമഗ്ര ജീവചരിത്ര’ത്തിനാണ് അവാർഡ്. ഡോ. ഹരികൃഷ്ണെൻറ ‘നൈൽവഴികൾ’ യാത്രാവിവരണ അവാർഡ് നേടി. വിവർത്തനത്തിൽ സി.എം. രാജെൻറ ‘പ്രണയവും മൂലധനവും’, ബാലസാഹിത്യത്തിൽ കെ.ടി. ബാബുരാജിെൻറ ‘സാമൂഹ്യപാഠം’, ഹാസ്യസാഹിത്യത്തിൽ മുരളി തുമ്മാരുകുടിയുടെ ‘ചില നാട്ടുകാര്യങ്ങൾ’ എന്നിവ അവാർഡിന് അർഹമായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാർഡ്.
വിവിധ എൻഡോവ്മെൻറ് അവാർഡുകളും പ്രഖ്യാപിച്ചു. ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം എന്നിവക്കുള്ള െഎ.സി. ചാക്കോ അവാർഡിന് ഡോ. പി.എ. അബൂബക്കറിെൻറ ‘വടക്കൻ മലയാളം’ തെരഞ്ഞെടുക്കപ്പെട്ടു. 5,000 രൂപയാണ് അവാർഡ് തുക. ഉപന്യാസത്തിനുള്ള സി.ബി. കുമാർ അവാർഡ് രവി മേനോെൻറ ‘പൂർണേന്ദുമുഖി’ക്കാണ്. 3000 രൂപയാണ് സമ്മാനം. ഡോ. കെ.പി. ശ്രീദേവി രചിച്ച ‘നിരുക്തമെന്ന വേദാംഗം’ൈവദിക സാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി അവാർഡിന് അർഹമായി. 2,000 രൂപയാണ് തുക. നിരൂപണം/പഠനം ശാഖക്കുള്ള കുറ്റിപ്പുഴ അവാർഡിന് ഡോ. പി. സോമൻ രചിച്ച ‘കവിതയുടെ കാവുതീണ്ടൽ’ അർഹമായി.
2,000 രൂപയാണ് അവാർഡ് തുക. കവിതക്കുള്ള കനകശ്രീ അവാർഡ് ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യൻ’, രശ്മി ബിനോയിയുടെ ‘തിരികെ നീ വരുേമ്പാൾ’ എന്നിവ പങ്കിട്ടു.
2,000 രൂപയാണ് സമ്മാനം. െചറുകഥ സമാഹാരത്തിനുള്ള ഗീത ഹിരണ്യൻ അവാർഡ് ‘കക്കാടിെൻറ പുരാവൃത്തം’ രചിച്ച സുനിൽ ഉപാസനക്കാണ്.
5,000 രൂപയാണ് അവാർഡ് തുക. വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെൻറ് സി. രവിചന്ദ്രൻ രചിച്ച ‘ബുദ്ധനെ എറിഞ്ഞ കല്ല്: ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങൾ’ എന്ന രചനക്കാണ്. 3,000 രൂപയാണ് സമ്മാനത്തുക. തുഞ്ചൻ സ്മാരക പ്രബന്ധ മത്സര പുരസ്കാരത്തിന് സിസ്റ്റർ അനു ഡേവിഡ് അർഹയായി. 5,000 രൂപയാണ് സമ്മാനം.
സാഹിത്യ അക്കാദമി നടത്തിയ കഥ മത്സരത്തിൽ മലപ്പുറം തിരൂർ തെക്കുംമുറി രാധാലക്ഷ്മിയിൽ എസ്. ജവഹർ നാരായണൻ, കരുനാഗപ്പള്ളി പടനായൻകുളങ്ങര തെക്ക് മഠത്തിൽ തെക്കേതിൽ നവനീതത്തിൽ കെ. കൃഷ്ണകുമാർ, തൃശൂർ മറ്റത്തൂർ ഒമ്പതുങ്ങൽ ചക്കാലക്കൽ ഹൗസിൽ സി.ആർ. മാർഗരറ്റ് എന്നിവരും കവിത വിഭാഗത്തിൽ കാലടി സംസ്കൃതം സർവകലാശാലയിലെ മലയാളം ഗവേഷക നീതു സി. സുബ്രഹ്മണ്യൻ, എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗം ഗവേഷക പി.ആർ. സൗമ്യ, കാസർകോട് ആനന്ദാശ്രമം മുട്ടിച്ചരൽ ഫാസില സലിം എന്നിവരും യഥാമ്രകം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.
2016ലെ വിശിഷ്ടാംഗത്വം ഇൗവർഷമാദ്യം പ്രഖ്യാപിച്ച 2015ലെ അവാർഡിനൊപ്പം പ്രഖ്യാപിച്ചിരുന്നുെവന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2017ലെ വിശിഷ്ടാംഗത്വവും അവാർഡും ഒക്ടോബറിൽ പ്രഖ്യാപിക്കും. 2016ലെ പുരസ്കാരങ്ങൾ അക്കാദമി വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
പുതിയതായി എൻഡോവ്മെൻറുകളൊന്നും അക്കാദമി ഏറ്റെടുക്കില്ലെന്നും ൈവശാഖൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ൈവസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, ജനറൽ കൗൺസിൽ അംഗങ്ങളായ ഇ.പി. രാജഗോപാലൻ, സുഭാഷ് ചന്ദ്രൻ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.