ഒ.വി. ഉഷക്ക് എഴുത്തിന്‍െറ ആദരം
text_fieldsതിരുവനന്തപുരം: മലയാളഭാഷക്കും സാഹിത്യത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സാഹിത്യ-കലാരംഗത്തെ പ്രതിഭകളെ വേണ്ടരീതിയില്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണമെന്ന് മന്ത്രി എ.കെ. ബാലന്‍. അത്തരം ഒരുകുറവ് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള നിലപാടുകളും നടപടികളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകും. എഴുത്തിന്‍െറ അമ്പതാം വര്‍ഷം പൂര്‍ത്തിയാക്കിയ സാഹിത്യകാരി ഒ.വി. ഉഷക്ക് ആദരം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാപ്രതിഭകള്‍ക്ക് അര്‍ഹമായ അംഗീകാരംനല്‍കുക എന്നത് സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കും. നവോത്ഥാന നായകരുടെ സ്മരണക്ക് ഓരോജില്ലയിലും അവരുടെ പേരില്‍ സ്മാരകങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റില്‍ അതിലേക്ക് 40 കോടി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി റിസര്‍ച് ഫൗണ്ടേഷന്‍ സംഘടിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ചിന്ത എഡിറ്റര്‍ സി.പി. അബൂബക്കര്‍, രാജീവ് അഞ്ചല്‍, എ.ഡി.ജി.പി ബി. സന്ധ്യ, വിനോദ് വൈശാഖി, ആനന്ദി രാമചന്ദ്രന്‍, സി. റഹീം, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.