ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം: സുഭാഷിണി അലി നിർവഹിക്കും
text_fieldsപാലക്കാട് :പതിനെട്ടാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 29 ന് വൈകീട്ട് 5 ന് പാലക്കാട് ജോബീസ് മാളില്‍ നടക്കും. പ്രശസ്ത രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയായ സുഭാഷിണി അലിയാണ് പുതിയ അസമത്വങ്ങള്‍: നിയോ ലിബറലിസത്തിന്‍റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. ഡി.സി ബുക്‌സ്, സ്വരലയ, പാലക്കാട് ജില്ലാ ലൈബ്രറി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് നടക്കുന്ന നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരൻ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. എം.ബി.രാജേഷ് എം.പി അധ്യക്ഷത വഹിക്കും. എഴുത്തുകാരായ ആഷാ മേനോന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി ഡി രാമകൃഷ്ണന്‍, വി.ജെ. ജെയിംസ്, പി.കെ.ബിജു എം.പി, ടി. ആര്‍.അജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് മെഹ്ഫില്‍ പാലക്കാട് അവതരിപ്പിക്കുന്ന സംഗീതനിശ, കാവ്യാലാപനം ഗ്രൂപ്പ് അവതരിപ്പിക്കുന്ന കവിതാലാപാനം എന്നിവ നടക്കും. ഡി.സി ബുക്‌സ് നടത്തിയ കഥ, നോവല്‍, കവിതാ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.