സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല –അടൂര്‍ ഗോപാലകൃഷ്ണന്‍
text_fieldsകോഴിക്കോട്: അതിനൂതന സാങ്കേതികവിദ്യകള്‍ ഇന്നുണ്ടെങ്കിലും അതിനെ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
'ചലചിത്രം^കാഴ്ചയുടെ കാലഘട്ടത്തില്‍' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പിറങ്ങിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുകയും അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സിനിമകള്‍ എടുക്കുകയുമാണ് പുതുതലമുറ ചെയ്യുന്നത്. നമ്മുടെ സംസ്‌കാരമൊ പാരമ്പര്യമൊ ഒന്നും സിനിമക്ക് വിഷയമാകുന്നില്ല. ഇത്തരത്തില്‍ നിര്‍മിച്ച ഒരു സിനിമ വിജയിച്ചാല്‍ അബദ്ധം ആവര്‍ത്തിക്കുമെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു.
എന്തും ഷൂട്ട് ചെയ്ത് സിനിമ നിര്‍മിക്കാവുന്ന രീതിയാണ് ഇന്നുള്ളതെന്ന് ഗിരീഷ് കാസറവള്ളി പറഞ്ഞു. ഡിജിറ്റല്‍യുഗം സിനിമനിര്‍മാണം എളുപ്പമാക്കിയെങ്കിലും അതിനായി പ്രവര്‍ത്തിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാത്തവരായി മാറി. സിനിമ പെട്ടെന്ന് സംഭവിക്കുന്ന ഒന്നായിമാറി. അതിനുപിന്നിലുള്ള അധ്വാനമൊ ആലോചനയോ ഇല്ലാതായതാണ് പ്രശ്‌നം. അലസത, അശ്രദ്ധ, അസൗകര്യം എന്നിവയാണ് ഇന്ന് സിനിമയിലുള്ളതെന്ന് നീലന്‍ പറഞ്ഞു. സിനിമയായാലും ഫോട്ടോ ആയാലും എടുക്കുന്നനിമിഷത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇന്നത്തെ സിനിമ ദീര്‍ഘകാലം ഓര്‍ക്കപ്പെടുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ക്ക് തിയറ്ററുകള്‍ കിട്ടാത്ത സ്ഥിതിയാണെന്നും നീലന്‍ അഭിപ്രായപ്പെട്ടു. സി.എസ്. വെങ്കിടേശന്‍ മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.