പി.ജെ ആന്‍റണിയുടെ സമ്പൂർണ്ണ കൃതികൾ
text_fieldsകൊച്ചി: സാഹിത്യപ്രവർത്തക സഹകരണ സംഘം പി ജെ ആന്‍റണിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കുന്നു. ഇതുവരെ സമാഹരിക്കാൻ സാധിച്ച 41 നാടകങ്ങൾ, മുപ്പതോളം ചെറുകഥകൾ, 1 നോവൽ, 1 നോവലൈറ്റ്, നൂറോളം കവിത/പാട്ട്/ഗാനം, രണ്ട് ആത്മകഥകൾ, നദി എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥ, പി ജെ ആന്‍റണിയെക്കുറിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ജീവിച്ചിരിക്കുന്നവരും അന്തരിച്ചവരുമായ പ്രമുഖ വ്യക്തികൾ എഴുതിയ പഠനങ്ങൾ, ലേഖനങ്ങൾ, മുഖാമുഖങ്ങൾ എന്നിവയാണ് സമാഹാരത്തിലുണ്ടാവുക.
ഇന്നും പ്രസക്തിയുള്ള നൂറ്റിപ്പതിനഞ്ചോളം നാടകങ്ങൾ അദ്ദേഹത്തിന്‍റെതായുണ്ട്. രണ്ട് നോവലുകൾ, ഒരു നോവലൈറ്റ്, ഏഴ് ചെറുകഥാ സമാഹാരങ്ങൾ, ഒരു കവിതാ സമാഹാരം, നാല് ഗാനസമാഹാരങ്ങൾ, നിരവധി തിരക്കഥകൾ, രണ്ട് നാടക ജീവിത സ്മരണ ഗ്രന്ഥങ്ങൾ എന്നിങ്ങനെ മലയാള സാഹിത്യലോകത്തിന് തന്നെ ബൃഹത്തായ സംഭാവന നൽകിയ ആളാണ് പി.ജെ.ആന്‍റണി. പല കൃതികളും പ്രസിദ്ധീകരിക്കപ്പെടുകയോ വായനക്കാരിലേക്ക് എത്തുകയോ ചെയ്യാത്തതിനാൽ വേണ്ടത്ര അംഗീകാരം നേടിയെടുത്തില്ല. അതിനാൽ തന്നെ സാഹിത്യകാരൻ എന്ന പേരിൽ അറിയപ്പെടാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല.
അതുകൊണ്ടാണ് സാഹിത്യ പ്രവർത്തക സംഘം സമ്പൂർണ കൃതി പ്രസിദ്ധീകരിക്കാൻ മുൻകയ്യെടുക്കുന്നത്. 3000 പേജുകൾ 4 വാല്യങ്ങളുള്ള പുസ്തകത്തിലെ മുഖവില 2495 രൂപയായിരിക്കും. എന്നാൽ പ്രീ പബ്ലിക്കേഷൻ വില 1595 രൂപയാണ്. മൂന്ന് തവണകളായാണ് 1650 രൂപ (600,550,500) ഇത് അടച്ചുതീർക്കേണ്ടത്. 2016 മാർച്ച് 14ന് പ്രസിദ്ധീകരിക്കുന്ന പുസ്തകം ബുക്ക് ചെയ്യേണ്ട അവസാന തീയതി 2016 ഫെബ്രുവരി 29നാണ്.
കേരളത്തിലെ എല്ലാ എൻ.ബി.എസ് ശാഖകളിലും ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണയായിട്ടോ മൂന്ന് തവണയായിട്ടോ ബുക്ക് ചെയ്യാം. www.indulekha.com/pjantony എന്ന വിലാസത്തിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ലോകത്തിന്‍റെ ഏതുഭാഗത്തും പുസ്തകം എത്തിക്കുന്നതാണ്. ഇന്ത്യയിൽ എവിടെയും പോസ്റ്റേജ് ചാർജ്ജുകൾ സൗജന്യമാണ്. 9495235615 എന്ന നമ്പറിൽ വിളിച്ചാൽ കേരളത്തിൽ എവിടെയും വീട്ടിൽ വന്ന് ബുക്കിങ് സ്വീകരിക്കുന്നതായിരിക്കും. എറണാകുളത്ത് ഹൈക്കോടതിക്ക് എതിർവശമുള്ള പി.ജെ. ആന്‍റണി മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസിൽ നേരിട്ടും ബുക്കിങ് സ്വീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.