പെരുമാൾ മുരുകന്‍റെ 'മാതൊരുഭാഗൻ' പിൻവലിക്കേണ്ടെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്‍റെ വിവാദ പുസ്തകം 'മാതോരുഭാഗൻ' പിൻവലിക്കേണ്ടെന്ന് മദ്രാസ് ഹൈകോടതി. നോവലിലെ ചില പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് നാമക്കൽ ഭരണകൂടത്തിന്‍റെ മധ്യസ്ഥതയിൽ ചേർന്ന യോഗം പുസ്തകം പിൻവലിച്ച് മാപ്പു പറയാൻ പെരുമാൾ മുരുകനോട് ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്.
എഴുത്തുകാരന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് എഴുത്തുകാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. പെരുമാൾ മുരുകനോട് മാപ്പ് പറയനാവശ്യപ്പെട്ട സമാധാന ചർച്ചക്ക് നേതൃത്വം നൽകിയ നാമക്കൽ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സംഘടനയുടെ പ്രസിഡന്‍റ് തമിൾ സെൽവൻ കോടതിയെ സമീപിച്ചത്.
2015 ജനവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഇതിന് പിന്നാലെ തന്‍റെ എല്ലാ പുസ്തകങ്ങളും പിൻവലിക്കുകയാണെന്നും സാഹിത്യജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാൾ മുരുകൻ പ്രഖ്യാപിച്ചത് ആവിഷ്ക്കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. മാതോരുഭാഗനിലെ പരാമർശങ്ങൾ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദു സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബഞ്ചിന്‍റെതാണ് ഉത്തരവ്. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.