ഫിലിം ഫെസ്റ്റിവെലിനായുള്ള സ്ഥിരം വേദിക്ക് 50 കോടി
text_fieldsതിരുവനന്തപുരം: സാംസ്കാരിക മേഖലയിൽ ഏറെ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനായി സ്ഥിരം വേദി സ്ഥാപിക്കും. ഇതിനായി ബജറ്റിൽ 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. നാടക തീയേറ്റര്‍, സിനിമാ തിയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരൂർ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്‍റ് 30 ലക്ഷമാക്കി ഉയര്‍ത്തി. കലാകാരന്മാർക്കുള്ള പെൻഷൻ ആയിരം രൂപയാക്കി. പടയണി, തെയ്യം കലാകാരന്‍മാരെയും മേളപ്രമാണിമാരെയും ഇതിൽ ഉൾപ്പെടുത്തി. നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്കാരിക മണ്ഡപം നിർമിക്കും. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും.
1300 ഒന്നാം ഗ്രേഡ് ലൈബ്രറികളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കും. ലാറി ബേക്കർ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ നിർമാണരീതികൾ പ്രോൽസാഹിപ്പിക്കുന്ന കേന്ദ്രത്തിന് 2 കോടി അനുവദിക്കും. ശിവഗിരിയിൽ ‘നമുക്ക് ജാതിയില്ല’ വിളംബര മ്യൂസിയത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.