മനുഷ്യന് ഒരു ആമുഖം അരലക്ഷം കോപ്പികളിലേക്ക്
text_fieldsതച്ചനക്കര എന്ന ദേശത്തിന്‍റെ ചരിത്രത്തിലൂടെ മലയാളിയുടെ അരനൂറ്റാണ്ടുകാലത്തെ കഥ പറഞ്ഞ സുഭാഷ്ചന്ദ്രന്‍റെ മനുഷ്യന് ഒരു ആമുഖം അരലക്ഷം കോപ്പികളിലേക്ക്. കുറഞ്ഞ കാലയളവിലെ ഈ നേട്ടം നോവല്‍ സാഹിത്യചരിത്രത്തിലെ അപൂര്‍വ്വതകളിലൊന്നാണ്. ഇതോടനുബന്ധിച്ച് നോവലിന്‍റെ ലിമിറ്റഡ് എഡിഷന്‍ പ്രസാധകരായ ഡി സി ബുക്‌സ് പുറത്തിറക്കി. സൈനുല്‍ ആദിബിദിന്റെ കവര്‍ച്ചിത്രത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രഫ. എം. കെ.സാനുവിന്‍റെ വയലാര്‍ അവാര്‍ഡ് ദാന പ്രഭാഷണം, പ്രശസ്തിപത്രം, സുഭാഷ് ചന്ദ്രന്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിച്ച് നടത്തിയ പ്രഭാഷണം, ഒ.പി.സുരേഷ് നടത്തിയ അഭിമുഖം തുടങ്ങിയവ ചേര്‍ത്തുകൊണ്ടാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
2010 ഒക്ടോബറിലാണ് സുഭാഷ് ചന്ദ്രന്റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം പ്രസിദ്ധീകരിക്കുന്നത്. 2011ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ മനുഷ്യന് ഒരു ആമുഖം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. നോവലിന്‍റെ ഇംഗ്ലീഷ് പതിപ്പ് എ പ്രീഫേസ് ടു മാൻ എന്ന പേരില്‍ ഹാപ്പര്‍കോളിന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.