മതേതരവിശ്വാസികള്‍ മുഴുവന്‍ ഒരേ പ്ളാറ്റ്ഫോമില്‍ അണിനിരക്കണം –മന്ത്രി രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: മതേതരത്വം വെല്ലുവിളിനേരിടുന്ന കാലത്ത് മതേതരവിശ്വാസികള്‍ മുഴുവന്‍ ഒരേ പ്ളാറ്റ്ഫോമില്‍ അണിനിരക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
‘രമേശ് ചെന്നിത്തല പാര്‍ലമെന്‍ററി ജീവിതത്തിന്‍െറ കാല്‍നൂറ്റാണ്ട്’ എന്നപേരില്‍ കോഴിക്കോട് സബര്‍മതി സാംസ്കാരികവേദി പുറത്തിറക്കിയ സുവനീര്‍ പ്രകാശനച്ചടങ്ങിനും ആദരിക്കലിനും മറുപടിപറയുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരടക്കം സമൂഹത്തിന്‍െറ വിവിധ മേഖലകളില്‍നിന്നുള്ള ചെന്നിത്തലയുടെ വിമര്‍ശകരും സുഹൃത്തുക്കളും അനുയായികളും പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിനുള്ള കോഴിക്കോടിന്‍െറ സ്നേഹക്കൂട്ടായ്മയായി.
ദേശീയതലത്തിലെ അസ്വസ്ഥതകള്‍ക്കെതിരെ ആദ്യത്തെ ശബ്ദമുയരേണ്ടത് കേരളത്തില്‍നിന്നാണെന്ന് ചെന്നിത്തല പറഞ്ഞു. അസഹിഷ്ണുത മൂര്‍ത്തഭാവത്തോടെ അരങ്ങുതകര്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ കരുത്താര്‍ജിക്കണം. മതേതരത്വത്തെ തമസ്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. മതേതരത്വം ആത്മാവ് നഷ്ടപ്പെട്ട വാക്കല്ളെന്നും ഇന്ത്യയുടെ ആത്മാവാണെന്നും തിരിച്ചറിവുണ്ടാകണം.
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ രാഷ്ട്രീയനേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ കാത്തുസൂക്ഷിക്കേണ്ട ധാര്‍മികതയും സുതാര്യതയും നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എം.പിയൊ എം.എല്‍.എയൊ ആകാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയത്തിലത്തെിയ ആളല്ല ഞാന്‍. രാഷ്ട്രീയത്തിലേക്ക് ആരും തന്നെ കൈപിടിച്ചുകൊണ്ടുവന്നതല്ല. രാഷ്ട്രീയത്തില്‍ ക്ഷമാശീലം വേണമെന്ന പഴയകാല ദേശീയനേതാക്കളുടെ ഉപദേശം സ്വീകരിച്ചത് ഗുണംചെയ്തു. ഹിന്ദി പഠിച്ചതാണ് എന്‍െറ രാഷ്ട്രീയവളര്‍ച്ചക്ക് കാരണങ്ങളിലൊന്ന്. സ്കൂളില്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണ് ഒഴിവുവേളകളില്‍ അച്ഛന്‍ ഹിന്ദി പഠിക്കാന്‍ പറഞ്ഞയച്ചത്. അന്നത്തെ ഹിന്ദിപഠനം തന്നെ നന്നായി സഹായിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എം.പി. അബ്ദുസ്സമദ് സമദാനിക്ക് കോപ്പിനല്‍കി എം.പി. വീരേന്ദ്രകുമാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. രാഷ്ട്രീയം ഉപചാരമായല്ല, സമര്‍പ്പണമായി കാണേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിനുവേണ്ടി രാഷ്ട്രീയം എന്നത് അവസാനിപ്പിച്ച് രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രീയം എന്ന തലത്തിലേക്കത്തെണം. അധികാരം രമേശ് ചെന്നിത്തലയെ മത്തുപിടിപ്പിച്ചിട്ടില്ളെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അധികാരത്തിലത്തെുമ്പോള്‍ എല്ലാം മറക്കുന്നവര്‍ക്ക് ചെന്നിത്തല അപവാദമാണ്. അദ്ദേഹത്തിന്‍െറ നിലപാടുകളും വാക്കുകളും സത്യസന്ധവും കൃത്യവുമാണ്. ഉപചാരത്തിനുവേണ്ടി ഒന്നും പറയാറില്ല. ആരെയും വാക്കുകളിലൂടെ വെറുപ്പിക്കാറുമില്ല. ഇതാണ് രമേശ് ചെന്നിത്തലയെ വ്യത്യസ്ഥനാക്കുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
അസഹിഷ്ണുതക്കെതിരായ പോരാട്ടം ദേശീയതലത്തില്‍തന്നെ നടക്കണമെന്നും അതിന് മുഖ്യ പങ്കുവഹിക്കാനാവുന്ന നേതാവാണ് ചെന്നിത്തലയെന്നും മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഫാഷിസത്തിനെതിരെ മതനിരപേക്ഷ ശക്തികളുടെ ഒന്നിക്കലാണ് കാലം ആവശ്യപ്പെടുന്നതെന്നും ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.