വോട്ട് പാഴാക്കാതെ പ്രമുഖ സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തകര്‍
text_fieldsകോഴിക്കോട്: തിരക്കുകള്‍ക്കിടയിലും ജില്ലയിലെ പ്രമുഖ സാഹിത്യ സാംസ്കാരിക സിനിമാ പ്രവര്‍ത്തകരെല്ലാം സമ്മതിദാനാവകാശം വിനിയോഗിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ജില്ലക്ക് പുറത്തായിരുന്ന പലരും രാവിലതന്നെ സ്വന്തം മണ്ഡലത്തിലത്തെി വോട്ട് ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍ രാവിലെ 10 മണിയോടെ നോര്‍ത് മണ്ഡലത്തിലെ സെന്‍റ് വില്‍സന്‍റ് കോളനി സ്കൂളിലത്തെി വോട്ട് രേഖപ്പെടുത്തി.
സാഹിത്യകാരന്മാരായ യു.എ. ഖാദര്‍ പൊക്കുന്ന് ഗണപത് യു.പി സ്കൂളിലും സുഭാഷ് ചന്ദ്രന്‍ മായനാട് എല്‍.പി സ്കൂളിലും വോട്ട് ചെയ്തു. പി. വത്സലക്ക് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് എല്‍.പി സ്കൂളിലും കല്‍പ്പറ്റ നാരായണന്‍ കൊയിലാണ്ടി പിഷാരിക്കാവ് എല്‍.പി സ്കൂളിലുമായിരുന്നു വോട്ട്. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഭാര്യക്കും മകനുമൊപ്പമത്തെി ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലത്തെിയാണ് വോട്ട് രേഖപ്പെടുത്തിയത്. ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ മലാപ്പറമ്പ് ജി.എല്‍.പി സ്കൂളിലത്തെി വോട്ട് ചെയ്തു. സംവിധായകന്‍ രഞ്ജിത് സെന്‍റ് വിന്‍സെന്‍റ് കോളനിയിലെ ഗേള്‍സ് സ്കൂളില്‍ ഭാര്യയോടൊപ്പമത്തെിയാണ് വോട്ട് ചെയ്തത്.
നടന്‍ ജോയ് മാത്യു മലാപ്പറമ്പ് എല്‍.പി സ്കൂളില്‍ ഭാര്യക്കും മകള്‍ക്കും ഭാര്യാമാതാവിനൊപ്പവുമത്തെി വോട്ടുചെയ്തു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കലക്കല്‍ മലാപ്പറമ്പ് എ.യു.പി സ്കൂളിലും കോഴിക്കോട് ഖാദിമാരായ കെ.വി.ഇമ്പിച്ചി അഹമ്മദ് ഹാജി സൗത് മണ്ഡലത്തിലെ പരപ്പില്‍ എം.എം.സ്കൂളിലും, മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ കടലുണ്ടി നഗരം ആനങ്ങാടി ഫിഷറീസ് സ്കൂളിലും വോട്ട് ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ബാലുശേരി മണ്ഡലത്തിലെ കാന്തപുരം എല്‍.പി സ്കൂളിലും വോട്ടുചെയ്തു.
ഒളിമ്പ്യന്‍ പി.ടി. ഉഷ പയ്യോളി മേലടി എ.എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നോര്‍ത് മണ്ഡലത്തിലെ വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് സ്കൂളില്‍ 3.30 ഓടെയാണ് വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.