എം.വി. ദേവന് സ്മരണാഞ്ജലിയായി ദേവായനം
text_fieldsകോഴിക്കോട്: ചിത്രകാരൻ എം.വി. ദേവന്‍റെറ സ്മരണകൾ പങ്കുവെച്ച് ദേവായനം ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
എം.വി. ദേവൻ എന്തൊക്കെ ആയിരുന്നു എന്നതിനെക്കാൾ എന്തൊക്കെ ആയിരുന്നില്ല എന്നതാണ് പ്രസക്തമെന്നും, അദ്ദേഹം യഥാർഥ ബഹുമുഖ പ്രതിഭയായിരുന്നുവെന്നും ടി. പത്മനാഭൻ അനുസ്മരിച്ചു. ചിത്രകാരൻ, പ്രഭാഷകൻ, ലേഖകൻ, ചിന്തകൻ, വാസ്തുശിൽപി തുടങ്ങിയ സമസ്ത മേഖലകളിലും ദേവൻ മികവുപുലർത്തി.അടുത്ത സുഹൃത്തുക്കൾ അധികമില്ലാത്ത തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളായിരുന്നു, എം.വി ദേവനെന്നും യോജിപ്പുകൾ പോലെ വിയോജിപ്പുകളും തങ്ങൾ പരസ്പരം പ്രകടിപ്പിച്ചിരുന്നുവെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
കെ.കെ. മാരാർ, പി.വി. കൃഷ്ണൻ നായർ, എൽ. ഗോപകുമാർ, ദേവെൻറ മകൾ ശാലിനി ദേവൻ, ഡോ. എം.ജി.എസ് നാരായണൻ എന്നിവർ സംസാരിച്ചു. എം.ഗോവിന്ദൻ ഫൗണ്ടേഷൻ ഭാരവാഹി പ്രഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. വി.എസ്. പ്രസൂൺ സ്വാഗതവും ഡോ. പി.വി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ശിൽപശാലയുടെ ഭാഗമായി എം.വി. ദേവന്‍റെറ കാർട്ടൂൺ, രേഖാചിത്രങ്ങൾ, പെയിൻറിങ്ങുകൾ, അദ്ദേഹത്തിെൻറ ജീവിതത്തിലെ അപൂർവ നിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ, എഴുതിയ ലേഖനങ്ങൾ, അദ്ദേഹം ഡിസൈൻ ചെയ്ത വീടുകളുടെ ചിത്രങ്ങൾ, ദേവനെക്കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്താശകലങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.