Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2016 5:47 AM IST Updated On
date_range 26 Sept 2016 3:11 PM ISTവിവാദം പുകയുന്നു, പി.വത്സലക്ക് പിന്നാലെ സുഗതകുമാരിയും
text_fieldsbookmark_border
തിരുവനന്തപുരം: ഇതരസംസ്ഥാനക്കാര്‍ക്കെതിരെയുള്ള കവയിത്രി സുഗതകുമാരിയുടെ വിവാദപരാമര്‍ശത്തില്‍ വ്യാപകപ്രതിഷേധം. വംശീയാധിക്ഷേപം എന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശമുയരുമ്പോള്‍ വിശദീകരണവുമായി സുഗതകുമാരിയും രംഗത്തത്തെി.
‘ജന്മഭൂമി’ ഓണപ്പതിപ്പില്‍ ‘രാത്രിമഴയുടെ നിലക്കാത്ത സിംഫണി’ എന്ന തലക്കെട്ടില്‍ ലീലാമേനോനുമായുള്ള സംഭാഷണത്തിലാണ് പരാമര്‍ശങ്ങളുള്ളത്. ഇത് കഴിഞ്ഞദിവസം ‘മാതൃഭൂമി’ ദിനപത്രത്തിലെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടുചെന്നത്തെിക്കുക. നമുക്ക് സാംസ്കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസനിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ് ഇവരിലധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്ന് കല്യാണവും കഴിച്ച് ഇവിടത്തുകാരായി മാറും’. എന്നതാണ് പ്രതികരണകോളത്തില്‍ വന്നത്. അതേസമയം, പരാമര്‍ശം വിവാദമായതോടെ ‘നമ്മുടെ പാവം പെണ്‍കുട്ടികളെ വളച്ചെടുക്കാന്‍ അവര്‍ക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ വരെ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു’ എന്ന ജന്മഭൂമി സംഭാഷണത്തിലെ ശേഷിക്കുന്ന ഭാഗം കൂടി കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശങ്ങള്‍. സുഗതകുമാരിയും പി. വത്സലയും തമ്മിലുള്ള മത്സരത്തില്‍ ആരു ജയിക്കുമെന്ന് ജ്ഞാനപീഠം കമ്മിറ്റി തന്നെ തീരുമാനിക്കണം എന്ന രീതിയില്‍ വരെയുള്ള ആരോപണങ്ങളാണ് ഫേസ്ബുക്കിലുയരുന്നത്. എന്നാല്‍, തന്‍െറ പേരില്‍ പത്രത്തിലെ പ്രതികരണകോളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തീര്‍ത്തും വളച്ചൊടിച്ചതാണെന്നും അങ്ങനെ താന്‍ ഒരിക്കലും പറയില്ളെന്നും സുഗതകുമാരി ഞായറാഴ്ച മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
ഇതരസംസ്ഥാന തൊഴിലാളികളാല്‍ നമ്മുടെ സംസ്കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് തനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കുന്നത് അധാര്‍മികമാണെന്നും അവര്‍ വിശദീകരണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story