ആൻ ഫ്രാങ്കിെൻറ കവിത ലേലത്തിൽ പോയത് രണ്ട് കോടിക്ക്
text_fieldsബർലിൻ: ജർമൻ എഴുത്തുകാരി ആൻഫ്രാങ്കിെൻറ എട്ടുവരി കവിത ലേലത്തിൽ വിറ്റുപോയത് ഒരു കോടിയിലേറെ രൂപക്ക്. ബുധനാഴ്ച നെതർലാൻറിലെ ഡച്ച് സിറ്റിയിലായിരുന്നു ലേലം നടന്നത്.
പ്രിയപ്പെട്ട ക്രീ ക്രീ എന്ന് അഭിസംബോധനയോടെ തുടങ്ങുന്ന കവിതയിൽ ആൻറ് ഫ്രാങ്കിെൻറ ഒപ്പും 1942 മാർച്ച് 28 എന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
87 കാരനായ ജാക്വുലിൻ മാർസെനാണ് കവിത ശകലം ലേലത്തിൽ വിറ്റത്.2006ൽ മരിച്ച മിസിസ് വാൻ മാർസെൻ ഫ്രാങ്കിെൻറ അടുത്ത സുഹൃത്തുകൂടിയായ ജാക്വുലിന് കൃത്യമായി സൂക്ഷിക്കാൻ ഇത് നൽകുകയായിരുന്നു.
സഹോദിരിയുടെ വാക്ക് പാലിച്ച് സംവത്സരങ്ങളോളം അവർ ഇത് സൂക്ഷിച്ചു. നാസി ഭരണ കാലത്ത് പിതാവായ ഒാേട്ടാഫ്രാങ്കിെൻറ ആംസ്റ്റർ ഡാമിലെ ഒഫീസിെൻറ മുകളിലത്തെ മുറിയോട് ചേർന്ന മറ്റൊരു മുറിയിൽ ഒളിവിൽ കഴിയുേമ്പാഴായിരുന്നു പ്രസിദ്ധമായ തെൻറ ഡയറിക്കുറിപ്പുകൾ ആൻഫ്രാങ്ക് എഴുതിയത്.
ജാക്വുലിനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സഹോരിക്ക് ഇൗ കവിതകൾ പ്രിയപ്പെട്ടതായിരുന്നില്ലെങ്കിലും അവർ അത് നിധിപോലെ കാത്തുസൂക്ഷിച്ചിരുന്നെന്നും ആനിെൻറ വസ്തുക്കൾ ശേഖരിക്കൻ ഇഷ്ടപ്പെട്ടിരുന്നതിനാൽ കവിത തനിക്ക് നൽകുകയായിരുന്നു എന്നുമായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.