ലോക േകരളസഭയിൽ പെങ്കടുക്കാൻ ‘ആടു ജീവിത’ത്തിലെ നായകനും
text_fieldsമനാമ: കേരള സർക്കാർ ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസികൾക്കായി നടത്തുന്ന ലോക കേരളസഭയിൽ പെങ്കടുക്കുന്നതിനായി ‘ആട് ജീവിത’ത്തിലെ കഥാനായകൻ നജീബും. ബഹ്റൈനിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘടന നേതാക്കൾക്കൊപ്പമാണ് നജീബിനും ക്ഷണം എത്തിയത്. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ ഇേദ്ദഹം 15 ദിവസത്തെ അവധിയെടുത്ത് യാത്രതിരിച്ചു. ബെന്യാമിെൻറ നോവലിലൂടെ ലക്ഷക്കണക്കിന് മലയാളികൾക്ക് സുപരിചിതനായ നജീബ് ഏറെ ആഹ്ലാദത്തിലാണ്. വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികളിൽ അതിവേദന അനുഭവിച്ചവരുടെ പ്രതിനിധിയായാണ് താൻ ‘ലോക കേരളസഭ’യിൽ പെങ്കടുക്കുന്നതെന്ന് നജീബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എെൻറ കഥ എഴുത്തുകാരനിലൂടെ ലോകം കേട്ടു. എന്നാൽ, കേൾക്കാതെപോയ കഥകൾ എത്രയോയുണ്ടാകണം -നജീബ് പറയുന്നു. ഗൾഫിലെ ആടുജീവിതത്തിനുശേഷം നാട്ടിലെത്തിയ നാളുകളിലാണ് സുനാമി ഉണ്ടാകുന്നതും വീടിന് തിരയിൽ നാശനഷ്ടം സംഭവിക്കുന്നതും.
അഞ്ച് സെൻറിലെ കേടു സംഭവിച്ച വീടും, ഒപ്പം തൊഴിലില്ലായ്മയും അലട്ടിയപ്പോൾ വിസ സംഘടിപ്പിച്ച് ബഹ്റൈനിലേക്ക് പുറപ്പെട്ടു. 15 വർഷമായിരിക്കുന്നു ഇവിടെയെത്തിയിട്ട്. സ്ക്രാപ്പ് കമ്പനിയിൽ ജീവനക്കാരനാണ്. പ്രാരബ്ധങ്ങളൊന്നും മാറിയിട്ടില്ല. നാട്ടിൽ പട്ടിണികൂടാതെ ഭാര്യ സഫിയത്തും മകൾ സഫീനയും ജീവിക്കുന്നു എന്നുമാത്രം. മകൾ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. അന്ന് സുനാമി ആക്രമണം ഉണ്ടായപ്പോൾ വീട് പൊളിച്ച് പുതിയതിന് സർക്കാർ രണ്ടര ലക്ഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വീടുവെക്കാൻ ആ തുക കൊണ്ടുമാത്രം കഴിയില്ല എന്നതിനാൽ ആ പണം സ്വീകരിക്കാൻ പോയില്ല. കേരളസഭയിൽ ഉൾപ്പെടുത്തിയതിന് എല്ലാവരോടും നന്ദിയുണ്ട്. എന്നാൽ, അവിടെ വേദിയിൽ കയറി എന്തെങ്കിലും പറയാനൊന്നും എനിക്കറിയില്ല. അതിനെ കുറിച്ച് ആലോചിക്കുേമ്പാൾ വിറയലുമുണ്ട് -നജീബ് പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.