ദേവനായകിയുടെ പോരാട്ടത്തിന്റെ കഥക്ക് അവാർഡ്
text_fieldsതിരുവനന്തപുരം: വയലാർ പുരസ്കാരം ഭരണകൂട ഭീകരതക്കെതിരായ പോരാട്ടത്തിെൻറ കഥ പറഞ്ഞ നോവലിന്. ടി.ഡി. രാമകൃഷ്ണെൻറ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ ശ്രീലങ്കയുടെ ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്ട്രീയവുമാണ് ആവിഷ്കരിച്ചത്. ഡോ. രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും സമന്വയിച്ചു.
ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും തമിഴ് പുലികളുടെ പോരാട്ടങ്ങളും ചര്‍ച്ച ചെയ്യുന്ന രചന മലയാള സാഹിത്യത്തില്‍ പുതിയ തലത്തെ അടയാളപ്പെടുത്തി. ശ്രീലങ്കന്‍ വര്‍ത്തമാന രാഷ് ട്രീയവും ആണ്ടാള്‍ ദേവനായകി എന്ന ഭൂതകാല മിത്തും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം രചനയിൽ സന്നിവേശിപ്പിച്ചു. ആണ്ടാള്‍ ദേവനായകി എന്ന മിത്ത് മധ്യകാലത്ത് ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്. സംഗീതവും നൃത്തവും മുതല്‍ സർവശാസ്ത്രത്തിലും നിപുണയായിരുന്ന ദേവനായകി കാന്തള്ളൂര്‍ രാജാവായ മഹേന്ദ്രവർമെൻറ ഏഴാമത്തെ റാണിയായിരുന്നു. ആ ഭൂതകാല ചരിത്രത്തിൽനിന്ന് വർത്തമാന ശ്രീലങ്കയുടെ മണ്ണിലേക്കാണ് എഴുത്തുകാരെൻറ സഞ്ചാരം. രാജാവ് മാത്രമല്ല ഭരണകൂടവും പട്ടാളവും വിമോചന പ്രസ്ഥാനങ്ങളും സ്ത്രീസ്വാതന്ത്ര്യ ബോധത്തെയും പ്രതികരണശേഷിയെയും അടിച്ചമര്ത്തുെന്നന്ന് നോവൽ ചൂണ്ടിക്കാണിച്ചു.
യുദ്ധങ്ങളിലും കലാപങ്ങളിലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. മഹിന്ദ മന്നന് എന്ന സിംഹള രാജാവിനോടുള്ള പ്രതികാരം നിര്‍വഹിക്കാന്‍ ആണ്ടാല്‍ ദേവനായകി സ്വന്തം പ്രണയവും കാമവും ഉപയോഗിക്കുന്നു. സുഗന്ധി ഭരണകൂട ഭീകരതക്കെതിരായി പോരാടുന്നതും സ്വന്തം ശരീരംകൊണ്ടുതന്നെയാണ്. അവസാനം ഒരു ചാവേറായി പൊട്ടിത്തെറിച്ച് സുഗന്ധിയും ജ്ഞാന സരസ്വതിയായി ആകാശത്തേക്ക് ഉയരുന്നു. ശ്രീലങ്കന്‍ ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരമായ മുഖം അന്താരാഷ് ട്രതലങ്ങളില് ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നോവല്‍ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.