ആൻ ഫ്രാങ്കിന്‍റെ ഡയറിയിലെ ഒളിപ്പിച്ചുവെച്ച ഭാഗങ്ങൾ കണ്ടെത്തി
text_fieldsനാസികളിൽ നിന്നും രക്ഷ നേടാൻ ആൻഫ്രാങ്കും കുടുംബവും ആംസ്റ്റർഡാമിലെ നിലവറയിൽ രഹസ്യമായി കഴിച്ചു കൂട്ടിയത് 25 മാസങ്ങളാണ്. ഹിറ്റ്ലറുടെ പൊലീസായ ഗെസ്റ്റപ്പോ അവരെ പിടികൂടുകയും കോൺസൺട്രേഷൻ ക്യാമ്പിലയക്കുകയും ചെയ്തു. അവിടെ നിന്നും ജീവനോടെ പുറത്തുവന്നത് ആൻഫ്രാങ്കിന്‍റെ പിതാവ് മാത്രമായിരുന്നു. തന്‍റെ മകൾ അക്കാലത്ത് എഴുതിയ ഡയറി സൂക്ഷിച്ചുവെച്ച് പിന്നീട് പ്രസിദ്ധീകരിച്ചതും ഇദ്ദേഹം തന്നെ. അങ്ങനെയാണ് ആൻഫ്രാങ്ക് എന്ന 13 വയസുകാരി പ്രതീക്ഷയുടെ പ്രതീകമായി മാറിയത്. ആ കൗമാരക്കാരിയുടെ ഒളിജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ആൻഫ്രങ്കിന്‍റെ ഡയറിക്കുറിപ്പ് എന്ന പേരിൽ പ്രസിദ്ധമാണ്.
അന്ന് ഡയറിയിൽ നിന്നും പ്രസിദ്ധീകരിക്കാതിരുന്ന ചില ഭാഗങ്ങൾ നെതിർലൻഡ്സിലെ ചില ഗവേഷകർ കണ്ടെത്തി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച രണ്ടു പേജുകളാണ് ഇപ്പോൾ കണ്ടെത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലൈംഗികത, ഗർഭ നിരോധനം, വേശ്യാവൃത്തി എന്നിവയെക്കുറിച്ചാണ് ഇവയിൽ വിശദീകരിച്ചിരിക്കുന്നതെന്ന് ആൻ ഫ്രാങ്ക് ഹൗസ് പ്രഖ്യാപിച്ചു. 'ദ ഡയറി ഓഫ് എ യങ് ഗേൾ' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനെന്ന പെൺകുട്ടിയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണ് ഈ കുറിപ്പുകൾ. ഒരു ചെറുചിരി ഒളിപ്പിച്ചുവെക്കാതെ ആൻ എഴുതിയത് വായിക്കാനാവില്ല. വളരുന്ന കുട്ടികളിൽ ഇത്തരം സംശയങ്ങൾ സാധാരണമാണ്. എല്ലാ കഴിവുകളോടും കൂടിയ ഒരു സാധാരണ പെൺകുട്ടിയാണ് ആൻ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ആൻ ഫ്രാങ്ക് ഹൗസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.