ശൈഖ് ഹമദ് അവാർഡ് ഇത്തവണ മലയാള വിവർത്തന കൃതികൾക്കും
text_fieldsകോഴിക്കോട്: മലയാളത്തിൽനിന്ന് അറബിയിലേക്കും അറബിയിൽനിന്ന് മലയാളത്തിലേക ്കുമുള്ള വിവർത്തന കൃതികൾക്ക് ഒരു ലക്ഷം യു.എസ് ഡോളർ (69 ലക്ഷം രൂപ) സമ്മാനവുമായി അഞ ്ചാമത് ശൈഖ് ഹമദ് അന്താരാഷ്ട്ര വിവർത്തന (ശാതിഉ) പുരസ്കാരം. സാമൂഹികശാസ്ത്ര വി ഷയങ്ങളിലുള്ള വിവർത്തനങ്ങളാണ് പരിഗണിക്കുകയെന്ന് ‘മാധ്യമം’ ആസ്ഥാനത്തെത്തി യ ശാതിഉ വക്താക്കൾ അറിയിച്ചു.
ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നാമ ധേയത്തിൽ 2015 മുതൽ നൽകിവരുന്ന അവാർഡിനായി പ്രാദേശിക ഭാഷ വിഭാഗത്തിൽ ഇത്തവണ മലയാളത്തെ പരിഗണിക്കുമെന്ന് പുരസ്കാര സമിതി വക്താവും ഖത്തർ സർവകലാശാല പ്രഫസറുമായ ഡോ. ഹനാൻ അഹ്മദ് അൽ ഫയാദ് അറിയിച്ചു. ഖത്തർ സർവകലാശാല പ്രഫസർ ഡോ. ഇംതിനാൻ അസ്സമാദി, അവാർഡ് സ്റ്റിയറിങ് കമ്മിറ്റി അംഗം റിയാദ് അൽ മുസൈബിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള ശൈഖ് ഹമദ് അവാർഡിെൻറ മൊത്തം പുരസ്കാരത്തുക 20 ലക്ഷം ഡോളർ (13.80 കോടി രൂപ) ആണ്. ഇംഗ്ലീഷ്, റഷ്യൻ ഭാഷകളിൽനിന്ന് അറബിയിലേക്കും തിരിച്ചുമുള്ള വിവർത്തന കൃതികൾക്കാണ് പ്രധാന അവാർഡ്. ഇൗ വിഭാഗത്തിൽ രണ്ടു ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക. മലയാളത്തിൽനിന്ന് അറബിയിലേക്കും തിരിച്ചുമുള്ള വിവർത്തന വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം യു.എസ് ഡോളറും, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 60,000 ഡോളറും 40,000 ഡോളറും ലഭിക്കും. കൂടാതെ, വിവർത്തന രംഗത്തെ സമഗ്ര സംഭാവനക്ക് 10 ലക്ഷം യു.എസ് ഡോളർ സമ്മാനിക്കും. വിവർത്തനരംഗത്ത് സംഭാവനകളർപ്പിച്ച സ്ഥാപനങ്ങെളയും ഇതിനായി പരിഗണിക്കും.
വിവിധ നാഗരികതകൾ തമ്മിലുള്ള ഇഴയടുപ്പം ശക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് അവാർഡിെൻറ ലക്ഷ്യം. 2019 ജൂൺ 30നകം കൃതികൾ പുരസ്കാര നിർണയ സമിതിക്ക് ലഭിച്ചിരിക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൃതികൾ അയക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പ്രസിദ്ധീകൃതമായ കൃതികളാണ് പരിഗണിക്കുക. വിവർത്തകർ ജീവിച്ചിരിക്കുന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾ www.hta.qa/en എന്ന സൈറ്റിൽ ലഭ്യമാണ്.
ശാതിഉ സംഘത്തെ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റർമാരായ കെ. ബാബുരാജ്, പി.എ. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സ്വീകരിച്ചു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ്, ഡോ. അബ്ദുല്ല മൻഹാം എന്നിവർ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.