പൈക്ക് പൈസ വേണ്ട,ഒരു രൂപ നോട്ട് മതി
text_fields
വടുതല:ഒരു രൂപയുടെ 11,111 നോട്ടുകള്‍,ആറ് ദേശിയ അന്തർദേശിയ റെക്കോഡുകൾ, 2015ലെ ലിംക റെക്കോഡ് മുതൽ 2017ൽ പുറത്തിറങ്ങുന്ന ലിംക ബുക്ക്സ് ഓഫ് റെക്കോഡസിലും ഇടം നേടി റെക്കോഡ് തിരുത്തി ലോക ശ്രദ്ധ നേടുകയാണ് ആലപ്പുഴ ചേർത്തല താലൂക്കിൽ മാടയ്ക്കല്‍ ശാന്തി നിവാസില്‍ അര്‍വിന്ദ് കുമാര്‍ പൈ.പൈയ്ക്ക് സ്റ്റാമ്പ് ശേഖരണത്തില്‍ നാലും കറന്‍സി ശേഖരണത്തില്‍ രണ്ടും റെക്കോഡ് നേടി.സ്കൂള്‍ അധ്യാപകനായ അര്‍വിന്ദിന് 2015ല്‍ മൂന്ന് റെക്കോഡ് ബുക്കില്‍ ഇടംനേടിയതോടെ ഒരേവര്‍ഷം ഇത്രയധികം നേട്ടംകൊയ്ത ആദ്യ കേരളീയനെന്ന അപൂര്‍വ ബഹുമതിക്കും അര്‍ഹനായി.ഇന്ത്യയില്‍ ഏറ്റവുമധികം ഒരു രൂപ നോട്ടുള്ളത് അര്‍വിന്ദിന്റെ പക്കലാണ്.
ഏഷ്യയില്‍ കൂടുതല്‍ ഗാന്ധിസ്റ്റാമ്പുകളുള്ള ഇദ്ദേഹത്തിന് ഏഷ്യ ബുക്ക്, ഇന്ത്യ ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയില്‍ ഇടംനേടാനായി. അമ്മയുടെ 55ാം പിറന്നാള്‍ സമ്മാനമായി 322 സ്റ്റാമ്പുകള്‍ പതിച്ച കവറില്‍ ഒട്ടിച്ചു പിറന്നാള്‍ ആശംസ അയച്ചാണ് ലിംക ബുക്കില്‍ ആദ്യമായെത്തിയത്. മൂന്ന് പ്രാവശ്യം ലിംക ബുക്കില്‍ ഇടംനേടിയ അര്‍വിന്ദ് 2017 ലിംക ബുക്കില്‍ വീണ്ടും ഇടംനേടുന്നത് കൂടുതല്‍ ഒരു രൂപ നോട്ട് ശേഖരിച്ചാണ്.സ്വതന്ത്ര ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യനോട്ട് ഒരു രൂപയുടേതാണ്.ഇതില്‍ ഒപ്പിട്ടത് മലയാളിയായ കെ.ആര്‍.കെ മേനോനാണ്.
1949 മുതല്‍ പ്രചാരത്തിലിരുന്ന ഒരു രൂപ നോട്ട് 1994ലാണ് ധനകാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത്. 2015ല്‍ വീണ്ടുമിറങ്ങിയ ഒരു രൂപ നോട്ടില്‍ ഒപ്പിട്ടത് രാജീവ് മെഹര്‍ഷിയാണ്. 2016ല്‍ ഇറങ്ങിയ നോട്ടില്‍ ഒപ്പിട്ടത് രത്തന്‍ വെട്ടലും.കെ.ആര്‍.കെ മേനോന്‍ ഒപ്പിട്ട ഒരു രൂപ നോട്ടിന് ഇന്നത്തെ മൂല്യം 20,000 രൂപയോളമാണ്.അന്വേഷണവും രേഖകളുടെ സമാഹരണവും അവയെ ആസ്പദമാക്കിയുള്ള കൗതുകകരമായ അവതരണവുമാണ് അരവിന്ദിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്.പരേതനായ മുരളീധരബാബുവിന്റെയും രഞ്ജിതഭായിയുടെയും മകനാണ്.ഭാര്യ:ജ്യോതി ലക്ഷ്മി.സിദ്ധി അരവിന്ദ് പൈയാണ് മകൾ.കോളേജില്‍ റഗുലര്‍ പഠനം നടത്താത്ത അര്‍വിന്ദ് കേരള സര്‍വകലാശാല ചരിത്ര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്കുകാരനാണ്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.