അരുന്ധതി റോയിയുടെ നോവല്‍ രാഷ്ട്രീയ പുനർ നിർമാണം –കെ.ആര്. മീര
text_fieldsകോട്ടയം: 20 വർഷത്തെ ഇടവേളക്കുശേഷം അരുന്ധതി റോയി എഴുതിയ രണ്ടാമത്തെ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ രാഷ്ട്രീയമായ പുനർ നിര്‍മാണമാണെന്ന് എഴുത്തുകാരി കെ.ആര്. മീര. കോട്ടയം ഡി.സി ബുക്ക്സ് ഒാഡിറ്റോറിയത്തിൽ പുസ്തകത്തിെൻറ കേരളത്തിലെ പ്രഥമപ്രകാശനം നിർവഹിക്കുകയായിരുന്നു അവർ.
അരുന്ധതി റോയിയുടെ ആദ്യനോവല്‍ ഗോഡ് ഓഫ് സ്മോള്‍ തിങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്) വ്യക്തിപരമായ പുനര്‍ നിർമാണമാണ് നടത്തിയത്. തുടർന്ന് വർഷങ്ങളായി പുതിയ നോവലിനുവേണ്ടി വായനക്കാര്‍ കാത്തിരുന്നു. അവരെ നിരാശപ്പെടുത്താത്തവിധമുള്ള ആഖ്യാനമാണ് നിര്‍വഹിച്ചത്. ഈ നോവല്‍ സംവേദനശേഷിയുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുമെന്നും അവർ പറഞ്ഞു. കഥാകൃത്ത് ജി.ആര്. ഇന്ദുഗോപന് പുസ്തകം ഏറ്റുവാങ്ങി. ഇന്ത്യയുടെയും ലോകത്തിലെയും എല്ലാ ഭാഗങ്ങളിലെയും ചരിത്രാംശങ്ങള്‍ ഈ പുസ്തകത്തില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു.
രവി ഡീസി സ്വാഗതവും എ.വി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. പഴയ ഡല്‍ഹിയില്‍നിന്ന് പുതിയ വികസിത നഗരത്തിലേക്കുള്ള ദീര്‍ഘയാത്രയാണ് നോവലിെൻറ അടിസ്ഥാനപ്രമേയം. അത് അവിടെനിന്ന് വികസിച്ച് യുദ്ധം സമാധാനവും സമാധാനം യുദ്ധവുമായി തീരുന്ന കശ്മീര്‍ താഴ്വരയിലേക്കും മധ്യേന്ത്യയിലെ വനാന്തരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു.
നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകഥയോടൊപ്പം നിര്‍ണായകമായ ചില മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. ജീവിച്ചിരിക്കുന്ന ലോകം ആദ്യം മുറിവേല്പിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ നായകരൊക്കെയും. കഥപറച്ചിലിലിലെ അരുന്ധതി റോയിയുടെ മാന്ത്രികത മുഴുവന്‍ വെളിവാക്കുന്നതാണ് പുതിയ കൃതി. ബ്രിട്ടനിലെ പ്രസാധകരായ ഹാമിഷ് ഹാമില്‍ട്ടണും പെന്ഗ്വിന് ഇന്ത്യയുമാണ് പ്രസാധകര്. ഡി.സി ബുക്ക്സാണ് പുതിയ കൃതിയും മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.