ഇന്ദുമേനോൻ ആത്മാഭിമാനത്തിന് മുറിവേൽപിച്ചു –അശോകൻ മറയൂർ
text_fieldsതിരുവനന്തപുരം: എഴുത്തുകാരി ഇന്ദുമേനോെൻറ പരാമർശം ആത്മാഭിമാനത്തിന് മുറവേൽപ്പ ിച്ചുവെന്ന് കവി അശോകൻ മറയൂർ. ‘പച്ചവ്ട്’ കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയനായ ഗോത്രവി ഭാഗക്കാരനാണ് അശോകൻ. കോഴിക്കോട് സർവകലാശാലയുടെ എം.എ സിലബസില്‍ ‘പച്ചവ്ട്’ എന്ന കവിത ഉള്‍പ്പെടുത്തിയതോടെയാണ് വിവാദം.
‘നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്കി പുസ്തകം അച്ചടിച്ച അശോകെൻറ കവിത എം.എ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തി’- എന്നായിരുന്നു ഇന്ദുമേനോെൻറ പരമാർശം. ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഇന്ദുമേനോന് കുറിപ്പെഴുതിയെന്നായിരുന്നു അശോകെൻറ വിമർശനം. അതിന് മറുപടിയായി യാത്രക്ക് ടിക്കറ്റ് എടുത്തപ്പോൾ 800 രൂപ അധികം നൽകിയ കഥയാണ് ഇന്ദുമേനോൻ വീണ്ടും ചൂണ്ടിക്കാണിച്ചത്.
അശോകൻ പറയുന്നതനുസരിച്ച് 2017 ഡിസംബറിലാണ് ഡി.സി ബുക്സ് ‘പച്ചവ്ട് പ്രസിദ്ധീകരിച്ചത്. പണം കൊടുക്കാതെതന്നെ പ്രസിദ്ധീകരിക്കാന്‍ ഡി.സി ബുക്സ് തയാറായിരുന്നു. ഗോത്രവർഗ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പട്ടികവർഗവകുപ്പ് ഫണ്ട് നൽകുന്നുണ്ട്. അതിനാലാണ് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് അപേക്ഷ നൽകിയത്. ടി.ഇ.ഒ അനുവദിച്ച തുക പിന്നീട് പ്രസാധകര്‍ക്ക് കൈമാറി. അത് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രസിദ്ധീകരണത്തിനായി ഇന്ദുമേനോെൻറ സഹായം തേടിയിട്ടില്ലെന്നും അശോകൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.