കാല്‍നൂറ്റാണ്ടിന്‍െറ ജയില്‍ ജീവിതം പകര്‍ത്തി നളിനി
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ട നളിനി കാല്‍നൂറ്റാണ്ട് പിന്നിട്ട ജയില്‍ജീവിതം പുസ്തകമാക്കുന്നു. സഹനവും സ്നേഹവും പീഡനവും കണ്ണീരും കലര്‍ന്ന ജീവിതകഥ ഈ മാസം 24ന് പുറത്തിറങ്ങും.
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായതുമുതലുള്ള പൊലീസ് പീഡനം, തടവറ കാലത്തെ മാതൃത്വം, പ്രിയങ്ക ഗാന്ധിയുമായി നടന്ന 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച, കഴുമരത്തില്‍നിന്നുള്ള തിരിച്ചുവരവ്, ജയില്‍മോചിതയാകാന്‍ തുടരുന്ന കാത്തിരിപ്പ് തുടങ്ങിയവ ആത്മകഥയിലുണ്ട്.
പ്രണയത്തിനുശേഷം എല്‍.ടി.ടി.ഇ പ്രവര്‍ത്തകന്‍ ശ്രീഹരന്‍ എന്ന മുരുകനെ 1991 ഏപ്രില്‍ 21ന് വിവാഹംകഴിച്ചതോടെയാണ് നളിനിയുടെ ജീവിതം മാറിമറിയുന്നത്. മേയ് 21ന് ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ നളിനിയും ഇവിടെയുണ്ടായിരുന്നു. സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ താനും ഭര്‍ത്താവും ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസത്തെ പത്രങ്ങളില്‍നിന്നാണ് കൊല്ലപ്പെട്ടത് രാജീവ് ഗാന്ധിയാണെന്ന് മനസ്സിലായതെന്ന് നളിനി പറയുന്നു. തന്നെ കൂട്ടിക്കൊണ്ടുപോയ ഭര്‍ത്താവ് മുരുകന് സംഭവം മുന്‍കൂട്ടി അറിയില്ളെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
കൊലപാതകത്തിലെ മുഖ്യസൂത്രധാരകരും രാജീവിനെ കൊന്ന മനുഷ്യബോംബുകളുമായ ശിവരശനും തനുവും ശുഭയും നളിനി താമസിച്ചിരുന്ന തെരുവിലാണ് താമസിച്ചിരുന്നത്. ഇവരുമായി പരിചയവുമുണ്ടായിരുന്നു. ഈ സഹവാസമാണ് തന്നെയും ജയിലിലത്തെിച്ചതെന്ന് നളിനി വിശ്വസിക്കുന്നു.
പ്രതിയാക്കപ്പെട്ട് ജയിലില്‍ അടക്കപ്പെടുമ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ജയിലില്‍ ജന്മം നല്‍കിയ മകള്‍ ആര്‍തിര ഇന്ന് ലണ്ടനില്‍ ഡോക്ടറാണ്. യൂറോപ്പില്‍ കഴിയുന്ന അടുത്ത ബന്ധക്കളുടെ സഹായത്തോടെയാണ് മകള്‍ പഠിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയടക്കം ഏഴുപേരും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.