അയോധ്യ: കെ.കെ. മുഹമ്മദ് ചരിത്രപരമായ തെറ്റുകൾ വരുത്തി
text_fieldsകോഴിക്കോട്: അയോധ്യയിൽ ബാബരി മസ്ജിദുമായി ബന്ധപ്പെട്ടും അല ്ലാതെയും നടന്ന പുരാവസ്തു ഗവേഷണത്തിലെ കൂടുതൽ തട്ടിപ്പ ുകളും വീഴ്ചകളും പുറത്ത്. അലീഗഢ് മുസ്ലിം സര്‍വക ലാശാല ചരിത്രവിഭാഗം പ്രഫസറും ചരിത്രകാരനുമായ ഡോ. സയ്യിദ് അലി നദീം റസാവിയാണ് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ മേഖല ഡയറക്ടറായിരുന്ന കെ.കെ. മുഹമ്മദ് ചരിത്രപരമായി വരുത്തിയ ഗുരുതരതെറ്റുകൾ വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച വിപണിയിലെത്തുന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിലാണ് ചിത്രങ്ങൾ സഹിതം കൂടുതൽ വെളിപ്പെടുത്തലുകളുള്ളത്. അയോധ്യയിൽ പര്യേവക്ഷണം നടത്തിയ ബി.ബി. ലാൽ സമർപ്പിച്ച ഒരു റിപ്പോർട്ടിലും കെ.കെ. മുഹമ്മദിനെപ്പറ്റി പരാമർശമില്ലെന്ന് ഡോ. സയ്യിദ് അലി നദീം റസാവി വ്യക്തമാക്കുന്നു.
അയോധ്യയിൽ പുരാവസ്തു വകുപ്പ് ഉത്ഖനനം നടത്തുേമ്പാൾ ചരിത്രകാരന്മാരായ പ്രഫ. സുപ്രിയ വർമയെയും പ്രഫ. ജയ മേനോനെയും നിരീക്ഷകരായി അലഹബാദ് ഹൈകോടതി നിയോഗിച്ചിരുന്നു. സാധാരണക്കാരുടെ വീടുകളുടെയും കനാത്തീ മസ്ജിദിെൻറയും അവശിഷ്ടങ്ങളും അവരുടെ നിരീക്ഷണത്തിൽ പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഈ സംഘത്തിന് കിട്ടിയ രണ്ടു തൂണുകള്‍പോലും പള്ളിപൊളിച്ച മൂന്നു ദിവസത്തെ ബഹളത്തിൽ കൊണ്ടിട്ടതാകാനുള്ള സാധ്യതകളുണ്ട്. കുഴിച്ചെടുത്ത 445 പുരാവസ്തു അവശിഷ്ടങ്ങളില്‍ ഒന്നുപോലും ക്ഷേത്രത്തിേൻറതായിട്ടില്ല. അതേസമയം ജൈന, ബുദ്ധ കെട്ടിടങ്ങളുടേതെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങള്‍ക്കൊപ്പം മുസ്ലിം പള്ളിയുടേതെന്ന് തോന്നിക്കുന്നവയും കിട്ടിയിട്ടുെണ്ടന്നും ഡോ. റസാവി പറയുന്നു.
ബാബരി മസ്ജിദിെൻറ കാര്യത്തിലെന്നപോലെ ഫത്തേപുര്‍ സിക്രിയുടെ ചരിത്രവായനയിലും ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടായി പ്രവർത്തിച്ച കെ.കെ. മുഹമ്മദിന് തെറ്റുസംഭവിച്ചെന്ന് റസാവി പറയുന്നു. ‘‘അക്ബര്‍ ചക്രവര്‍ത്തി മതപരമായ ചര്‍ച്ചകള്‍ നടത്തിയിരുന്ന ഇബാദത്ത് ഖാന ഇവിടെയുണ്ടായിരുന്നു. പ്രഫ. ആര്.സി. ഗൗര്‍ പര്യവേക്ഷണത്തില്‍ ഇബാദത്ത് ഖാന കണ്ടെടുത്തു. ആ സംഘത്തിലെ ഒരു സാധാരണ അംഗമായിരുന്നു കെ.കെ. മുഹമ്മദ്. എന്നാല്‍, താനാണ് കണ്ടെത്തിയതെന്ന് കെ.കെ. മുഹമ്മദ് അവകാശപ്പെട്ടു. അതിനുശേഷം മുഹമ്മദ് ഫത്തേപുര്‍ സിക്രിയില്‍ ചുമതലക്കാരനായി നിയമിതനായപ്പോള്‍ ഇബാദത്ത് ഖാനയുടെ സംരക്ഷണത്തിനായി നിര്‍മാണം തുടങ്ങി. തന്നിഷ്ടപ്രകാരം മുഹമ്മദ് നടത്തിയ നവീകരണം പുരാവസ്തു വകുപ്പിന് പൊളിക്കേണ്ടിവന്നു. ഇബാദത്ത് ഖാനക്കു പുറമെ അവിടെ ‘മസ്ജിദ് സന്ത്തറാഷ്’ ഉണ്ടായിരുന്നു. അതിന് താഴികക്കുടമുണ്ടായിരുന്നുവെങ്കിലും കവാടത്തിന് ആര്ച്ചുണ്ടായിരുന്നില്ല. എന്നാല്‍, മുഗളരുടെ കവാടത്തിന് ആര്ച്ചുണ്ടാകുമെന്ന് നിശ്ചയിച്ച് മുഹമ്മദ് അതിെൻറയും സ്വഭാവം മാറ്റി’’ -ഡോ. റസാവി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.