ബാബ രാംദേവിന്‍റെ മുഖംമൂടി അഴിയുന്നു
text_fields'ഗോഡ്മാന്‍ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്' എന്ന പുസ്തകത്തിലൂടെ യോഗഗുരുവിന്‍റെ മുഖംമൂടി അഴിയുന്നു. പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ച രാംദേവിന് അനുകൂലമായ തീരുമാനം ഉണ്ടായെങ്കിലും പുസ്തകത്തിലെ ഉള്ളടക്കത്തിൽ പതഞജലിയും രാംദേവും അസ്വസ്ഥരാണ്.
പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബാ രാംദേവിന്‍റെ ജീവിതം വിമര്‍ശനപരമായി വിലയിരുത്തുന്ന പുസ്തകമാണ് ഗോഡ്മാന്‍ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ്. ഡൽഹി കര്‍ക്കദുമയിലെ ജില്ലാ കോടതിയാണ് പുസ്തകം നിരോധിച്ചത്. നേരത്തേ ആമസോൺ, ഫ്ളിപ്കാർട്ട് വ്യാപാര സൈറ്റുകളിലൂടെ പുസ്തകം ലഭ്യമായിരുന്നു.
പ്രിയങ്ക പഥക്-നരേന്‍ എഴുതി ജഗര്‍നോട്ട് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം നേരത്തേ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളിൽ ലഭ്യമായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പുസ്തകത്തിന്‍റെ വില്‍പന നിര്‍ത്തിവച്ചു. പുസ്തകം വായിച്ച് തന്‍റെ ആരാധകരാണ് വിളിച്ച് കാര്യം അറിയിച്ചതെന്ന് രാംദേവ് പറയുന്നു. തെളിവുകളോ മറ്റ് സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യമാണ് പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിന് വില്‍പ്പന കൂടാന്‍വേണ്ടി മാത്രമാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. വിവാദവിഷയങ്ങള്‍ മാത്രമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. പുസ്തകത്തില്‍ നിറയെ അസത്യമാണ്. എന്നിങ്ങനെയുള്ള വാദങ്ങളാണ് പുസ്തകം നിരോധിക്കാനുള്ള ഹരജിയിൽ രാംദേവ് അവകാശപ്പെട്ടത്.
എന്നാൽ, പുസ്തകത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസാധകര്‍ പറഞ്ഞു. ഉത്തരവ് മരവിപ്പിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കും. പ്രസാധകരുടേയോ ഗ്രന്ഥകാരിയുടേയോ വാദങ്ങൾ കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും പ്രസാധകർ പറഞ്ഞു.
ബാബ രാംദേവ്, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ പ്രധാന വ്യക്തിത്വങ്ങൾ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുടേതടക്കം 50 അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് എങ്ങനെയാണ് അഭിമുഖങ്ങളും ലേഖനങ്ങളും പൊലീസ് റിപ്പോർട്ടുകളും വിവരാവകാശ രേഖകളും ലഭ്യമായതെന്ന് വിശദീകരിക്കാനായി പുസ്തകത്തിലെ 25 പേജുകൾ ചെലവഴിച്ചിട്ടുണ്ടെന്നും പ്രസാധകർ പറഞ്ഞു.
രാംദേവിന്‍റെ കമ്പനി രൂപീകൃതമായ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തെക്കുറിച്ചുള്ള ആശയം തന്നിൽ ഉണ്ടായതെന്ന് പ്രിയങ്ക പഥക് പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപാണ് താൻ ആദ്യമായി രാംദേവിനെ കണ്ടത്. പിന്നീട് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെല്ലാം ശ്രദ്ധാപൂർവം നിരീക്ഷിച്ചിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാൾ അത്യദ്ധ്വാനവും ഉറച്ച തീരുമാനവും കൊണ്ടു മാത്രം രാജ്യത്തെ ഹീറോയായി മാറിയതിനെക്കുറിച്ചുള്ള കൗതുകമാണ് പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങളിലുള്ളത് എന്നും പ്രിയങ്ക പറഞ്ഞു.
രാംദേവുമായി ബന്ധപ്പെട്ട ചില മരണങ്ങളുടെ പിന്നാമ്പുറങ്ങള്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന പുസ്തകം വിപണിയില്‍ തുടരുന്നത് രാംദേവിനും പതഞ്ജലിക്കും വലിയ തിരിച്ചടിയാണെന്ന തിരിച്ചറിവാണ് പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.