ബാബരി: ഹിന്ദുത്വവാദികൾ കെട്ടിപ്പൊക്കിയത് കള്ളങ്ങളുടെ കോട്ടകൾ -സയ്യിദ് അലി നദീം റസാവി
text_fieldsബാബരി മസ്ജിദിെൻറ ഉടമസ്ഥാവകാശത്തെപ്പറ്റി വാദങ്ങൾ സുപ്രീംകോടതിയിൽ പൂർ ത്തിയായിരിക്കുന്നു. ഇനി ശേഷിക്കുന്നത് വിധിയാണ്. അയോധ്യയിലെ മസ്ജിദിെൻറ അസ്ത ിത്വം നിഷേധിച്ച ഹിന്ദുത്വവാദികൾ കെട്ടിപ്പൊക്കിയത് കള്ളങ്ങളുടെ വലിയ കോട്ടകളാണ ്. ഇൗ കള്ളങ്ങളിൽ പലതും ‘കണ്ടെത്തിയത്’ വിദഗ്ധർ എന്ന് അവകാശപ്പെട്ടവരാണ്. അത്തരം കള്ളങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ തുറന്നു കാട്ടുന്നവരിൽ പ്രമുഖനാണ് ചരിത്ര കാരനായ, പ്രഫസറായ സയ്യിദ് അലി നദീം റസാവി.
അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ച രിത്രവിഭാഗം പ്രഫസറായ സയ്യിദ് അലി നദീം റസാവി അലീഗഢിലെ ‘സെൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ് റ്റഡീസ് ഇന്‍ ഹിസ്റ്ററി’ ഡെപ്യൂട്ടി കോഓഡിനേറ്ററാണ്. അലീഗഢില്‍നിന്ന് മുഗള്‍ കാലഘട് ടത്തിലെ നഗര മധ്യവര്‍ഗത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ പിഎച്ച്.ഡി എടുത്ത മുഹമ്മദ് മധ്യകാല ഇന്ത്യയുടെ ചരിത്രത്തിലും പുരാവസ്തുവിലും കേന്ദ്രീകരിച്ച ചരിത്രകാരനാണ്.
‘ഫത്തേപുര്‍ സിക്രി റീവിസിറ്റഡ്’ എന്ന ഗവേഷണ കൃതി ഓക്സ്ഫഡ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ മധ്യകാല ഇന്ത്യ സെഷന് കൈകാര്യം ചെയ്തു. 2013 മുതല്‍ ശിയാ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോയാണ്. എം.എസ്.എച്ച് പാരിസില്‍ വിസിറ്റിങ് ഫെലോ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇൗ സംഭാഷണത്തിൽ സയ്യിദ് അലി നദീം റസാവി ബാബരി മസ്ജിദിനെയും ഹിന്ദുത്വവാദികളും അവർക്ക് വേണ്ടി ചിലരും ഉയർത്തിയ വാദങ്ങളും പരിശോധിക്കുന്നു.
അയോധ്യ പര്യവേക്ഷണത്തില്‍ ബാബരി മസ്ജിദിന് താഴെനിന്ന് തനിക്ക് ക്ഷേത്രാവശിഷ്ടം കിട്ടിയെന്ന കെ.കെ. മുഹമ്മദിെൻറ നിലപാട്, ടൈംസ് ഒാഫ് ഇന്ത്യ അഭിമുഖം വരുന്നതിനുമുമ്പ് അലീഗഢിലെ അക്കാദമിക വൃത്തങ്ങളിൽ ചോദ്യംചെയ്യപ്പെട്ടിരുന്നോ?
ബാബരി ഭൂമിയുമായോ അവിടെ നടന്ന ഉത്ഖനനവുമായോ ബന്ധപ്പെട്ട് അലീഗഢിൽ ഒരു തരത്തിലുള്ള വിവാദവുമുണ്ടായിരുന്നില്ല. അയോധ്യയിൽ പര്യേവക്ഷണം നടത്തിയ ബി.ബി. ലാൽ സമർപ്പിച്ച ഒാരോ റിപ്പോർട്ടും എല്ലാവർക്കും ലഭ്യമാണ്. അതിലൊന്നും കെ.കെ. മുഹമ്മദ് എന്ന വ്യക്തിയെ കുറിച്ച പരാമർശം എവിടെയുമില്ല. ഏതെങ്കിലും റിപ്പോർട്ടിൽ മുഹമ്മദ് അവിടെയുണ്ടായിരുന്നു എന്നോ മറ്റേതെങ്കിലും റിപ്പോർട്ടിൽ ഇല്ലായിരുന്നു എന്നോ പറഞ്ഞിരുന്നുവെങ്കിൽ വിവാദമുണ്ടാകുമായിരുന്നു. അങ്ങനെയുമുണ്ടായിട്ടില്ല. അതേസമയം, താൻ അയോധ്യയിൽ പര്യവേക്ഷണം നടത്തിയ പുരാവസ്തു വിദഗ്ധനാണെന്ന് കെ.കെ. മുഹമ്മദ് വ്യക്തിപരമായി അവകാശെപ്പട്ടു കൊണ്ടിരിക്കുകയായിരുന്നു. അത്തരമൊരു അവകാശവാദത്തിന് ദേശീയതലത്തിൽ ഒരു വിലയും ആരും കൽപിക്കാതിരുന്നതിനാൽ ആരും അതേ കുറിച്ച് ആശങ്കാകുലരുമായിരുന്നില്ല. ദേശീയതലത്തിൽ ആ അവകാശവാദത്തിന് എന്തെങ്കിലും പ്രാധാന്യം കൈവരുന്നതുവരെ ആരും പ്രതികരിച്ചിരുന്നില്ല. അതേസമയം, നിരന്തരം അദ്ദേഹമിത് പറഞ്ഞു കൊണ്ടിരുന്നു എന്നത് നേരാണ്.
എന്നാൽ, മുഹമ്മദിെൻറ അവകാശവാദം ദേശീയതലത്തിലെത്തിച്ച ടൈംസ് ഒാഫ് ഇന്ത്യയിൽ മുഹമ്മദ് തങ്ങളോടൊപ്പമുണ്ടായിരുന്നതായി ബി.ബി. ലാൽ പറയുന്ന വാർത്ത വന്നു. അതേ പത്രംതന്നെ ഒരു വിദ്യാർഥി എന്ന നിലക്കാണ് മുഹമ്മദ് സംഘത്തിലുണ്ടായിരുന്നതെന്ന് അതേ വാർത്തയിൽ വ്യക്തമാക്കുകയും ചെയ്തു. ഒരു വിദ്യാർഥിയായ ട്രെയിനി എങ്ങനെയാണ് പുരാവസ്തു വകുപ്പിെൻറ വിദഗ്ധ സംഘാംഗമാകുക എന്നാണ് ഞാൻ ചോദിച്ചത്. അലീഗഢ് സർവകലാശാലയിലെ ആരോടു ചോദിച്ചാലും കെ.കെ. മുഹമ്മദ് അയോധ്യ പുരാവസ്തു ഖനനത്തിൽ പങ്കാളിയല്ല എന്നവർ പറയും.
അലീഗഢിലെ ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ധരും അയോധ്യയിൽ പോയി റിപ്പോർട്ട് തയാറാക്കിയിരുന്നതായി പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് മാധ്യമത്തോടു പറഞ്ഞിരുന്നു. അയോധ്യയെ കുറിച്ചുള്ള ചരിത്രപഠനങ്ങളും റിപ്പോർട്ടുകളും അലീഗഢ് ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നോ?
റിപ്പോർട്ടുണ്ട്. അയോധ്യയുമായി ബന്ധപ്പെട്ട് രണ്ടു മൂന്നു റിേപ്പാർട്ടുകൾ അലീഗഢിലെ ചരിത്രകാരന്മാർ പുറത്തിറക്കിയിട്ടുണ്ട്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് കർസേവകർ തകർക്കുന്നതിന് മുമ്പ് പ്രഫസർ ഇർഫാൻ ഹബീബ് മുൻകൈ എടുത്ത് അയോധ്യയുമായി ബന്ധപ്പെട്ട് ഒരു സെമിനാർ നടത്തിയിരുന്നു. പ്രമുഖ ചരിത്രകാരന്മാെരയെല്ലാം അതിലേക്ക് ക്ഷണിച്ചിരുന്നു. അയോധ്യാ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ വെക്കാനുള്ള ഒരു റിപ്പോർട്ടും അവിടെ തയാറാക്കി. അയോധ്യയുമായി ബന്ധപ്പെട്ട വിവിധ കാലഘട്ടങ്ങളിലെ വിവരങ്ങളും ആ വിവരങ്ങൾക്ക് ആധാരമായ ഉറവിടങ്ങളും ആ റിപ്പോർട്ടിലുണ്ടായിരുന്നു.
അവിടെ ചർച്ച ചെയത് വിഷയങ്ങൾ ഇതായിരുന്നു. ഒന്ന്, ബാബരി മസ്ജിദ് നിൽക്കുന്ന ഭൂമിയിൽ ക്ഷേത്രത്തിെൻറ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരമുണ്ടോ? രണ്ട്, ശ്രീരാമനുമായി ബന്ധപ്പെട്ട ഇതിഹാസം ആളുകൾക്കിടയിൽ പ്രചാരത്തിലാകുന്നത് എന്ന് മുതൽക്കാണ്? മൂന്ന്, രാമനെ പ്രചരിപ്പിച്ചിരുന്ന ആളുകളുടേതായി പല രചനകളും പുറത്തുവരുന്ന കാലത്താണ് ബാബരി മസ്ജിദ് അവിടെ പണിയുന്നത്. എന്നാൽ അവരാരുംതന്നെ ഒരു ക്ഷേത്രം തകർത്തതായി പറഞ്ഞിട്ടില്ല. എം. അത്ഹർ അലി, സൂരജ് ഭാൻ, ഡി.എൻ. ഝാ, ആർ.എസ്. ശർമ എന്നിവരാണ് ആ റിപ്പോർട്ട് തയാറാക്കിയിരുന്നത്. ഝാ ഒഴികെ മറ്റാരും ഇതിൽ ജീവിച്ചിരിപ്പില്ല. ഇർഫാൻ ഹബീബായിരുന്നു ഇതിെൻറ പ്രചോദനം. ഡി.എൻ. ഝാ ആയിരുന്നു എഡിറ്റർ. അദ്ദേഹമാണ് ഇപ്പോൾ കെ.കെ. മുഹമ്മദിെൻറ അവകാശവാദം ഖണ്ഡിച്ച് സംസാരിച്ചത്.
ഇൗ റിപ്പോർട്ട് കൂടാതെ മറ്റു പഠനങ്ങളും അലീഗഢിൽ നിന്നുണ്ടായിരുന്നു. അലഹബാദ് ഹൈകോടതി വിധിയിൽ പരാമർശിക്കുന്ന പുരാവസ്തു ഖനനം ഇതിന് പുറമെയായിരുന്നു. ബാബരി മസ്ജിദിെൻറ വാസ്തുകലയെ കുറിച്ചും അതേത് കാലഘട്ടത്തിലാണെന്നതിനെ കുറിച്ചും ഞാനെഴുതിയിരുന്നു.
(ലേഖനത്തിന്റെ പൂർണ രൂപം ഇന്ന് (28-10-2019) പുറത്തിറങ്ങിയ 'മാധ്യമം' ആഴ്ചപതിപ്പ് ലക്കത്തിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.