മണവാട്ടിയായി നജീബിെൻറ മകൾ; ആശംസകളുമായി ബെന്യാമിനും
text_fieldsആലപ്പുഴ: ആടുജീവിതത്തിലെ നായകൻ നജീബിനെ ഒാർമയില്ലേ...! മണലാരണ്യത്തിൽ നജീബ് അനുഭവിച്ച് കൂട്ടിയ ദുരിതം എത്ര മനസ ്സുകളിലാണ് വിങ്ങൽ സൃഷ്ടിച്ചത്. നജീബിെൻറ ആടുജീവിതം അതിെൻറ തീവ്രത ചോരാതെ നമ്മിലെത്തിച്ചത് ബെന്യാമി നായിരുന്നു. കഥാകാരനും കഥാപാത്രവും തമ്മിലുള്ള ഇഴയടുപ്പമായിരുന്നു ആ കഥയുടെ സ്വീകാര്യതയുടെ മൂലകാരണം.
തെൻറ കഥാപാത്രമായ നജീബിനെ കുറിച്ച് വായനക്കാർക്ക് ഒരിക്കൽ കൂടി ഒാർമിക്കാൻ മറ്റൊരു സന്തോഷ വാർത്തയുമായി എത്തി സാക്ഷാൽ ബെന്യാമിൻ. ഇന്ന് (ഞായറാഴ്ച) നജീബിെൻറ മകളുടെ വിവാഹ ദിനമായിരുന്നു. നജീബിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ബെന്യാമിനും തെൻറ കഥാപാത്രത്തിെൻറ ജീവിതത്തിലെ ഏറ്റവും മനോഹര സുദിനത്തിെൻറ ഭാഗമാവാൻ ആലപ്പുഴയിലെത്തി. ബെന്യാമിൻ തന്നെയാണ് തെൻറ മുഖപുസ്തകത്തിലൂടെ നജീബിെൻറ മകളുടെ വിവാഹം ലോകത്തെ അറിയിച്ചത്. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വച്ച് നടന്ന വിവാഹ ചടങ്ങിൽ നവദമ്പതികൾക്കും കുടുംബത്തിനുമൊപ്പം നിന്ന് ചിത്രമെടുക്കുകയും വിവാഹ സദ്യ കഴിക്കുകയും ചെയ്തിട്ടാണ് ബെന്യാമിൻ മടങ്ങിയത്.
കേരളത്തിലെ പുസ്തകവായനക്കാരെ ത്രസിപ്പിക്കുകയും വായനക്കാരല്ലാത്തവരെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത നോവലാണ് ആടുജീവിതം. മണലാരണ്യത്തിൽ ആലപ്പുഴക്കാരൻ നജീബ് അനുഭവിച്ച് തീർത്ത ദുരിതക്കയത്തിെൻറ ആഴം കണ്ട് ഉൾക്കിടിലം കൊണ്ടവരാണ് പലരും. നജീബിെൻറ ജീവിതം നമ്മൾ ബെന്യാമിെൻറ കരുത്തുറ്റ അക്ഷരങ്ങളിലൂടെയാണ് അനുഭവിച്ചറിഞ്ഞത്. കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും നജീബിെൻറ ആടുജീവിതം നൽകിയ ദുഃഖഭാരവും അവിടെ നിന്ന് അയാൾ രക്ഷനേടുേമ്പാഴുള്ള ആത്മനിർവൃതിയും വായനക്കാരനെ വിട്ട് പോകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.