ഉമ്മൂമ്മയുടെ കഥ പറഞ്ഞ നോവലിന് വീണ്ടും അംഗീകാരം
text_fieldsകൊച്ചി: സ്വന്തം ഉമ്മയുടെ ഉമ്മയില്‍നിന്ന് ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് അനീസ് സലീം കണ്ടെടുത്തതാണ് ‘ ദ ൈബ്ലന്‍ഡ് ലേഡീസ് ഡിസൻഡന്‍സ്’ നോവലിലെ ആ പ്രധാന കഥാപാത്രത്തെ, കാഴ്ച നഷ്ടപ്പെട്ട വലീമ്മയെന്ന് വീട്ടിലുള്ളവർ വിളിക്കുന്ന കുത്സം ബീവിയെ. സ്പര്‍ശിച്ച് ആളെ തിരിച്ചറിയും ആ വലീമ്മ. വീട്ടിലെ എല്ലാ ഭാഗവും അവർ തൊട്ടറിയും. ആദ്യകാലത്ത് വളരെ കര്‍ക്കശക്കാരിയായിരുന്ന അവര്‍ കാഴ്ച നഷ്ടപ്പെട്ടതോടെ കൂടുതല്‍ സ്നേഹമയിയായി മാറി. കേന്ദ്രസാഹിത്യ അക്കാദമി ഇംഗ്ലീഷ് ഭാഷ പുരസ്കാരം ‘ദ ൈബ്ലന്‍ഡ് ലേഡീസ് ഡിസൻഡന്‍സ്’ നേടുേമ്പാൾ സ്വന്തം പരിസരങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന നോവലിസ്റ്റിന് മറ്റൊരു മധുരം പുരളുന്ന അംഗീകാരമായി.
പല പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടും തിരസ്കരിച്ചതാണ് ഇൗ നോവൽ, പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന കുറിപ്പോടെ. മുെമ്പഴുതിയ ‘വിക്സ് മാംഗോ ട്രീ’ നോവലിെൻറ ഗതിതന്നെയായി ഇൗ നോവലിനും. 25 തവണയെങ്കിലും പലർക്കും അയച്ചുകൊടുത്തിട്ടും പ്രസിദ്ധീകരിക്കാത്ത നോവലുകൾ. പിന്നീട് ആദ്യ നോവല്‍ ‘ദ വിക്സ് മാംഗോ ട്രീ’ പുറത്തിറങ്ങിയത് 2012ല്‍. 2014ല്‍ ‘ദ ൈബ്ലന്‍ഡ് ലേഡീസ് ഡിസൻഡന്‍സ്’ പെന്‍ഗ്വിന്‍ ബുക്സ് പുറത്തിറക്കി. 2013ല്‍ മികച്ച സാഹിത്യത്തിനുള്ള ഹിന്ദു പ്രൈസ്, 2014ല്‍ ക്രോസ്വേര്‍ഡ് ഫിക്ഷന്‍ അവാര്‍ഡ് എന്നിവ അനീസിനെ തേടിയെത്തി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അംഗീകാരങ്ങൾ ഒന്നൊന്നായി പിന്നാലെയെത്തുന്നു.
വര്‍ക്കല ഗവ. കോളജില്‍ പ്രീ ഡിഗ്രി ഒന്നാം വര്‍ഷത്തോടെതന്നെ പഠനം അവസാനിപ്പിച്ചതാണ് അനീസ് സലീം. വീട്ടില്‍ ബാപ്പ എം. സലീം കൊണ്ടുവന്നുവെച്ച പുസ്തകങ്ങളായിരുന്നു കൂട്ട്. പിന്നീട് സ്വദേശമായ വര്‍ക്കലയിൽനിന്ന് അനുഭവങ്ങള്‍ തേടി യാത്ര പോകാൻ തീരുമാനിച്ചു. ഉമ്മ ആരിഫയുടെ എതിർപ്പ് അവഗണിച്ച് 20 വയസ്സുള്ളപ്പോള്‍ യാത്ര തിരിച്ചു. ചുറ്റിക്കറങ്ങി എറണാകുളം മാസ് ഹോട്ടലിെൻറ മുകളിലെ കുടുസ്സുമുറിയിൽനിന്ന് എഴുതിത്തുടങ്ങി. കാലം പിന്നെയും കാത്തുവെച്ച തിരസ്കാരങ്ങൾക്ക് ഒടുവിൽ ഒന്നൊന്നായി അംഗീകാരങ്ങൾ. എറണാകുളം എളമക്കരയിലെ ഫ്ലാറ്റില്‍ കഴിയുന്ന അനീസ് സലീം എറണാകുളത്തെ എഫ്.സി.ബി ഉൾക്ക പരസ്യ ഏജന്‍സിയിലെ ക്രിയേറ്റിവ് ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.