Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദീപ നിശാന്തിനെതിരെ...

ദീപ നിശാന്തിനെതിരെ കേസെടുത്തു

text_fields
bookmark_border
ദീപ നിശാന്തിനെതിരെ കേസെടുത്തു
cancel

തൃശൂര്‍: വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ കേരള വര്‍മ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി.ആറിൻറെ പരാതിയിലാണ്  തൃശൂർ സി.ജെ.എം കോടതി കേസെടുക്കാൻ  ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന്  കഠ്വ സംഭവത്തിൻറെ പശ്ചാത്തലത്തില്‍ ദീപക് ശങ്കരനാരായണൻ എഴുതിയ  ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയര്‍ ചെയ്തതാണ് കേസിന്  ആധാരം.

ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsdeepa nishanth
News Summary - Case Against Deepa Nishanth-Literature news
Next Story