ജാതീയത തിരിച്ചുവന്നത് ഇടതു പ്രസ്ഥാനങ്ങളുടെ പരാജയം മൂലം
text_fieldsകോഴിക്കോട്: കേരളത്തിൽ ജാതീയത തിരിച്ചു വരാനുള്ള പ്രധാന കാരണം ഇടതു പ്രസ്ഥാനങ്ങളുടെ വലിയ പരാജയമാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ‘എഴുത്തോ സമൂഹമോ ആധുനികം’ എന്ന വിഷയത്തിൽ െക.പി. കേശവ മേനാൻ ഹാളിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്കു പുറത്തുള്ള ഒരു മനുഷ്യനെ അംഗീകരിക്കുന്നതിനോ അവനെ സംരക്ഷിക്കുന്നതിനോ പലപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതിെൻറ ഫലമായി ജാതി പ്രസ്ഥാനങ്ങൾ വളർന്നുവന്നു. ജാതിയുടെ തണലിൽ നിന്നാലേ തനിക്ക് ജോലിയും സംരക്ഷണവും സാമ്പത്തിക സഹായവും കിട്ടുമെന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങുന്നത് അപകടമാണ്. ജാതീയതയുെട വേരുകൾ യുവാക്കളുടെ ഇടയിലേക്കുവരെ ശക്തമായി ഇറങ്ങിപ്പോയിട്ടുണ്ട്. പൊതുബോധത്തിലേക്ക് യുവാക്കളെ തിരിച്ചു െകാണ്ടുവരാൻ നമുക്ക് സാധിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ ആധുനികതയിലെന്ന് പറയുേമ്പാഴും സമൂഹം കാലത്തിെൻറ പിന്നോട്ടാണ് നടക്കുന്നതെന്ന് കഥാകൃത്ത് ഉണ്ണി ആർ. അഭിപ്രായപ്പെട്ടു. 2018ലെത്തിയിട്ടും 60 കൊല്ലം പിന്നോട്ടുപോവുന്ന അവസ്ഥയാണിവിെട. അതിന് ഉദാഹരണമാണ് കേരളത്തിൽ ജാതീയത ഇന്നും ശക്തമായി നിലനിൽക്കുന്നുവെന്നത്. വസ്ത്രവും മൊബൈലും മാത്രം മാറിയാൽ ആധുനിക യുഗമെന്ന് പറയാൻ സാധിക്കില്ല അതിനൊപ്പം മനുഷ്യെൻറ മനഃസ്ഥിതിയും മാറണമെന്നും ഉണ്ണി ആർ. പറഞ്ഞു. സംവാദത്തിൽ എഴുത്തുകാരി ഷാഹിന െക. റഫീക്ക് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.