ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശനം: മുഖ്യമന്ത്രി പങ്കെടുക്കില്ല; ചടങ്ങ് ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ആത്മകഥയുടെ പ്രകാശനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ല. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന് പുസ്തകത്തിനെ പ്രകാശന കർമം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിർവഹിക്കേണ്ടതായിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തിൽ പറയുന്നു. ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നും പരാതിയിലുണ്ട്. തുടർന്നാണ് മുഖ്യമന്ത്രി പ്രകാശന പരിപാടിയിൽ നിന്ന് പിന്മാറുന്നതായി പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചത്.
ഇതോടെ പ്രസ്ക്ളബിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രകാശന ചടങ്ങ് മാറ്റിവെച്ചതായി ജേക്കബ് തോമസ് അറിയിച്ചു. ഇനി പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും വിപണിയിലും ഓൺലൈനിലും പുസ്തകം ലഭ്യമാകുമെന്നും തന്‍റെ ബ്ളോഗിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
30 വർഷം നീണ്ട സർവീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു. ബാർ കോഴ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താൻ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിൽ ഉൗന്നിയാണ് ജേക്കബ് തോമസിെൻറ ആരോപണം.
അതേസമയം, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിെല്ലന്ന് പുസ്തകം വ്യക്തമാക്കുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു. ഇൗ കേസിെൻറ അന്വേഷണത്തിന് വ്യക്തമായ മാസ്റ്റർ പ്ലാന്‍ താന്‍ നല്കി.
എന്നാല്‍, ആ വിധത്തില്‍ അന്വേഷണം േവണ്ട എന്നായിരുന്നു തീരുമാനം. എൽ.ഡി.എഫ് വിജയിക്കണമെന്നും നായനാര്‍ ഭരണകാലത്ത് വൈദ്യുതിമന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായി കാണണം എന്നും ആഗ്രഹിച്ചിട്ടുണ്ട്. തൃശൂർ കറൻറ് ബുക്സ് ആണ് ജേക്കബ് തോമസിെൻറ ആത്മകഥ പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.