സഹ എഴുത്തുകാരിക്കെതിരെ ചേതൻ ഭഗത്
text_fieldsന്യൂഡൽഹി: തനിക്കെതിെര ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയ സഹഎഴുത്തുകാരി ഇറാ ത്രിവേദിക്കെതിരെ പ്രമുഖ എഴുത്തുകാരൻ ചേതൻ ഭഗത്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മീ ടൂ പ്രസ്ഥാനത്തിന് പരിക്കേൽപിക്കരുതെന്ന അഭ്യർഥനയോടെ, ഇറ നടത്തിയ ആരോപണം തെറ്റാണെന്ന് ചേതൻ ഭഗത് ട്വിറ്ററിൽ വാദിച്ചു.
ഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ ചായക്ക് ക്ഷണിച്ച ചേതൻ ഭഗത് തെൻറ ചുണ്ടിൽ ഉമ്മവെക്കാൻ ശ്രമിച്ചുവെന്നാണ് ഇറാ ത്രിവേദി ആരോപിച്ചത്. എന്നാൽ, ആരോപണം ദുരുദ്ദേശ്യപരമാണെന്ന് ചേതൻ പറഞ്ഞു. 2013 ഒക്ടോബർ 25ന് ഇറ തനിക്ക് അയച്ച ഇ-മെയിലിെൻറ സ്ക്രീൻ ഷോട്ടും ട്വിറ്ററിൽ പങ്കുവെച്ചു.
ചുംബനത്തിന് താൽപര്യം പ്രകടിപ്പിച്ചത് യഥാർഥത്തിൽ ആരാണെന്ന് അതിൽനിന്ന് വായിച്ചെടുക്കാമെന്നാണ് ചേതൻ വിശദീകരിക്കുന്നത്.
പ്രത്യേക ഇ-മെയിൽ വിലാസവുമായി ഡൽഹി വനിത കമീഷൻ
ന്യൂഡൽഹി: മീ ടൂ പരാതികളും ആരോപണങ്ങളും കൈമാറാൻ പ്രത്യേക ഇ-മെയിൽ വിലാസവുമായി ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ. metoodcw@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 181 എന്ന ടോൾഫ്രീ നമ്പറിലോ പരാതികൾ നൽകാനും സഹായം തേടാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.