പുസ്തകമേള; കൊച്ചി സ്ഥിരംവേദി ആക്കുന്നത് പരിഗണനയില്‍
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യോത്സവത്തിെൻറയും സ്ഥിരം വേദി കൊച്ചിയിലാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹകരണവകുപ്പിെൻറയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിെൻറയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ മറൈന്‍ഡ്രൈവിലും ബോള്ഗാട്ടിയിലുമായി നടക്കുന്ന മേളയുടെ വിജയം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊച്ചി ബിനാലെക്ക് സമാനമായി കൊച്ചി സാഹിത്യോത്സവവും സംഘടിപ്പിക്കുന്നത് പരിഗണിക്കും. പുസ്തകമേളയ്ക്കും ജയ്പൂര്‍, കൊല്‍ക്കത്ത സാഹിത്യോത്സവങ്ങളുടെ തുടര്‍ച്ചയായി വരുംവര്‍ഷങ്ങളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ സാഹിത്യോത്സവം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.
പ്രസാധകരംഗത്തെ പ്രമുഖരെയും പ്രശസ്ത എഴുത്തുകാരെയും പങ്കെടുപ്പിക്കുന്നതിന് അതു സഹായകമാകും. ലോകപ്രശസ്തി നേടിയ മലയാള സാഹിത്യകാരന്മാരുടെ ജന്മനാടുകളിലേക്കും പ്രവര്ത്തനകേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളും സാഹിത്യോത്സവത്തിെൻറ ഭാഗമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.