വായന പടർന്നുപിടിച്ച കോവിഡ് കാലം
text_fieldsകോഴിക്കോട്: പുസ്തകവായന തിരിച്ചുവന്ന കോവിഡ് കാലത്തെ വായനദിനാചരണത്തിനും സവിശേഷത. ലോക്ഡൗൺകാലം വായനയുടെ കാലം കൂടിയായിരുന്നു.
വായനയെ കുറിച്ച് സജീവമായ ചർച്ചകളും പരിപാടികളും നടക്കേണ്ടിയിരുന്ന വായനദിനാചരണം പക്ഷേ കോവിഡ് പശ്ചാത്തലത്തിൽ നിറം മങ്ങി. സ്കൂൾ തുറക്കാത്തതിനാൽ ഇത്തവണ ലൈബ്രറികൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ. കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിെൻറ വായനദിനാചരണ പരിപാടി വെള്ളിയാഴ്ച രാവിലെ പത്തിന് എസ്.കെ. പൊറ്റെക്കാട്ട് ലൈബ്രറിയിൽ നടക്കും.
കോവിഡ് കാലമായതിനാൽ വായന കൂടിയതായി ജില്ലയിലെ ലൈബ്രറികൾ സാക്ഷ്യപ്പെടുത്തുന്നു. 560 ഒാളം ലൈബ്രറികളാണ് ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സ്റ്റേറ്റ് കൗൺസിൽ അംഗം കെ. ചന്ദ്രൻ മാസ്റ്റർ പറഞ്ഞു. രജിസ്ട്രേഷൻ ഇല്ലാത്തവ വേറെയുമുണ്ട്.
കോവിഡ് കാലത്ത് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമായിരുന്നു. ലോക്ഡൗൺകാലത്ത് ശീലമില്ലാത്തവർ പോലും വായന തുടങ്ങി. അതിെൻറ പ്രതികരണം പുസ്തകശാലകളിൽ കാണാൻ സാധിക്കുന്നതായി ആര്യ ബുക്സ് മാനേജർ സുജനപാൽ പറഞ്ഞു. ആളുകൾ സാഹിത്യപുസ്തകങ്ങൾ തേടിവരുന്നുണ്ട്. യുവാക്കൾ അധികവും ഇംഗ്ലീഷ് സാഹിത്യപുസ്തകങ്ങളാണ് അന്വേഷിക്കുന്നത്. മാനാഞ്ചിറയിലെ സെൻട്രൽ ലൈബ്രറി കോവിഡ് കാലത്ത് സജീവമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും നഗരത്തിൽ കോവിഡ് ജഗ്രത കൂടുതൽ വേണ്ടതും ഇതിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.